പത്തനംതിട്ട: ആചാര ലംഘനത്തിന് സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുമ്പോള്‍, സന്നിധാനം യുദ്ധക്കളമാക്കാന്‍ ഒരുങ്ങുമ്പോള്‍ അഴകത്തു മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന് ഒരു പ്രാര്‍ഥന മാത്രം, അയ്യപ്പസ്വാമിയുടെ പൂജകള്‍ ഒരു മുടക്കവും വരുത്താതെ നിര്‍വഹിക്കാന്‍ തന്റെ ഭര്‍ത്താവിന് അനുഗ്രഹവും ശക്തിയും നല്‍കണം. ശബരിമല മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ ഭാര്യയാണ് പാര്‍വതി. യുവതീ പ്രവേശനത്തിന്റെ പേരില്‍ വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ മുതല്‍ അയ്യപ്പ സ്വാമിയോട് മനമുരുകി ഈ പ്രാര്‍ഥിച്ചത് ഇത് മാത്രം.
ഭക്തര്ക്കൊപ്പംനില്ക്കുന്ന, വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന അയ്യപ്പനുമുന്നില്‍ ആരും വലിയവരല്ല. യുദ്ധസമാനമായ അന്തരീക്ഷത്തിലായിരുന്നു ചിത്തിര ആട്ടവിശേഷത്തിനായി ശ്രീകോവില്‍ നടതുറന്നത്. ശരണമന്ത്രം മാത്രം ഉയരുന്ന ആ പുണ്യപൂങ്കാവനത്തില്‍ ആചാരം ലംഘിക്കുവാന്‍ ഭഗവാന് ആരേയും അനുവദിക്കില്ല. അതിനെ നേരിടാനുള്ള ശക്തിയാണ്അവിടുന്ന് ഭക്തര്‍ക്കു നല്‍കിയത്, അവര്‍ പറഞ്ഞു.
ഇരിങ്ങാലക്കുട ഗ്രാമത്തിലെ രണ്ടാമത്തെ മേല്‍ശാന്തിയാണ് അഴകത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരി. ആദ്യ മേല്‍ശാന്തിക്ക് തന്റെ കാലാവധി പൂര്‍ത്തിയാക്കാനായില്ല. അതുപോലെയുള്ള അവസ്ഥവരല്ലേ എന്ന പ്രാര്‍ഥനയിലായിരുന്നു. പാര്‍വതി അന്തര്‍ജനം ജന്മഭൂമിയോടുപറഞ്ഞു. മറ്റൊരു മേല്‍ശാന്തിക്കും ഇത്ര തീവ്രമായ അനുഭവം ഉണ്ടായിക്കാണില്ല. ഇല്ലംനിറ സമയത്ത് പ്രളയംവന്നു ഒരാള്‍ക്കും പമ്പവഴി അവിടേക്ക് കടക്കാന്‍ സാധിച്ചില്ല. പക്ഷെ ഭഗവാന് യഥാസമയം കര്‍മങ്ങള്‍ തടസംകൂടാതെ ചെയ്യാനായി. തുലാംമാസത്തിലെ പൂജകള്‍ക്കായി നടതുറക്കുന്നതിനുമുമ്പായി വലിയ വിവാദമാണ് ഉണ്ടായത്. പക്ഷെ അന്നും ആചാരം തെറ്റാതെ തിരുനട നിലകൊണ്ടു.
പരമ്പരാഗത ആചാരങ്ങള്‍ തെറ്റിക്കാന്‍ സ്വാമി ഭക്തരായ ഒരാള്‍ക്കും മോഹംകാണില്ല. അതിന് കഴിയില്ല. അത് കീഴ്വഴക്കമാണ്. ചിത്തിര ആട്ടവിശേഷ പൂജയും സമാധാനപൂര്‍വം നിര്ഹിക്കാനായി. അയ്യപ്പസ്വാമിയുടേയും അഴകത്തമ്മയുടെയും അനുഗ്രഹം.
ഇനി മണ്ഡല ഉല്‍സവത്തിന് നട തുറക്കുമ്പോള്‍ പുതിയ മേല്‍ശാന്തിക്കായി ശ്രീകോവില്തുറന്ന് അധികാര കൈമാറ്റം. അത്രമാത്രമേ നിര്‍വഹിക്കാനുള്ളൂ, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: