Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ രണ്ടുവര്‍ഷത്തിനിടെ കണ്ടെത്തിയത് 71 കേസുകള്‍ കുഷ്ഠരോഗ നിര്‍ണയ കാമ്പയിന്‍ ഡിസംബര്‍ 5 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 10:32 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 71 കുഷ്ഠരോഗ കേസുകള്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. ഇനിയും തിരിച്ചറിയപ്പെടാത്ത കേസുകള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പള്‍സ് പോളിയോ മാതൃകയില്‍ സംസ്ഥാനത്ത് കണ്ണൂര്‍ ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ ഡിസംബര്‍ അഞ്ചു മുതല്‍ 18 വരെ കുഷ്ഠരോഗ നിര്‍ണയ കാമ്പയിന്‍ നടക്കും.

2018-19 വര്‍ഷത്തില്‍ ഇതുവരെ കണ്ടെത്തിയ 34 കേസുകളില്‍ 22 പുരുഷന്‍മാരും, 12 സ്ത്രീകളുമാണ്. 18 കേസുകള്‍ തീവ്രത കുറഞ്ഞതും 16 എണ്ണം തീവ്രത കൂടിയതുമാണ്. രണ്ട് കുട്ടികളും കാഴ്ച വൈകല്യമുള്ള മൂന്ന് പേരും അതിഥി തൊഴിലാളികളായ ഏഴ് പേരും ഇതില്‍ ഉള്‍പ്പെടും. 2017-18 വര്‍ഷത്തിലെ 37 കേസുകളില്‍ ആണ്‍ 22, പെണ്‍ 15 എന്നിങ്ങനെയാണ്. കേരളത്തില്‍ പുതിയ കുഷ്ഠരോഗ കേസുകള്‍ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ കുറയുമ്പോഴും കുട്ടികളിലെ കേസുകളും അംഗഭംഗം വരുന്ന കേസുകളും ദേശീയ നിലവാരത്തോടൊപ്പം ഉയര്‍ന്നു നില്‍ക്കുന്നു.

കുഷ്ഠരോഗം കേരളത്തിലില്ലെന്ന തെറ്റിദ്ധാരണ ഡോക്ടര്‍മാര്‍ക്കിടയില്‍ പോലും നിലനില്‍ക്കുമ്പോഴാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചികിത്സിച്ച് പൂര്‍ണമായി ഭേദമാക്കാവുന്ന രോഗമായിട്ടും രോഗത്തെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണയും മാറ്റിനിര്‍ത്തലും തുടരുന്നുണ്ട്. ഇത് ഇല്ലാതാക്കാന്‍ വിപുലമായ ബോധവത്കരണമാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. 

കാമ്പയിനിന്റെ ഭാഗമായി ആശ വര്‍ക്കര്‍മാരടങ്ങുന്ന പരിശീലനം ലഭിച്ച രണ്ടംഗ സംഘം എല്ലാ വീടുകളും സന്ദര്‍ശിച്ച് രണ്ട് വയസ്സുള്ള കുട്ടികള്‍ ഒഴികെ എല്ലാവരേയും പരിശോധിക്കും. സ്‌കൂളുകളിലും അങ്കണവാടികളിലും അധ്യാപകര്‍ക്ക് പരിശീലനം നല്‍കി വിദ്യാര്‍ഥികളുടെ പരിശോധനയും നടത്തും. 

ജില്ലയിലെ 612,157 വീടുകള്‍, 2762145 പേര്‍ എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം. ഇതിനായി 2377 ടീമുകള്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ അഞ്ചു മുതല്‍ 18 വരെ വീട് വീടാന്തരമുള്ള സര്‍വേ നടക്കും. 

ഇതുസംബന്ധിച്ച യോഗത്തില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോ.കെ.നാരായണ നായ്‌ക്, ഡോ.കെ.വി.ലതീഷ്, ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യന്‍, ഡോ.വി.കെ.രാജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)
Kerala

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Health

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

Kerala

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.