ഗാന്ധിനഗര്‍: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13000 കോടിയുമായി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയെ സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചു. 52 കോടിയുടെ തീരുവ വെട്ടിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് പ്രഖ്യാപനം. ഇയാള്‍ ഈ മാസം 15ന് കോടതിയില്‍ ഹാജരാകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ക്രിമിനല്‍ നടപടിച്ചട്ടം 82ാം വകുപ്പു പ്രകാരം നീരവിനെ പ്രഖ്യാപിത കുറ്റവാളിയെന്ന് വിശേഷിപ്പിച്ചതോടെ ഇനി ഒരു കേസിലും മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: