Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകമൊരു കണ്ണാടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2018, 02:31 am IST
inSamskriti

മക്കളേ, 

നമ്മളില്‍ അധികംപേരും മറ്റുള്ളവരില്‍ നിന്ന് സ്‌നേഹവും കാരുണ്യവും പ്രതീക്ഷിക്കുന്നവരാണ്. എന്നാല്‍, അതുപോലെ മറ്റുള്ളവരും നമ്മളില്‍നിന്ന് സ്‌നേഹവും കാരുണ്യവും പ്രതീക്ഷിക്കുന്നുവെന്ന കാര്യം നമ്മള്‍ ചിന്തിക്കാറില്ല. മറ്റുള്ളവര്‍ നന്നായതിനുശേഷം ഞാന്‍ നന്നാകാം എന്നു ചിന്തിക്കുന്നതിനു പകരം നമ്മള്‍ ആദ്യം നന്നാകാന്‍ ശ്രമിക്കണം. നമ്മളില്‍ മാറ്റമുണ്ടായാല്‍ അതു മറ്റുള്ളവരിലും പ്രതിഫലിക്കും. ഈ ലോകം ഒരു കണ്ണാടിപോലെയാണ്. കണ്ണാടിയുടെ മുന്നില്‍ നമ്മള്‍ എന്തുകാട്ടിയാലും അതേപോലെ കണ്ണാടി പ്രതിഫലിപ്പിക്കും. നമ്മള്‍ ലോകത്തിനു നല്‍കുന്നതു മാത്രമേ തിരികെ ലഭിക്കുകയുള്ളൂ എന്ന് എപ്പോഴും ഓര്‍ക്കണം. നമ്മള്‍ ലോകത്തിനു നന്മ ചെയ്താല്‍ ഇന്നല്ലെങ്കില്‍ നാളെ ലോകത്തില്‍ നിന്നും നന്മ തിരിച്ചുകിട്ടും. അതുപോലെ തിന്മയ്‌ക്കു പകരം തിന്മയും.  

ഒരു ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ഡോക്ടര്‍ സ്ഥലം മാറിവന്നു. പുതിയ ഡോക്ടറുടെ പെരുമാറ്റം എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തിലായിരുന്നു. ശാന്തമായ മുഖം, പുഞ്ചിരിച്ചുകൊണ്ടുള്ള സംസാരം. എല്ലാവരോടും ഒരുപോലെയുള്ള പെരുമാറ്റം. ആശുപത്രിയിലെ തിരക്കോ രോഗികളുടെ വ്യത്യസ്തങ്ങളായ പെരുമാറ്റങ്ങളോ അദ്ദേഹത്തിന്റെ ശാന്തതയ്‌ക്ക് ഇളക്കമുണ്ടാക്കുന്നില്ല. ഇതു ശ്രദ്ധിച്ച ഒരാള്‍ ഡോക്ടറോടു ചോദിച്ചു, ”ഇത്ര തിരക്കിനിടയിലും നിങ്ങള്‍ക്കെങ്ങനെ ഇതേരീതിയില്‍ ചിരിച്ചുകൊണ്ട് പെരുമാറാന്‍ കഴിയുന്നു? എന്താണിതിന്റെ രഹസ്യം?” ഡോക്ടര്‍ അതിനും ചിരിച്ചു കൊണ്ടുതന്നെ മറുപടി പറഞ്ഞു. ”ഇതില്‍ വലിയ രഹസ്യമൊന്നുമില്ല, എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാ

ഠം അതാണ്. ഇവിടെ വരുന്നതിനുമുമ്പ്, ഞാന്‍ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ പരിശീലനം നടത്തിയിരുന്നു. വീട്ടില്‍നിന്നും ബസ്സിലാണ് ആശുപത്രിയിലെത്തേണ്ടത്. ബസ് കാത്ത് സ്‌റ്റോപ്പില്‍ നിന്നാല്‍ വണ്ടി സ്‌റ്റോപ്പില്‍നിന്നും മാറ്റി മറ്റെവിടെയെങ്കിലുമായിരിക്കും നി

ര്‍ത്തുക. ഓടിച്ചെല്ലുമ്പോഴേക്കും പലപ്പോഴും ബസ് വിട്ടു കഴിഞ്ഞിരിക്കും. അല്ലെങ്കില്‍, ബസ്സില്‍ കയറാന്‍ ശ്രമിക്കുമ്പോഴേക്കും കണ്ടക്ടര്‍ ബെല്ലു കൊടുത്തു കഴിഞ്ഞിരിക്കും. പിന്നെ വളരെ പ്രയാസപ്പെടണം, വീഴാതെ ഉള്ളില്‍ കടന്നുകിട്ടാന്‍. ടിക്കറ്റിനു പണം കൊടുത്താല്‍ പലപ്പോഴും ബാക്കി തരില്ല. അഥവാ ചോദിച്ചാല്‍, ദേഷ്യത്തോടെയായിരിക്കും തരുക. ചില്ലറയില്ലെങ്കില്‍, അതിനും ചീത്ത കേള്‍ക്കേണ്ടിവരും. പലപ്പോഴും മനസ്സ് നിയന്ത്രണം വിടുന്ന ഘട്ടമെത്തിയിട്ടുണ്ട്. അടുത്ത ദിവസവും ഇതേ ബസ്സില്‍ വരണമല്ലോ എന്നു ചിന്തിച്ച് ഒരുവിധം നിയന്ത്രിക്കും. ഈ ദേഷ്യമെല്ലാം ഉള്ളിലൊതുക്കിയാണ് ആശുപത്രിയിലേക്കു ചെല്ലുക. സഹപ്രവര്‍ത്തകരെ നോക്കി ഒന്നു ചിരിക്കാന്‍കൂടി കഴിയില്ല. ഇതുമൂലം മറ്റുള്ളവരും വളരെ ഗൗരവത്തിലായിരുന്നു എന്നോടു പെരുമാറിയിരുന്നത്.

ഇതൊക്കെക്കാരണം പലപ്പോഴും ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതു മുതിര്‍ന്ന ഡോക്ടര്‍മാരുടെ വഴക്കു കേള്‍ക്കാന്‍ ഇടയാക്കും. ഇതൊക്കെ ഉള്ളില്‍ അടക്കിവച്ചുകൊണ്ടാണു വൈകിട്ടു വീട്ടില്‍ ചെല്ലുന്നത്. ദേഷ്യമെല്ലാം അവിടെ തീര്‍ക്കും; ഭാര്യയോടു വഴക്കിടും, കുഞ്ഞുങ്ങളോടു ദേഷ്യപ്പെടും. ഇതുമൂലം വീട്ടിലും ആകെ അശാന്തി നിറഞ്ഞ അന്തരീക്ഷം. അങ്ങനെ കുടുംബത്തിലും സമൂഹത്തിലും ഞാനെപ്പോഴും ഒറ്റപ്പെട്ടു. 

അങ്ങനെയിരിക്കെ, ഒരു ദിവസം രാവിലെ ഞാന്‍ ബസ് സ്‌റ്റോപ്പിലേക്കു വരുന്ന സമയം ബസ്  മുന്നോട്ടെടുത്തു കഴിഞ്ഞു. പക്ഷേ, ഞാന്‍ ഓടിവരുന്നതു കണ്ട കണ്ടക്ടര്‍ ബെല്ലടിച്ചു വണ്ടി നിര്‍ത്തി. അന്ന് ആ ബസ്സില്‍ കണ്ടക്ടറായി വന്നത് പുതിയൊരാളായിരുന്നു. എന്നെക്കൂടി കയറ്റിയതിനുശേഷമാണു വണ്ടിവിട്ടത്. ബസ്സില്‍ ഇരിക്കാന്‍ സീറ്റുണ്ടായിരുന്നില്ല. പക്ഷേ, കണ്ടക്ടര്‍ അയാളുടെ സീറ്റ് എനിക്ക് ഒഴിഞ്ഞുതന്നു. എനിക്കു സന്തോഷം തോന്നി. ക്ഷീണംകൊണ്ടു ഞാന്‍ ബസ്സിലിരുന്ന് ഉറങ്ങിപ്പോയി. ഇറങ്ങേണ്ട സ്‌റ്റോപ്പെത്തിയപ്പോള്‍, കണ്ടക്ടര്‍ എന്നെ വിളിച്ചുണര്‍ത്തി. ആ കണ്ടക്ടറുടെ പെരുമാറ്റം എനിക്കു പകര്‍ന്നുതന്ന ആശ്വാസം എത്രയെന്നു പറയുവാനാവില്ല. അതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര ആനന്ദത്തോടെയാണു ഞാന്‍ ബസ്സില്‍ നിന്നിറങ്ങി ഓഫീസിലേക്കു നടന്നത്. ഓഫീസിലെത്തിയപ്പോള്‍, പതിവില്ലാതെ എല്ലാവരും എന്നെ നോക്കി സന്തോഷത്തോടെ പുഞ്ചിരിക്കുന്നു.

അന്നു ജോലികള്‍ ശ്രദ്ധയോടെ ചെയ്യുവാന്‍ കഴിഞ്ഞതിനാല്‍, മേലുദ്യോഗസ്ഥന്‍ എന്നെ പ്രത്യേകം പ്രശംസിച്ചു. തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍, കുട്ടികളോടും ഭാര്യയോടും സ്‌നേഹത്തോടും സ്വാതന്ത്ര്യത്തോടും പെരുമാറാന്‍ കഴിഞ്ഞു. കുട്ടികളെ ലാളിക്കുവാന്‍ സാധിച്ചു. വീട്ടിലാകെ എന്തോ ഒരു ഉത്സവത്തിന്റെ പ്രതീതി. ഞാന്‍ എല്ലാം മറന്നാനന്ദിച്ചു. എന്റെ ഒരാളുടെ പെരുമാറ്റത്തില്‍ ഉണ്ടായ പരിവര്‍ത്തനത്തിലൂടെ എല്ലാവരിലും സംഭവിച്ച മാറ്റത്തെക്കുറിച്ച് എനിക്കു ബോധ്യംവന്നു. നമ്മള്‍ കൊടുക്കുന്നതാണു നമുക്കു തിരിച്ചു കിട്ടുന്നത് എന്നും ഞാന്‍ മനസ്സിലാക്കി. ഇനി മുതല്‍ എല്ലാവരോടും ദയയോടും ബഹുമാനത്തോടുംകൂടി മാത്രമേ പെരുമാറുകയുള്ളൂ എന്നു ഞാന്‍ പ്രതിജ്ഞ ചെയ്തു.

ഓരോ വ്യക്തിയുടെയും ചിന്തയും പ്രവൃത്തിയുമാണു സമൂഹത്തിന്റെ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നത്. നമ്മുടെ ഓരോ പുഞ്ചിരിക്കും ഓരോ വാക്കിനും ഓരോ പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്തുവാനുള്ള ശക്തിയുണ്ട്. അതിനാല്‍ നമ്മുടെ കര്‍മങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും സന്തോഷവും സംതൃപ്തിയും ഉളവാക്കുന്നവിധത്തിലാവാന്‍ നാം

 ശ്രദ്ധിക്കണം. അങ്ങനെയായാല്‍ നമ്മുടെ ജീവിതത്തിലും ശാന്തിയും സന്തോഷവും നിറഞ്ഞുനില്‍ക്കും.

മാതാ അമൃതാനന്ദമയി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.