Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബന്ധു നിയമനം ന്യായീകരിച്ച് ജലീല്‍; കുരുക്ക് മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2018, 05:18 am IST
in Kerala

തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ മാനദണ്ഡം ലംഘിച്ച് ബന്ധുവിനെ നിയമിച്ചത് ന്യായീകരിച്ച് മന്ത്രി കെ.ടി. ജലീല്‍. അനധികൃതനിയമനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാതെ മാധ്യമങ്ങളെ വെല്ലുവിളിച്ച ജലീല്‍, നിയമനം റദ്ദാക്കാന്‍ തയാറല്ലെന്നും പറഞ്ഞു. മന്ത്രിയുടെ ബന്ധു കെ.ടി. അദീബിന് വേണ്ടി മാത്രമാണ് യോഗ്യതയില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും ഇന്റര്‍വ്യൂ നിയമവിരുദ്ധമെന്നും വ്യക്തമായി. 

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പത്രങ്ങളില്‍ അറിയിപ്പ് നല്‍കി, അപേക്ഷിച്ച ഏഴുപേരില്‍ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ ഒരാളെയാണ് ഡെപ്യൂട്ടേഷനില്‍ നിയമിച്ചതെന്നാണ് മന്ത്രിയുടെ വാദം. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് നല്‍കിയ വായ്‌പ, തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങിയതാണ് ആരോപണത്തിന് പിന്നില്‍. ഇങ്ങനെ വായ്‌പാ കുടിശിക അന്വേഷിച്ച് പോകുമ്പോള്‍ ലീഗ് നേതാക്കളിലാണെത്തുന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഒരു ധനകാര്യസ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളയാളെ ജനറല്‍ മാനേജറായി നിയമിച്ചത്. അപേക്ഷ നല്‍കിയ ഏഴുപേരില്‍ കെ.ടി. അദീബിന് മാത്രമാണ് നിശ്ചിത യോഗ്യതയുണ്ടായിരുന്നത്. തന്റെ ബന്ധുവിന് ഒരു ആനുകൂല്യവും കിട്ടേണ്ടയെന്നാണോ? യോഗ്യതയുള്ള ഒരാളെ ഒഴിവാക്കി നിയമിച്ചിട്ടില്ല. പിന്നെന്തിനാണ് ആക്ഷേപം? മന്ത്രി ചോദിച്ചു. 

എന്നാല്‍, പത്രക്കുറിപ്പ് നല്‍കിയ 2016 ആഗസ്ത് 25ന് ഒരാഴ്ച മുന്‍പ് 18നാണ് ജനറല്‍ മാനേജര്‍ക്കു വേണ്ട യോഗ്യതയില്‍ എംബിഎക്കു പുറമെ ബിടെക്കു കൂടി യോഗ്യതയാക്കി ചേര്‍ത്തതെന്ന് ജലീല്‍ സമ്മതിച്ചു.  26ലെ ഇന്റര്‍വ്യൂവില്‍ മൂന്നു പേര്‍ ഹാജരായെങ്കിലും നിശ്ചിത യോഗ്യത ഇല്ലാത്തവരായിരുന്നു അവരെന്നും മന്ത്രി വ്യക്തമാക്കി. യോഗ്യതയില്ലാത്തവരെ എന്തിന് ഇന്റര്‍വ്യൂവിനു വിളിച്ചു, താത്പര്യമില്ലാത്തതിനാല്‍ ഇന്റര്‍വ്യൂവിന് ഹാജരാകാത്ത വ്യക്തിയെ എന്തു വാഗ്ദാനം നല്‍കിയാണ് നിയമിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ജലീലിന് മറുപടിയുണ്ടായില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം ആവശ്യമായി വന്നതിനാല്‍ നേരത്തെ നല്‍കിയ ഏഴ് അപേക്ഷകള്‍ പരിശോധിച്ച്, സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പ്രൊഫ.എ.പി. അബ്ദുല്‍ വഹാബ് ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കിയെന്നും തനിക്കതില്‍ പങ്കില്ലെന്നും ജലീല്‍ പറഞ്ഞു. 

അന്യായമായി ഒന്നും ചെയ്തിട്ടില്ല, ഒരന്വേഷണത്തിന്റെയും ആവശ്യവുമില്ലെന്നു പറഞ്ഞ ജലീല്‍, യോഗ്യതയുള്ളവരെ മാധ്യമങ്ങള്‍ കൊണ്ടുതരുമായിരുന്നോയെന്നും ചോദിച്ചു. നിയമനം റദ്ദാക്കേണ്ട സാഹചര്യമില്ല. ആരുടെയെങ്കിലും അജണ്ടയ്‌ക്ക് വഴങ്ങാന്‍ ഉദ്ദേശ്യമില്ലെന്നും പറഞ്ഞ ജലീല്‍ വൈകിട്ട് നിലപാട് മാറ്റി. വിഷയത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറെന്നും ജലീല്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ മന്ത്രി നടത്തിയ നിയമനം ബോധപൂര്‍വമാണെന്നത് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാദഗതികള്‍. ഇ.പി. ജയരാജന്റെ ബന്ധുനിയമനവിവാദം വന്നതുകൊണ്ടുമാത്രമാണ് അദീബ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. രണ്ടു വര്‍ഷം ആ തസ്തിക ഒഴിച്ചിട്ടശേഷം ഇ.പി. ജയരാജന്‍ തിരിച്ചെത്തിയ ഉടന്‍ അദീബിനെ നിയമിച്ചതും ബന്ധുനിയമനം സുതാര്യമല്ലെന്ന് വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

India

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

Kerala

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

Kerala

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

പുതിയ വാര്‍ത്തകള്‍

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.