Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭാരതീയ സംസ്‌കൃതിഗ്രന്ഥങ്ങളിലെ സമഗ്രവീക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2018, 04:01 am IST
inSamskriti

ഭാഗം- 1

ഭാരതീയ വിചാരധാരകള്‍ തന്നെയാണ് ഹിന്ദുധര്‍മത്തിന്റെ ആധാരശിലകള്‍. ഹിന്ദു ധര്‍മം ഒരു മതമല്ല എന്നും അതൊരു ജീവിതരീതിയാണെന്നും ചിന്തകന്മാര്‍ ആവര്‍ത്തിച്ചു പറയുന്നു. ധാരയതി എന്ന ഭാഷാ ധാതുവില്‍ നിന്നുത്ഭവിച്ച ധര്‍മം എന്ന പദത്തിന്റെ അര്‍ഥം ജീവിതരീതിയെന്നു തന്നെയാണ്. മതം എന്ന സാധാരണ പദപ്രയോഗത്തിലൂടെ ഹിന്ദുധര്‍മത്തെ നി

ര്‍വചിക്കണമെങ്കില്‍ അതിനൊരു മാര്‍ഗമേയുള്ളൂ. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ആയിരക്കണക്കിന് ഋഷിവര്യന്മാര്‍ പ്രപഞ്ചത്തിലെ അണു മുതല്‍ അതിമഹത്തായതിനെവരെ എപ്രകാരം ദര്‍ശിച്ചു വിവരിച്ചുവോ ആ വിവരണത്തെ മഹര്‍ഷിമാരുടെ മതം അഥവാ അഭിപ്രായം എന്നു പറയാം. അനവധി ഋഷിവര്യന്മാരുടെ വീക്ഷണങ്ങളായ മതങ്ങളുടെ ആകെത്തുകയാണ് ഇന്ന് ഭാരതീയന്റെ ജീവിതശൈലിയിലെ ചിന്തകളും ബന്ധങ്ങളും വീക്ഷണങ്ങളും കര്‍മങ്ങളും ആചാരങ്ങളുമെല്ലാം. ഇതെല്ലാം തന്നെയാണ് ജീവിതരീതി എന്നതിലൂടെ വിവക്ഷിക്കുന്നത്. അതില്‍ ജ്ഞാനമണ്ഡലവും കര്‍മമണ്ഡലവും ഒരുമിച്ചു ചേര്‍ന്നൊഴുകുന്നു. ശാസ്ത്രവും സാഹിത്യവും കലയും സാമൂഹ്യവീക്ഷണങ്ങളും എല്ലാമെല്ലാം ഒന്നുചേരുന്നു. മറ്റൊരര്‍ഥത്തില്‍ ഭൗതികതയും ആത്മീയതയും പരസ്പരം അഭേദ്യമായ ബന്ധം പുലര്‍ത്തുന്നു. ഈശ്വരവാദം പോലും ഭാരതത്തില്‍ ഒരു വീക്ഷണം മാത്രമായിരുന്നു. കാരണം നിരീശ്വരവാദം എന്ന വീക്ഷണവും ഇവിടെ നിലനിന്നിരുന്നു. അല്‍പം

കൂടി കടന്നു ചിന്തിച്ചാല്‍ ഈശ്വരസാന്നിദ്ധ്യം തത്വശാസ്ത്ര ചിന്താധാരയുടെ ഭാഗമായിരുന്നു. ആത്മീയത ആ വാദത്തേക്കാള്‍ വലിയ ചക്രവാളസീമകളുള്ളതുമായിരുന്നു. അതായത് ഈശ്വരനില്ലാത്ത ഒരു ആത്മീയവാദം സാധ്യമാണെന്നു ചുരുക്കും. ശബ്ദതരംഗങ്ങളും പ്രകാശവും അഗ്നിയും വായുവും ജലവും ഭൂമിയും സൂര്യനും ഈശ്വരനായി സങ്കല്‍പിക്കുവാന്‍ തയാറാകുക അഥവാ അതില്‍ ഈശ്വരചൈതന്യ ദര്‍ശനം നടത്തുക എന്നുപറഞ്ഞാല്‍ ജീവജാലങ്ങളുടെ അസ്തിത്വം എന്ന വാദത്തിനാധാരമായ ഭൗതിക ഘടകത്തില്‍ ആത്മീയത ദര്‍ശിക്കുവാന്‍ സാധിക്കുക എന്നാണര്‍ഥം. അതുകൊണ്ടുകൂടിയാണ്, ഈ ധര്‍മം ഒരു ജീവിതചര്യയായത്. 

ഭാരതീയ ചിന്താധാരകളെ ഒന്നുകൂടി നിര്‍വചിച്ചാല്‍ അത് ഇപ്രകാരമായിത്തീരും. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും ശാരീരികവും മാനസികവും സാമൂഹികവുമായ സമഗ്ര നന്മയുടെ പന്ഥാവിനെക്കുറിച്ചുള്ള ആത്മീയവും ഭൗതികവും ശാസ്ത്രീയവുമായ വീക്ഷണങ്ങളുടെയും കര്‍മധാരകളുടെയും സംഗ്രഹമാണ് ചിരപുരാതനവും നിത്യനൂതനവുമായ സനാതനധര്‍മം.

ശിഷ്യന്മാര്‍ യാജ്ഞവല്‍ക്യനോട് നാലുവേദങ്ങളിലോരോന്നിന്റേയും സാരമെന്താണെന്ന് വ്യക്തമാക്കണമെന്നഭ്യര്‍ഥിച്ചപ്പോള്‍ യാജ്ഞവല്‍ക്യന്‍ നല്‍കിയ നാല് മഹദ്‌വാക്യങ്ങള്‍ ശ്രദ്ധേയമാണ്. ഋഗ്വേദത്തിന്റെ സാരം പ്രജ്ഞാനം ബ്രഹ്മ (അറിവ് -പ്രജ്ഞാനമാണ്-ബ്രഹ്മചൈതന്യം)യജുര്‍വേദത്തിന്റെത് അഹം ബ്രഹ്മാസ്മി, സാമവേദത്തിന്റേത് തത്ത്വം അസി അഥര്‍വ വേദത്തിന്റെ സാരമാകട്ടെ അയമാത്മ ബ്രഹ്മ-(ഈ ആത്മചൈതന്യമാണ് ബ്രഹ്മം) എന്നത്രെ. ഇതുതന്നെയാണ് സമഗ്രജ്ഞാനമെന്ന് വിശകലനത്തില്‍ ബോധ്യമാകും.

വേദങ്ങളിലും ബ്രാഹ്മണങ്ങളിലും ആരണ്യകങ്ങളിലും അതിന്റെ സമഗ്രസത്തായ ഉപനിഷത്തുകളിലും ഈ ജീവിതവീക്ഷണം വിശകലനത്തിലൂടെ കണ്ടുപി

ടിക്കാം. അത്യാധുനിക ഭൗതിക-ജ്യോതിശാസ്ത്ര ഗവേഷകര്‍ പറയുന്ന സ്വബോധമുള്ള പ്രപഞ്ചമാണ്, വേദങ്ങളിലെ വിവരണങ്ങളുടെ അന്തഃസത്ത തന്നെ. പ്രപഞ്ചത്തിലെ സര്‍വകര്‍മങ്ങളും ഒരു പ്രപഞ്ചപുരുഷന്റെ നിയന്ത്രണത്തിലാണ.്

 സഹസ്ര ശീര്‍ഷാ പുരുഷാഃ സഹസ്രാക്ഷ സഹസ്രപാദ്-എന്ന വരിയിലൂടെ ആയിരക്കണക്കിന് ശീര്‍ഷവും, കണ്ണുകളും പാദങ്ങളുമുള്ള ഒരു പ്രപഞ്ചചൈതന്യവിവരണമാണ് ഋഗ്വേദത്തില്‍ നല്‍കുന്നത്.

ഏകാചമേ തിസ്രശ്ചമേ പഞ്ചചമേ സപ്തചഃ മ… എന്ന  വരിയിലൂടെ ഗണിതത്തിന്റെ അടിസ്ഥാനസംഖ്യാ പ്രോഗ്രഷനാണ് യജുര്‍വേദത്തില്‍ നല്‍കുന്നത്. 

ഏകാ ച ദശശതം ച ശതം ച സഹസ്രം ച സഹസ്രം ചായുതം ചായുതം ച നിയുതം ച അര്‍ബുദം ച ന്യ

ര്‍ബുദം ച സമുദ്രശ്ച, മധ്യം ചാന്തഗശ്ച പരാര്‍ധശ്ച 

ഒന്നാം സംഖ്യാസ്ഥാനം മുതല്‍ ലക്ഷം കോടിയില്‍ പരം സ്ഥാനസംഖ്യകള്‍ പത്തിന്റെ ഗുണിതങ്ങളായി എഴുതിയിരിക്കുന്ന ലോകത്തിലെ ആദ്യഗ്രന്ഥവും യജുര്‍വേദം തന്നെ. ആയിരത്തിന് ഉപരിസംഖ്യയുടെ പ്രയോഗം ലോകജനത അറിയുന്നത് ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. യജുര്‍വേദത്തിന് 5000 വര്‍ഷത്തെ പഴക്കമെങ്കിലുമുണ്ട് എന്നത് ശ്രദ്ധേയമാണ്. വേദം ആത്മീയത മാത്രമല്ലാത്തതുകൊണ്ടാണ് ഗണിതവിവരണം വന്നത്. 

അതുപോലെ സീസം ചമേ ശ്യാമം ചമേ… ത്രപുശ്ചമേ… എന്ന് ലോഹത്തെക്കുറിച്ചും ലോഹസങ്കരത്തെക്കുറിച്ചുമുള്ള യജുര്‍വേദവരി, ഈ വേദരചനയുടെ കാലത്ത് ജ്ഞാതമായിരുന്ന ഏഴു ലോഹങ്ങളുടേയും ചില ലോഹസങ്കരങ്ങളുടേയും അറിവ് വെളിവാക്കുന്നു. 

യവാശ്ച മേ മാഷാശ്ചമേ തിലാശ്ചമേ ഗോദൂമാശ്ചമേ മസുരാശ്ചമേ… എന്ന് യവം, ഉഴുന്ന്, എള്ള്, ഗോതമ്പ്, മസൂര്‍ പരിപ്പ് എന്നിവയെക്കുറിച്ചും മുദ്ഗാശ്ച… എന്ന പദത്തിലൂടെ ചെറുപരിപ്പിനെക്കുറിച്ചും യജുര്‍വേദത്തില്‍ സൂചിപ്പിക്കുമ്പോള്‍, ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവയെക്കുറിച്ചറിവുണ്ടായിരുന്നു എന്നും വ്യക്തമാക്കുന്നു. മാത്രമല്ല ഈ ലോഹങ്ങള്‍, ധാന്യങ്ങള്‍ എന്നിവയെക്കുറിച്ച് സൂചന നല്‍കുന്ന ലോകത്തിലെ ആദ്യഗ്രന്ഥവും യജുര്‍വേദമായിത്തീരുന്നു.

‘ഭാരതീയ സംസ്‌കൃതി ഗ്രന്ഥങ്ങളിലെ സമഗ്രവീക്ഷണം’ എന്ന പുസ്തകത്തില്‍ നിന്ന്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.