മുബൈ : വിവരാവകാശ പ്രവര്ത്തകന് പ്രേംകാന്ത് ശിവ്ജി ഝായുടെ കൊലപാതകികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സിബിഐ 5 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. പല്‍ഘര്‍ ജില്ലയിലെ വിഹാറിലെ വിവരാവകാശ പ്രവര്‍ത്തകനായിരുന്ന ഝാ 2012 ഫെബ്രുവരി 24ന് മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വെടിയേറ്റ് മരിക്കുകയായിരുന്നു.
പോലീസ് ആന്റി ഹ്യൂമണ്‍ ട്രാഫിക്കിങ് ഇതുസംബന്ധിച്ച് ആദ്യം അന്വേഷണം ആരംഭിച്ചെങ്കിലും 2014 ഒക്ടോബറില്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കേസന്വേഷണം സിബിഐ ഏറ്റെടുത്തു.
നിലവില്‍ സിബിഐ പ്രത്യേക സമിതിയാണ് ഝായുടെ മരണം സംബന്ധിച്ച് അന്വേഷിക്കുന്നത്. 2016ല്‍ ഝായെ കൊല്ലുന്നതിനായി വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയെന്ന് ആരോപിച്ച് രണ്ട് കെട്ടിട നിര്‍മാതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭ്രഷ്ടാചാര്‍ വ അത്യാചാര്‍ വിരോധി സമിതി എന്ന എന്‍ജിഒയില്‍ ഝാ അംഗമായിരുന്നു. വിവിധ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എന്‍ജിഒയുടെ പേരില്‍ ഝാ നിരവധി വിവരാവകാശ അപേക്ഷകളും സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: