പള്ളിക്കുന്ന്: തെറ്റ് തിരുത്തലെന്ന പേരിലുള്ള പരസ്പരം കുറ്റപ്പെടുത്തലാണ് ഹിന്ദുവിന് പറ്റിയ തെറ്റെന്ന് അദ്ധ്യാത്മിക പ്രഭാഷകന്‍ അഡ്വ.എ.വി.കേശവന്‍ പറഞ്ഞു. പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളില്‍ നടന്ന ഹൈന്ദവ ധര്‍മ്മരക്ഷാ കുടുംബ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് മണിവര്‍ണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി കണ്ണൂര്‍ കോര്‍പ്പറേഷന്‍ പ്രസിഡണ്ട് കെ.പ്രജിത്ത്, ആദ്ധ്യാത്മിക പ്രഭാഷകന്‍ കെ.എന്‍.രാധാകൃഷ്ണന്‍, ഹിന്ദു ഐക്യവേദി കണ്ണൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി വി.കെ.ഷൈജു, താലൂക്ക് സമിതിയംഗം പി.മഹേഷ്, വൈസ് പ്രസിഡണ്ട് കെ.അശോക്കുമാര്‍, മഹിളാ ഐക്യവേദി അദ്ധ്യക്ഷ രേഷ്മ സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
















