ചെന്നൈ: ഇളയദളപതി വിജയ് നായകനായ സര്‍ക്കാരിനെതിരെ തമിഴ്നാട് മന്ത്രി കടമ്പൂര് രാജു രംഗത്ത്. രാഷ്ട്രീയക്കാരെ അവഹേളിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും ഇത് വെട്ടിമാറ്റാത്ത പക്ഷം നടപടികളുണ്ടാകുമെന്നുമാണ് മന്ത്രിയുടെ മുന്നറിയിപ്പ്. വിഷയം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ ചിത്രത്തിന്റെ മാസ്റ്റര്‍ പ്രിന്റ് റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍ ഇടുമെന്ന് തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റ് ഭീഷണി മുഴക്കിയിരുന്നു. ഈ ഭീഷണി അതിജീവിച്ചപ്പോഴാണ് ചിത്രത്തിനെതിരേ മന്ത്രി രംഗത്തുവന്നിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ഉള്‍പ്പടെ ചര്‍ച്ചയായിരുന്നു.
ദീപാവലി ദിവസം റിലീസ് ചെയ്ത വിജയ് ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: