Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ക്ഷേത്രപ്രവേശന വിളംബരവും നവോത്ഥാന പിന്തുടര്‍ച്ചയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2018, 01:08 am IST
inEditorial

ചരിത്രത്തിലാദ്യമായി ഇടതുമുന്നണി സര്‍ക്കാര്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികം സംസ്ഥാന വ്യാപകമായി കൊണ്ടാടുകയാണ്. 1936 നവംബര്‍ 12നാണ് ചിത്തിരതിരുനാള്‍ മഹാരാജാവ് ജന്മനാലോ മതവിശ്വാസത്താലോ ഹിന്ദുവായ ഏതൊരാള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനോ ആരാധിക്കുന്നതിനോ നിരോധനം ഉണ്ടാകാന്‍ പാടില്ല എന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ 81 വര്‍ഷവും ഈ വിളംബരത്തിന്റെ വാര്‍ഷികം കടന്നുപോയി. പട്ടികജാതി പട്ടികവര്‍ഗ്ഗവകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അന്നേ ദിവസം മന്ത്രിയോ ചില ഉദ്യോഗസ്ഥരോ ദര്‍ശനം നടത്തുന്നതില്‍ ഒതുങ്ങിയിരുന്നു ഔദ്യോഗിക ആഘോഷം. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് പലപ്പോഴും അതുമുണ്ടായിട്ടില്ല. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ രജതജൂബിലിയും കനകജൂബിലിയും നാട്ടുകാരറിയാതെയാണ് കടന്നുപോയത്. ഇപ്പോള്‍ 82-ാം വാര്‍ഷികമാണ് ലക്ഷങ്ങള്‍ മുടക്കി ആഘോഷിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്. 82ന്റെ പ്രത്യേകത എന്തെന്ന് വിശദീകരണമില്ല. ശബരിമലയുമായി ബന്ധപ്പെട്ട വിവാദം ശക്തമായി നില്‍ക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് വേദിയൊരുക്കിക്കൊടുക്കുക എന്നതു മാത്രമാണ് ആഘോഷത്തിന്റെ അജണ്ട.

കേരളത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ക്ഷേത്രപ്രവേശന വിളംബരം എന്നതില്‍ തര്‍ക്കമില്ല. അവര്‍ണരിലെ പ്രതിഭാശാലികളും സവര്‍ണരിലെ ഉല്‍പ്പതിഷ്ണുക്കളും ഒന്നിച്ചു ചേര്‍ന്ന് നടത്തിയ പോരാട്ടത്തിന്റെ വിജയംകൂടിയായിരുന്നു ഇത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ, സിപിഎമ്മിനോ ഒരുവിധ പങ്കുമില്ലാതിരുന്ന പോരാട്ടം. മാത്രമല്ല, കേരള നവോത്ഥാന ചരിത്രത്തിലെ മറ്റു നാഴികക്കല്ലായിരുന്ന ചാന്നാര്‍ ലഹള (1813) ആരംഭിക്കുമ്പോള്‍ കാറല്‍മാര്‍ക്ക്‌സ് (1818) ജനിച്ചിരുന്നുപോലുമില്ല. അയിത്തോച്ചാടന പ്രസ്ഥാനവും (1917), വൈക്കം സത്യഗ്രഹവും (1924), പന്തിഭോജനവും (1924), ഗുരുവായൂര്‍ സത്യഗ്രഹവും (1931), ക്ഷേത്രപ്രവേശന വിളംബരത്തിന് മുന്നോടിയായി നടന്ന നവോത്ഥാന മുന്നേറ്റങ്ങളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ രൂപംകൊള്ളുന്നതിന് (1939) വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതൊക്കെ നടന്നത്. എന്നിട്ടും കേരളത്തെ കേരളമായി മാറ്റിയത് കമ്മ്യൂണിസ്റ്റുകളാണെന്ന പ്രചരണമാണ് ഇ.എം.എസ് മുതലുള്ള നേതാക്കള്‍ പറഞ്ഞുവന്നിരുന്നത്. ശബരിമല പ്രശ്‌നം വന്നതോടെ നവോത്ഥാന പാരമ്പര്യം ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമികള്‍ക്കും അയ്യാഗുരുവിനും അയ്യങ്കാളിക്കുമൊക്കെ കൊടുക്കാന്‍ മനസ്സില്ലാമനസ്സോടെ തയ്യാറാകുന്നുണ്ട്. എന്നാല്‍ അവരുടെ പിന്തുടര്‍ച്ചക്കാര്‍ തങ്ങളാണെന്ന് വരുത്താനാണ് നീക്കം. ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം പെട്ടെന്ന് ആഘോഷിക്കാനുള്ള തീരുമാനത്തിന്റെ പിന്നിലും ഇതാണ്.

സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാഷ്‌ട്രീയത്തിനപ്പുറം ഒരു തരത്തിലുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങളും നടത്താന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. അതേസമയം ആദ്ധ്യാത്മരംഗത്തും സാംസ്‌കാരിക രംഗത്തും നവോത്ഥാനം കൊണ്ടുവരാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുകയും അതില്‍ വിജയംവരിക്കുകയും ചെയ്തു. രാമായണമാസാചരണം നടത്തി ഭക്തിയുടെ അന്തരീക്ഷം ഉണ്ടാക്കിയതും ബാലഗോകുലം പോലുള്ള സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ രൂപീകരിച്ച് സംസ്‌കാരത്തെയും പാരമ്പര്യത്തെയും പിടിച്ചുനിര്‍ത്തിയതും ആര്‍എസ്എസ് പ്രചാരകന്മാര്‍ മുന്‍കൈയെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ്. ഇതിന്റെ തിലകക്കുറിയായിരുന്നു പാലിയം വിളംബരം. ജന്മംകൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഒരാള്‍ ബ്രാഹ്മണനാകുന്നതെന്ന് പ്രഖ്യാപിച്ച് എല്ലാവര്‍ക്കും ഈശ്വരപൂജയ്‌ക്ക് അവകാശമുണ്ടെന്ന് തീര്‍ച്ചപ്പെടുത്തിയ സംഭവമായിരുന്നു ഇത്. കേരളത്തില്‍ പൂജാവിധികള്‍ക്ക് ഏകീകൃതസ്വഭാവമുണ്ടാകണമെന്ന് ശങ്കരാചാര്യരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആര്‍എസ്എസ് പ്രചാരകനായിരുന്ന പി. മാധവന്‍, ബ്രാഹ്മണ പണ്ഡിതന്മാരെയും പറവൂര്‍ ശ്രീധരന്‍ തന്ത്രിയെയും വിളിച്ചുകൂട്ടി പൂജാതന്ത്ര ശിബിരങ്ങള്‍ സംഘടിപ്പിച്ചു. പാലിയം വിളംബരം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ആലുവയില്‍ എല്ലാവര്‍ക്കും പൂജ പഠിക്കാവുന്ന തന്ത്രവിദ്യാപീഠം സ്ഥാപിച്ചതും ആര്‍എസ്എസാണ്. പിണറായി സര്‍ക്കാര്‍ അബ്രാഹ്മണനെ ആദ്യമായി പൂജാരിയാക്കിയെന്ന് അവകാശപ്പെടുമ്പോള്‍ ആ പൂജാരി പൂജ പഠിച്ചത് ഈ തന്ത്രവിദ്യാപീഠത്തിലായിരുന്നു എന്നത് ബോധപൂര്‍വ്വം മറക്കുന്നു. ക്ഷേത്രപ്രവേശന വിളംബരം നടക്കുമ്പോള്‍ കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ഇല്ലായിരുന്നുവെങ്കിലും പിന്നീടുണ്ടായ സമാന നവോത്ഥാന മുന്നേറ്റങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് ആര്‍എസ്എസ് തന്നെയായിരുന്നുവെന്നത് ചരിത്രം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

Kerala

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.