Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മയോഗ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2018, 02:16 am IST
in Samskriti

ഗൗതമബുദ്ധന്റെ ജീവചരിത്രത്തില്‍, താന്‍ ഇരുപത്തഞ്ചാമത്തെ ബുദ്ധനാണെന്ന് അദ്ദേഹം കൂടെക്കൂടെ പറയുന്നതു കാണാം. അദ്ദേഹത്തിന്  മുമ്പുണ്ടായിരുന്ന ഇരുപത്തിനാലു ബുദ്ധന്മാര്‍ ചരിത്രത്തിന് അജ്ഞാതരാണ്. എങ്കിലും അവര്‍ പാകിയ അടിത്തറയിന്‍മേലായിരിക്കണം ചരിത്രവിഖ്യാതനായ ബുദ്ധന്‍ കെട്ടിപ്പടുത്തതെന്നുള്ളതിനു സംശയമില്ല. ഏറ്റവും ഉന്നതരായവര്‍ ശാന്തരും മൗനികളും അജ്ഞാതരുമായിരിക്കും.

അവര്‍ വിചാരത്തിന്റെ ശക്തി യഥാര്‍ഥമായി അറിയാവുന്നവരാണ്. തങ്ങള്‍ ഒരു ഗുഹയില്‍ച്ചെന്നു വാതിലടച്ചിരുന്ന് നാലഞ്ചു സത്യാശയങ്ങള്‍ വിചാരിക്കുക മാത്രം ചെയ്തു മരിച്ചുപോയാലും ആ നാലഞ്ചു സത്യാശയങ്ങള്‍ അനശ്വരമായി ജീവിക്കുമെന്ന് അവര്‍ക്കുറപ്പുണ്ട്. അത്തരം വിചാരങ്ങള്‍ പര്‍വതങ്ങള്‍ പിളര്‍ന്ന്, കടലുകള്‍ കടന്ന്, ലോകമൊക്കെ സഞ്ചരിക്കും, അവ മനുഷ്യഹൃദയങ്ങളിലും മസ്തിഷ്‌കങ്ങളിലും ആഴത്തില്‍ പ്രവേശിച്ച്, ജീവിതവ്യവഹാരങ്ങളില്‍ അവയ്‌ക്കു പ്രായോഗികപ്രകടനം നല്‍കുന്ന സ്ത്രീപുരുഷന്മാരെ ഉയര്‍ത്തിക്കൊണ്ടുവരും. ഈ പരമസാത്വികന്മാര്‍ക്ക് കര്‍മപരായണന്മാരായിരുന്നു സമരം ചെയ്യാനും പ്രവൃത്തിയെടുക്കാനും

 മല്ലടിക്കുവാനും പ്രസംഗിക്കുവാനും  സാധാരണ പറയാറുള്ളതുപോലെ ‘ലോകത്തിനു നന്മ ചെയ്യാനും’ കഴിയാത്തവിധം അവര്‍ അത്രമാത്രം ഈശ്വരന്റെ സമീപത്തിരിക്കുന്നവരാകുന്നു.

എത്ര നല്ലവരായാലും കര്‍മപരായണരായ ആളുകളില്‍ ലേശം അജ്ഞാനം അവശേഷിച്ചിരിക്കുന്നുണ്ട്. നമ്മുടെ പ്രകൃതിയില്‍ അല്‍പമെങ്കിലും മാലിന്യം ശേഷിക്കുന്നുണ്ടെങ്കിലേ നമുക്കു കര്‍മം ചെയ്യാന്‍ കഴിയൂ. സാധാരണമായി സ്വാര്‍ഥത്തിന്റേയും ആസക്തിയുടേയും പ്രചോദനമുണ്ടാവുക എന്നുള്ളത് കര്‍മത്തിന്റെ സ്വഭാവത്തില്‍പ്പെട്ടതാണ്. ഒരു കുരുവിപ്പക്ഷിയുടെ പതനത്തെപ്പോലും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന, സദാ ജാഗരൂകനായ, ജഗന്നിയന്താവിന്റെ സാന്നിധ്യത്തില്‍ മനുഷ്യന് സ്വന്തം കര്‍മത്തിന് വല്ല പ്രാധാന്യവും കല്‍പിക്കാന്‍ എങ്ങനെ സാധിക്കും? ഏറ്റവും അണുവായ വസ്തുക്കളെപ്പോലും അവന്‍ കാത്തുകൊള്ളുന്നുണ്ടെന്ന് നമുക്കറിവുള്ളപ്പോള്‍, അങ്ങനെ സങ്കല്‍പി

ക്കുന്നത് ഈശ്വരനിന്ദയാകയില്ലേ? അവന്റെ മുമ്പില്‍ ഭയഭക്ത്യാദരസമന്വിതം നിന്ന്, ‘അങ്ങയുടെ ഇച്ഛപോലെ’ എന്നു പറയുക മാത്രമാണ് നമുക്കു കരണീയം.പരമോത്കൃഷ്ടപദത്തിലെത്തിയ മനുഷ്യര്‍ക്ക് കര്‍മം ചെയ്യാന്‍ കഴിവില്ല. എന്തെന്നാല്‍ അവരില്‍ ആസക്തി ഒട്ടുമില്ല. യാവചിലരുടെ ആത്മാവ് സമ്പൂര്‍ണം പരമാത്മാവില്‍ വിലയിച്ചിരിക്കുന്നുവോ, യാവചിലരുടെ അഭിലാഷങ്ങള്‍ ആത്മാവില്‍ത്തന്നെ ഒതുങ്ങി നില്‍ക്കുന്നുവോ, യാവചിലര്‍ പരമാത്മാവുമായി നിത്യസമ്പര്‍ക്കത്തിലിരിക്കുന്നുവോ, അങ്ങനെയുള്ളവര്‍ക്ക് കര്‍മമില്ല. അങ്ങനെയുള്ളവരത്രേ മനുഷ്യസമുദായത്തിലെ പരമോത്കൃഷ്ടന്മാര്‍. അവരൊഴിച്ചുള്ള സകലരും കര്‍മം ചെയ്യേണ്ടിയിരിക്കുന്നു.

അങ്ങനെ കര്‍മത്തില്‍ ഏര്‍പ്പെടുമ്പോള്‍, ഈ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ വസ്തുവിനെപ്പോലും സഹായിച്ച് മുന്നോട്ടു വിടുവാന്‍ നമുക്കു ത്രാണിയുണ്ടെന്ന് ഒരിക്കലും വിചാരിച്ചു പോകരുത്. അതു നമ്മാല്‍ സാദ്ധ്യമല്ലതന്നെ. ഈ ലോകമാകുന്ന വ്യായാമശാലയില്‍ നാം നമ്മെത്തന്നെ സഹായിക്കുന്നതേയുള്ളു. ഇതാണ് കര്‍മാനുഷ്ഠാനത്തില്‍ ഉണ്ടായിരിക്കേണ്ട ശരിയായ മനോഭാവം. നാം ഈ രീതിയില്‍ കര്‍മങ്ങള്‍ ചെയ്താല്‍, ഇപ്രകാരമുള്ള കര്‍മാനുഷ്ഠാനത്തിനു തത്ക്കാലം കൈവന്നിരിക്കുന്ന ഒരവസരം നമുക്കു തന്നിട്ടുള്ള ഒരനുഗ്രഹമെന്നു കരുതിയാല്‍, നാം ഒന്നിനോടും സക്തരായിപ്പോവില്ല.

നിങ്ങളെപ്പോലെയും എന്നെപ്പോലെയും ലക്ഷോപലക്ഷം ജനങ്ങള്‍, തങ്ങള്‍ ലോകത്ത് വലിയ ആളുകളാണെന്നു വിചാരിക്കുന്നുണ്ട്. എന്നാല്‍ നാമെല്ലാവരും മരിക്കും; മരിച്ച് അഞ്ചു നിമിഷത്തിനകം ലോകം നമ്മെ വിസ്മരിക്കുകയും ചെയ്യും. ഈശ്വരായുസ്സാവട്ടെ, അനന്തമാകുന്നു. ‘ഈ സര്‍വശക്തനായ ഏകന്‍ ഇച്ഛിക്കുന്നില്ലെങ്കില്‍, ഒരു നിമിഷമെങ്കിലും ജീവിക്കാന്‍, ഒരു നിമിഷം ശ്വസിക്കാന്‍ ആര്‍ക്കു കഴിയും?’ സദാ കര്‍മനിരതനായ വിധാതാവ് ഈശ്വരനാകുന്നു. സര്‍വശക്തികളും അവന്റേതും അവന്റെ വരുതിയിലുമാകുന്നു. അവന്റെ ആജ്ഞകൊണ്ടു കാറ്റടിക്കുന്നു, സൂര്യന്‍ പ്രകാശിക്കുന്നു, ഭൂമി നിലകൊള്ളുന്നു, മൃത്യു ഈ ലോകത്തില്‍ നീളെ നടക്കുന്നു. സര്‍വതിലുമുള്ള സര്‍വവും അവന്‍ തന്നെ; അവന്‍ സര്‍വവും സര്‍വാന്തര്യാമിയുമത്രേ. നമുക്ക് അവനെ ആരാധിക്കാനേ കഴിയൂ. സര്‍വകര്‍മഫലങ്ങളേയും ഉപേക്ഷിക്കുക; നന്മക്കുവേണ്ടിമാത്രം നന്മ ചെയ്യുക. എങ്കില്‍ മാത്രമേ പൂര്‍ണമായ നിസ്സംഗത്വം കൈവരൂ. അങ്ങനെ ഹൃദയഗ്രന്ഥികള്‍ ഭേദിക്കും, പൂര്‍ണസ്വാതന്ത്ര്യം പ്രാപിക്കയും ചെയ്യും. ഈ സ്വാതന്ത്ര്യം തന്നെയാണ് കര്‍മയോഗ ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.