ന്യൂദല്‍ഹി: സാമ്പത്തിക വ്യവസ്ഥയെ നിയമാനുസൃതമാക്കാനുള്ള സുപ്രധാന കാല്‍വെപ്പായിരുന്നു നോട്ട് നിരോധനമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നോട്ട് നിരോധനത്തിന്് രണ്ട് വയസ്സ് തികയുന്ന വേളയില്‍ തന്റെ ബ്ലോഗിലെഴുതിയ കുറുപ്പിലാണ് അരുണ്‍ ജെയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
കള്ളപണം കണ്ടുപിടിക്കാനും നികുതി വരുമാനം കൂട്ടാനും നോട്ട് നിരോധനം ഇന്ത്യന്‍ സര്‍ക്കാറിനെ സഹായിച്ചു. സമ്പദ്വ്യവസ്ഥയെ നിയമപരമാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന കാല്‍വെപ്പായിരുന്നു ഇതെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
2016 നവംബര്‍ എട്ടിനാണ് 500,1000 രൂപയുടെ നോട്ടുകള്‍ നിരോധിക്കാനുള്ള സുപ്രധാന തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: