Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധേനുകവധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2018, 01:03 am IST
inSamskriti

ഒരു ദിവസം പതിവുപോലെ, പശുക്കിടാങ്ങളേയും, തെളിച്ചുകൊണ്ട് ശ്രീകൃഷ്ണനും ഗോപന്മാരും വനാന്തര്‍ഭാഗത്തേക്കു കടന്നു… മനോഹരമായ പൂക്കളും, പൂമധു തേടുന്ന വണ്ടുകളും നിറഞ്ഞ, വനസൗന്ദര്യത്തില്‍ മതിമറന്ന് ശ്രീകൃഷ്ണന്‍ മനോഹരമായി ഓടക്കുഴല്‍ വിളിച്ചു… ആ നാദധാരയില്‍ സകലചരാചരങ്ങളും അലിഞ്ഞു ചേര്‍ന്നു…

കാട്ടിലും, മേട്ടിലും, മലഞ്ചെരുവുകളിലും, പശുക്കളുമായ് അവര്‍ ചുറ്റി സഞ്ചരിച്ചു.  മയിലിനൊപ്പം നൃത്തം ചവിട്ടിയും കുയിലിനെപ്പോലെ കൂവിയും, നുറുങ്ങു ഫലിതങ്ങള്‍ പൊട്ടിച്ചും ഭഗവാന്‍ രംഗത്തിനു കൊഴുപ്പേകി.

ശ്രീദാമാവെന്നു പേരായ ഗോപന്‍, ആ സമയത്ത് പറഞ്ഞു… ‘കണ്ണാ, കളിയും, ചിരിയുമായ് നേരം കടന്നുപോയി ഞങ്ങള്‍ക്ക് വല്ലാതെ വിശക്കുന്നു, ഇതാ ഇവിടെ കുറച്ചകലെയായ് അതിമനേഹരമായ ഒരു വനമുണ്ട്…അവിടെ വിളയുന്ന പഴങ്ങള്‍ക്ക്, വല്ലാത്ത രുചിയാണത്രെ… പക്ഷേ ഒരാള്‍ക്കും അത് തിന്നാന്‍ എളുപ്പമല്ല… കഴുതയുടെ രൂപവും പുലിയുടെ ശൗര്യവുമുള്ള ധേനുകാസുരനും, ബന്ധുക്കളുമാണ് അവിടെ വസിക്കുന്നത്.

നരഭോജികളായ അവരെ ഭയന്ന്, ഒരീച്ചപോലും ആ വഴി ചെല്ലാറില്ല.  ആരും തിന്നിട്ടില്ലാത്ത ആ പഴങ്ങള്‍ ഒന്നു പറിച്ചു തരുമോ?  കൃഷ്ണാ, രാമാ, നിങ്ങള്‍ക്ക് അതിനു കഴിയും, വേഗം വരൂ, ഹായ്! എന്തു സുഗന്ധമാണ് അവയ്‌ക്ക് ഒന്നു വരൂ, രാമാ…

ശ്രീദാമാവിന്റെ ആഗ്രഹപ്രകാരം, രാമകൃഷ്ണന്‍മാരും മറ്റ് ഗോപന്മാരും ആ താലവനത്തിലേക്ക് പ്രവേശിച്ചു…  കുലകുലയായ് കായ്ച്ചുകിടക്കുന്ന പനമ്പഴങ്ങള്‍ കണ്ട് ആവേശഭരിതനായ ബലരാമന്‍ മരങ്ങള്‍ പിടിച്ച് കുലുക്കി…

കാട്ടാനകയറിയ കരിമ്പിന്‍കാടുപോലെ, രാമകൃഷ്ണന്‍മാര്‍ പനമരങ്ങള്‍ പിടിച്ചു കുലുക്കി, ഗോപന്‍മാര്‍ ആര്‍ത്തിയോടെ പഴങ്ങള്‍ വാരിക്കൂട്ടി.

ശബ്ദംകേട്ട് ധേനുകാസുരന്‍ അലറിക്കുതിച്ചു വന്നു, പിന്‍കാലുകൊണ്ട് തൊഴിച്ചെറിയാനായ് പാഞ്ഞടുത്ത അസുരന്റെ കാലു രണ്ടും കൂട്ടിപ്പിടിച്ച് ബലരാമന്‍ പനമരത്തില്‍ ആഞ്ഞടിച്ചു…

അസുരന്റെ തലയും പനമരവും ഒരുപോലെ പിളര്‍ന്നു വീണു…  ആ കൂറ്റന്‍ മരം മറിഞ്ഞു വീണപ്പോള്‍, അതിന്റെ ശക്തിയാല്‍, നിരനിരയായ് നിന്ന അനേകം മരങ്ങള്‍ കടപുഴകി വീണു…

ധേനുകന്റെ പതനംകണ്ട്, പാഞ്ഞെത്തിയ, അസുരന്‍മാരെ ജ്യേഷ്ഠാനുജന്‍മാര്‍, കാലില്‍പിടിച്ച് വലിച്ചെറിഞ്ഞ് സംഹരിച്ചു…

അസുരന്‍മാര്‍ ഒന്നൊഴിയാതെ അവസാനിച്ചപ്പോള്‍ ഗോപന്‍മാര്‍ സമാധാനമായിരുന്ന്, പനമ്പഴങ്ങള്‍ വാരിയെടുത്ത് തിന്നു…  അന്നുമുതല്‍ മനുഷ്യര്‍ക്ക് ധൈര്യപൂര്‍വ്വം ആ വനത്തില്‍, കയറി പനമ്പഴങ്ങള്‍ പറിക്കാറായി…

രാമകൃഷ്ണന്‍മാരെ തോളിലെടുത്ത് ആനന്ദനൃത്തചുവടുകളോടെ, ഗോപന്മാര്‍ ഗോകുലത്തിലെത്തിച്ചു…  അമ്മമാര്‍ അവരെ സ്വീകരിച്ച്, എണ്ണതേച്ചു കുളിപ്പിച്ച് യാത്രാക്ഷീണമകറ്റി… പാലും പഴങ്ങളും നല്‍കി സല്‍ക്കരിച്ച് പട്ടുമെത്തയില്‍ കിടത്തി പാട്ടുപാടിയുറക്കി… 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.