ശ്രീനഗര്‍: കശ്മീരിലെ യുവാക്കളെ തെറ്റായ രീതിയില്‍ നയിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈനിക മേധാവി ബിപിന്‍ റാവത്ത്. പള്ളികളും മദ്രസകളും കേന്ദ്രമാക്കി മൗലവികളാണ് യുവാക്കള്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോളനികളിലെ ചില പള്ളികളില്‍ നിന്ന് പുറത്ത് വിടുന്ന തെറ്റായ സന്ദേശങ്ങളാണ് ആയിരകണക്കിന് ജനങ്ങങ്ങളെ സൈന്യത്തിനെതിരേയും സംസ്ഥാന അധികൃതര്‍ക്കെതിരേയും തെരവിലിറങ്ങി പ്രക്ഷോഭങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചത്.
കലാപകാരികളുടെ സംഘത്തില്‍ യുവാക്കള്‍ ചേരരുതെന്നും അങ്ങനെ ചേരുകയാണെങ്കില്‍ അത്തരക്കാര്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നും ഈ കാര്യങ്ങള്‍ അവരുടെ കുടുംബങ്ങളെ കൂടി ധരിപ്പിക്കണമെന്നും സൈനിക മേധാവി വ്യക്തമാക്കി.
യുവാക്കളെ ഇത്രയൊക്കെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച ശേഷവും അവര്‍ കലാപങ്ങളില്‍ നിന്ന് പിന്തിരിയാന് തയ്യാറായില്ലെങ്കില്‍ അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടിവരും. കശ്മീരിലെ ജനങ്ങള്‍ തങ്ങളുടേതാണ്. അതുകൊണ്ട് തന്നെ സംഘര്‍ഷങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ഭീകരരെ അനുവദിക്കില്ല എന്നത് സര്‍ക്കാരിന്റെ വ്യക്തമായ നയമാണ്. ഈ കാര്യങ്ങള്‍ സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: