സെന്റ് ലൂസിയ: ഐസിസി വനിത ലോകകപ്പ് ട്വന്റി 20 യില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വിജയം നേടി. ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി.
ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 76 റണ്‍സ് എടുത്തു. തുടര്‍ന്ന മഴ കളി തടസ്സപ്പെടുത്തിയതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 64 റണ്‍സായി പുതുക്കി നിശ്ചയിച്ചു. ഇംഗ്ലണ്ട് 9.3 ഓവറില്‍ മൂന്ന്് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. എ.ഇ. ജോണ്‍സ് (28 നോട്ടൗട്ട്), എന്‍.ആര്. സിവിര്‍ (23) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് ലക്ഷ്യം കണ്ടത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഐഷാ റഹ്മാന് 52 പന്തില്‍ മൂന്ന് സിക്സറും രണ്ട് ഫോറുമുള്‍പ്പെടെ നേടിയ 39 റണ്‍സിന്റെ പിന്‍ബലത്തിലാണ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 76 റണ്‍സ് എടുത്തത്്.
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഇരുപത് ഓവറില്‍ എട്ട് വിക്കറ്റിന് 99 റണ്‍സ് എടുത്തു. ഷബിനം ഇസ്മയിലിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ശ്രീലങ്കയെ ചെറിയ സ്കോറിലൊതുക്കിയത്. നാല് ഓവറില്‍ ഇസ്മായില്‍ പത്ത് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് നേടി വിജയിച്ചു.
കാപ്പ് 44 പന്തില്‍ 38 റണ്‍സ് നേടി. വാന്നിക്കേര്ക്ക് 45 പന്തില്‍ 33 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: