ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോദ ജില്ലയില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയെയും അനുജനെയും ഭീകരര്‍ വധിച്ചതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യു പ്രദേശത്തെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി നീട്ടി. പ്രദേശത്തെ സംഘര്‍ഷാവസ്ഥയ്‌ക്ക് അയവു വരാത്തതിനാലാണ് നടപടിയെന്ന് കിഷ്ത്വ ജില്ലാ മജിസ്‌ട്രേറ്റ് അംഗ്രേസ് സിങ് റാണ അറിയിച്ചു. അതേസമയം, കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
വ്യാഴാഴ്ച രാത്രി സ്വന്തം കടയില്‍ നിന്നു മടങ്ങിവരും വഴിയാണ് ബിജെപി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹാര്‍ (52), മൂത്ത സഹോദരന്‍ അജീത് (55) എന്നിവര്‍ക്കു നേരെ ഭീകരാക്രമണമുണ്ടായത്. വീടിനു സമീപം ഭീകരര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു.
ഇന്നലെ വൈകിട്ട് പാര്‍ട്ടിപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഇരുവരുടെയും മൃതദേഹം സംസ്‌കരിച്ചു.
















