തിരുവനന്തപുരം:കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സജിത റാണിയെ നിയമിച്ച് ലോക്ഭവന്‍.സീനിയോരിറ്റി പരിഗണിച്ചാണ് ഡോ. സജിത റാണിക്ക് നിയമനം നല്‍കിയതെന്ന് ലോക്ഭവന്‍ അറിയിച്ചു.
ഡോ. സജിത റാണി മുമ്പ് ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.അധ്യാപക പരിഷത്തുമായി ബന്ധമുളള വ്യക്തിയാണ് ഡോ. സജിത റാണി.
കൃഷിമന്ത്രി ടി സിദ്ദിഖ് നല്‍കിയ പേരുകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല.അതേസമയം, ഡോ. സജിത റാണിയുടെ നിയമനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ വിമര്‍ശിച്ചു.
















