ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിയുടെ 56 കോടിയിലേറെ വിലവരുന്ന 11 ആസ്തികള്‍ കണ്ടുകെട്ടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
നീരവിന്റെ ദുബായിലുള്ള ആസ്തികളാണ് ഇവ. നീരവ് മോദിയുടെയും ഫയര്‍സ്റ്റാര്‍ ഡയമണ്ട് കമ്പനിയുടേയും ഉടമസ്ഥതയിലുള്ളതാണ് 7.79 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ വിപണി മൂല്യമുള്ള ഈ ആസ്തികളെന്നും ഇഡി വ്യക്തമാക്കി.
കഴിഞ്ഞ മാസം നീരവ് മോദിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 637 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. ന്യൂയോര്‍ക്കിലുള്ള രണ്ട് അപ്പാര്‍ട്മെന്റുകള്‍ അടക്കമുള്ളവയാണ് അന്ന് കണ്ടുകെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: