റായ്പുര്‍: ഛത്തീസ്ഗഡില്‍ 18 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. മാവോയിസ്റ്റ് സ്വാധീനമേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 18ല്‍ 10 മണ്ഡലങ്ങളും മാവോയിസ്റ്റുകളുടെ ഭീഷണി നിലനില്‍ക്കുന്ന മണ്ഡലങ്ങളാണ്. ഇവിടങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് നാല് വരെയും ബാക്കിയിടങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെയുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
മുഖ്യമന്ത്രി രമണ്‍ സിംഗ് അടക്കം 190 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. രാജ്നന്ദ്ഗാവിലാണു രമണ്‍ സിംഗ് മത്സരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ അനന്തരവള്‍ കരുണാ ശുക്ലയാണു രാജ്നന്ദ്ഗാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇന്നു തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ 12 എണ്ണം പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളാണ്. ഒരു മണ്ഡലം പട്ടികജാതി സംവരണമാണ്. അഞ്ചു മണ്ഡലങ്ങളാണു പൊതുവിഭാഗത്തിലുള്ളത്.
ആദ്യ ഘട്ടത്തില്‍ 18 ഇടങ്ങളിലുമായി 31.79 ലക്ഷം വോട്ടര്‍മാരാണ് ജനവിധി രേഖപ്പെടുത്തുക. 15 വര്‍ഷമായി ഛത്തീസ്ഗഡില്‍ ബിജെപിയാണ് ഭരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: