Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിവരക്കേടിന്റെ ‘ശാസ്ത്രജ്ഞന്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2018, 01:07 am IST
in Vicharam

”ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെയും ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ എസ്. ഗുരുമൂര്‍ത്തിയെയും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും അടിച്ചു പുറത്താക്കി രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണം. ഇതുപോലുള്ളവരെ ചുമന്നാല്‍ സിംബാബ്വെയില്‍ കണ്ടതുപോലെ ഒരു ചാക്ക് നോട്ട് കൊടുത്ത് ഒരു കിലോ അരി വാങ്ങേണ്ട ഗതി വരും”. സ്വയം പ്രഖ്യാപിത കമ്മ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ.തോമസ് ഐസക്കിന്റെ വാക്കുകളാണിത്. 

പതിറ്റാണ്ടുകള്‍ നീണ്ട ഒരു ഏകാധിപതിയുടെ ഭരണം നശിപ്പിച്ച സമ്പദ് വ്യവസ്ഥയാണ് സിംബാബ്വെയിലേത്. ഗത്യന്തരം ഇല്ലാതെയായപ്പോള്‍ അവരുടെ കറന്‍സി പിന്‍വലിച്ച് അമേരിക്കന്‍ ഡോളര്‍ രാജ്യത്തെ ഔദ്യോഗിക കറന്‍സി ആക്കി. കയ്യിലിരുപ്പുകൊണ്ടാണ് അങ്ങനെ വന്നതെങ്കിലും സിംബാബ്വേ എന്ന ആഫ്രിക്കന്‍ രാജ്യത്തിന് വരുമാന സ്രോതസുകള്‍ കുറവാണ് എന്നോര്‍ക്കണം. അതവിടെ നില്‍ക്കട്ടെ, ലാറ്റിന്‍ അമേരിക്കയില്‍ വേറൊരു രാജ്യമുണ്ട്. സ്വയം പ്രഖ്യാപിത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആ രാജ്യത്തെ കുറിച്ച് കേള്‍ക്കാഞ്ഞിട്ടല്ല. പക്ഷേ സോഷ്യലിസം ആണെന്ന് പറഞ്ഞു ഇടതുപക്ഷ ഏകാധിപതികള്‍ ഭരിക്കുന്ന ആ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചു പറഞ്ഞാല്‍ കമ്മി സാമ്പത്തിക ശാസ്ത്രജ്ഞനുതന്നെ നാണംവരും.

തെക്കേ അമേരിക്കയിലെ വെനസ്വേലയെകുറിച്ചാണ് പറഞ്ഞുവന്നത്. സിംബാബ്വെയെപോലെ വിഭവങ്ങളില്ലാത്ത നാടല്ല. ഗള്‍ഫ് രാജ്യങ്ങളെ പോലെ എണ്ണ സമൃദ്ധമാണ്. അതാണ് മുഖ്യവരുമാനമാര്‍ഗവും. എന്നിട്ടും ആ രാജ്യം സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായി. അവിടുത്തെ ഇപ്പോഴത്തെ വിലക്കയറ്റ തോത് 40,000% ആണ്. ഈ വര്‍ഷം അവസാനത്തോടെ അത് 1,00,000% ആയി ഉയരും എന്നാണ് ലോകബാങ്ക് അഭിപ്രായപ്പെടുന്നത്. 

ഇന്ത്യയിലെ വിലക്കയറ്റ തോത് ഇപ്പോള്‍ ഏതാണ്ട് 5% ആണ്. മന്‍മോഹന്‍ സിങിന്റെ ഭരണകാലത്ത് അത് 12% വരെ ആയിരുന്നു. ദേശാഭിമാനി മാറ്റിപ്പിടിച്ചാല്‍ കമ്മ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞന്റെ വിവരക്കേട് മാറിക്കിട്ടും. ഇന്ത്യന്‍ രൂപ മാത്രമല്ല അമേരിക്കന്‍ ഡോളറുമായി വിലയിടിവ് നേരിടുന്നത്. കൊറിയന്‍ വണ്‍, ഇന്ത്യോനേഷ്യന്‍ റുപ്പായ, ജാപ്പനീസ് യെന്‍, ചൈനീസ് യുവാന്‍ എന്നുതുടങ്ങി ഏഷ്യയിലെ എല്ലാ കറന്‍സികളും ഡോളറുമായുള്ള വിനിമയത്തില്‍ തകര്‍ച്ച നേരിടുകയാണ്. പക്ഷേ ഇപ്പോള്‍ തിരിച്ചു കയറുകയും ചെയ്തു. 74.59 വരെ താഴ്ന്ന രൂപ ഇപ്പോള്‍ 72.40ല്‍ നില്‍ക്കുന്നു. പെട്രോള്‍ വില 87.40 ത്തില്‍ നിന്ന് ഒരു മാസം കൊണ്ട് 4.73 രൂപ കുറഞ്ഞു 82.67 ല്‍ നില്‍ക്കുന്നു.

രൂപ അടക്കമുള്ള നാണയങ്ങളുടെ വിലയിടിവ് ക്രൂഡ് ഓയില്‍ വിലക്കയറ്റവും, അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധവുമാണെന്നത് ഏതൊരു സാധാരണക്കാരനുമറിയാം.

വെനസ്വേലയില്‍ ജനങ്ങള്‍ക്ക് ഭക്ഷണമില്ല, വൈദ്യുതി ഇല്ല, കുടിവെള്ളമില്ല, സുരക്ഷയില്ല. ജനങ്ങള്‍ ഗതികെട്ട് കടകള്‍ കൊള്ളയടിക്കുന്നു, പരസ്പരം ഭക്ഷണത്തിനു വേണ്ടി തല്ലുകൂടുന്നു, കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുന്നു. ഒരു ചാക്ക് ബൊളിവര്‍ (വെനസ്വേലയുടെ കറന്‍സി) അല്ല ഒരു ലോറി നിറയെ ബൊളിവര്‍ കൊടുത്താല്‍ പോലും ഇടത് പക്ഷ ഏകാധിപത്യം നടമാടുന്ന വെനസ്വേലയില്‍ ഒരു ചാക്ക് അരി കിട്ടില്ല സഖാവെ.

കമ്മ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞനായ’ സഖാവ് പറഞ്ഞതിലേക്കു വരാം. ഊര്‍ജിത് പട്ടേല്‍, അരുണ്‍ ജെയ്റ്റലി, എസ്. ഗുരുമൂര്‍ത്തി എന്നിവരെയെല്ലാം അടിച്ചുപുറത്താക്കി രാജ്യദ്രോഹക്കുറ്റവും ചുമത്തണമെന്നതിന്റെ കാരണം? ഇന്ത്യയുടെ സമ്പത്ത് രംഗം ആകെ തകര്‍ന്നു കിടക്കുകയാണ്. അതിന് കാരണക്കാര്‍ ഇവരാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്? ഏതെങ്കിലും ആഗോള സാമ്പത്തിക ഏജന്‍സികള്‍ അങ്ങനെ പറയുന്നുണ്ടോ? ഇന്ത്യക്കു 1990ലെ പോലെ വിദേശ കരുതല്‍ ധനം ഇല്ലാതിരിക്കുകയാണോ? വിലക്കയറ്റം രാജ്യത്ത് രൂക്ഷമാണോ? ഇന്ത്യയുടെ കയ്യിലുള്ള സ്വര്‍ണ്ണം വിദേശത്തു കൊണ്ടുപോയി പണയം വെച്ച് കടം വാങ്ങിക്കണോ? ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറവാണോ? ഇന്ത്യയില്‍ ജനം പട്ടിണി കിടന്ന് മരിക്കുകയാണോ? രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ അഭാവമുണ്ടോ? 

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരുമായുള്ള ശീതസമരമാണ് ഇപ്പോള്‍, സഖാവിനെ ആവേശം കൊള്ളിക്കുന്നത്. ആര്‍ബിഐയുടെ ആദ്യത്തെ ഗവര്‍ണ്ണര്‍ തന്നെ സര്‍ക്കാരുമായി ഉടക്കിയാണ് പിരിഞ്ഞത്. ചരിത്രം പരിശോധിച്ചാല്‍ ഇതുപോലെ എത്രയോ സംഭവങ്ങളുണ്ട്. ആര്‍ബിഐ ഗവര്‍ണ്ണര്‍, 3 ഡെപ്യൂട്ടി ഗവര്‍ണ്ണര്‍മാര്‍ എന്നിവര്‍ മിക്കവാറും വിദേശത്ത് ജോലിചെയ്തിട്ടുള്ള ബാങ്കേഴ്‌സ് ആയിരിക്കും. നാലില്‍ ഒരു ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ മാത്രമാണ് ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് ആര്‍ബിഐയില്‍ സാധാരണ എത്തുന്നത്. സ്വകാര്യ മേഖലയില്‍ ജോലിചെയ്തിട്ടു സര്‍ക്കാര്‍ മേഖലയിലേക്ക് വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണിത്. സര്‍ക്കാര്‍ മേഖലയില്‍ നിന്ന് വന്ന മുന്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ ടി. സുബ്ബറാവു ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. തനി ബ്യൂറോക്രാറ്റായിരുന്ന സുബ്ബറാവും അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രിമാരായിരുന്ന പി. ചിദംബരവും പില്‍ക്കാലത്ത് ഇന്ത്യന്‍ രാഷ്‌ട്രപതിയായ പ്രണാബ് കുമാര്‍ മുഖര്‍ജിയുമായി ഉണ്ടായിരുന്ന ശീതസമരം സുബ്ബറാവു തന്നെ തന്റെ ‘Who Moved My Interest Rate?: Leading the Reserve Bank of India Through Five Turbulent Years’  എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

അതുകൊണ്ട് ഇതൊന്നും പുതുമയുള്ള കാര്യമല്ല. പലിശ കുറക്കാന്‍ സര്‍ക്കാരും, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കും ശ്രമിക്കുന്നു. സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുകയാണ് റിസര്‍വ് ബാങ്ക് ചെയ്യേണ്ടത്. സ്വയം ഭരണം എന്ന് പറയുമ്പോഴും റിസര്‍വ് ബാങ്ക് എടുക്കുന്ന നടപടികള്‍ എല്ലാം സര്‍ക്കാരിന്റെയും, രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെയും ബാധിക്കുന്നതാണ്. അതുകൊണ്ടു സര്‍ക്കാര്‍ ഇടപെടുക തന്നെ ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

Kerala

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

News

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

Kerala

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

Kerala

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.