ബെംഗളുരു: സിനിമാ ചിത്രീകരണത്തിനിടെ രണ്ട് സഹനടന്മാര് തടാകത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ പ്രശസ്ത നടന് ദുനിയാ വിജയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഈ സംഭവത്തില്‍ പോലീസിനെ കയ്യേറ്റം ചെയ്തതായും ദുനിയാ വിജയ്ക്കെതിരെ കേസുണ്ട്.
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിര്‍മ്മാതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ തടഞ്ഞത് ഉള്‍പ്പെടെ നിരവധി കേസുകളാണ് ദുനിയാ വിജയ്കെതിരെ ഉള്ളത്.
ഹെലികോപ്റ്ററില്‍ നിന്ന് ചാടിയ സഹ നടന്മാരായ ഉദയ്, അനില്‍ എന്നിവരാണ് തിപ്പഗോണ്ടനഹള്ളി തടാകത്ില് മുങ്ങി മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: