Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഡോ. നയന ആര്‍ by ഡോ. നയന ആര്‍
Jul 5, 2026, 03:35 pm IST
in Varadyam, Entertainment
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍ ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

മുംബൈയിലെ ജൂണ്‍ മഴയ്‌ക്ക് ഒരു പ്രത്യേക ശബ്ദമുണ്ട്. പഴയ കെട്ടിടങ്ങളുടെ ജനല്‍ച്ചില്ലുകളില്‍ പതിക്കുന്ന മഴത്തുള്ളികളുടെ ചിലമ്പല്‍, ലോക്കല്‍ ട്രെയിനുകളുടെ കുതിപ്പില്‍ മുങ്ങി പോകുന്ന സാധാരണക്കാരുടെ നിശ്വാസങ്ങള്‍ മുതല്‍ അറബിക്കടലില്‍ നിന്ന് നഗരത്തിലേക്ക് ഒഴുകിയെത്തുന്ന ഉപ്പുകാറ്റിന്റെ ഇരമ്പല്‍ വരെ. എന്നാല്‍ അതിനിടയില്‍ മറ്റൊരു ശബ്ദവും ഉയര്‍ന്നുകേള്‍ക്കാം. ഓരോ സിനിമ അവസാനിച്ച ശേഷവും തീയേറ്ററില്‍ കുറച്ചുനേരം തങ്ങി നില്‍ക്കുന്ന നിശ്ശബ്ദതയുടെ ശബ്ദം.

2026ലെ മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ ആ നിശ്ശബ്ദത പലവട്ടംഎംഐഎഫ്എഫ് 2026 കേള്‍ക്കാമായിരുന്നു. കാരണം അവിടെ പ്രദര്‍ശിപ്പിച്ചത് കേവലം സിനിമകള്‍ മാത്രമായിരുന്നില്ല, പകരം നമ്മള്‍ക്ക് പരിചിതമല്ലാത്ത അനേകം ജീവിതങ്ങളായിരുന്നു. ബൊളീവിയയിലെ മലഞ്ചെരിവുകള്‍ക്കടിയിലെ ഇരുണ്ട ഖനികളില്‍ ജോലി ചെയ്യുന്ന മനുഷ്യരുടെ ജീവിതം, മാഞ്ഞുപോകുന്ന സംഗീത പാരമ്പര്യങ്ങളുടെ ഓര്‍മ്മകള്‍, നിര്‍ബന്ധിത വിവാഹത്തിന്റെ നിഴലില്‍ ശ്വാസം മുട്ടുന്ന ഒരു യുവതിയുടെ ആകുലതകള്‍, ഒറ്റപ്പെടലിനോടും ശൂന്യതയോടും പൊരുതുന്ന മനുഷ്യരുടെ മൗനം എന്നിങ്ങനെ.

മുംബൈയില്‍ എത്തിയ സിനിമ പ്രേമികള്‍ക്ക് അത് അപരിചിത ലോകങ്ങളിലേക്ക് തുറന്നിട്ട ഒരു ജനാലയായിരുന്നു, സംവാദങ്ങളുടെ വേദികളായിരുന്നു, ഇന്നലെകളെ കുറിച്ചുള്ള ഓര്‍മ്മകളും നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളുമായിരുന്നു.

ആധികാരികതയുടെ തിരച്ചില്‍

പുതുതലമുറയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നാണ് യാഥാര്‍ഥ്യങ്ങള്‍ തേടിയുള്ള അവരുടെ യാത്രകള്‍. ഒരുകാലത്ത് സിനിമകള്‍ എല്ലാം തികഞ്ഞ നായകന്മാരുടെ വിജയാഘോഷങ്ങളെ കുറിച്ച് മാത്രയായിരുന്നുവെങ്കില്‍, അത്തരം കാഴ്ചകളുടെ വിസ്മയങ്ങളില്‍ നിന്ന് ആശയങ്ങളുടെ ആഴത്തിലേക്കുള്ള യാത്ര, ഈ ചലച്ചിത്ര മേളയിലെ നിരവധി സിനിമകളില്‍ കാണാമായിരുന്നു. ജീവിതത്തിന്റെ പോരാട്ടങ്ങളെയും മാനസിക സംഘര്‍ഷങ്ങളെയും ലിംഗസമത്വത്തെയും പരിസ്ഥിതി ആശങ്കകളെയും മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെയും തുറന്നുപറയുന്ന കഥകളിലേക്കാണ് ഇന്നത്തെ കുട്ടികളുടെ മനസ്സ് തിരിയുന്നത്.

മികച്ച സിനിമകളെ ആദരിക്കുന്നതിനപ്പുറം, കഥപറച്ചിലിനെയും സാങ്കേതിക വിദ്യയെയും സാമൂഹിക ഉത്തരവാദിത്തത്തെയും പുതുതലമുറ എങ്ങനെ പുനര്‍വ്യാഖ്യാനിക്കുന്നു എന്നതിന്റെ തെളിവായി മാറി ഈ മേള. പുതിയ ആശയങ്ങളും സാങ്കേതിക വിദ്യയും സിനിമയുടെ ഭാഷയെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. കൃത്രിമബുദ്ധി, ഡിജിറ്റല്‍ ടെക്നോളജി, വെര്‍ച്വല്‍ റിയാലിറ്റി, ഓണ്‍ലൈന്‍ വിതരണ പ്ലാറ്റ്ഫോമുകള്‍ എന്നിവ കഥപറച്ചിലിന് പുതിയ വാതിലുകള്‍ തുറക്കുന്നു. മൈക്രോ ഡ്രാമകള്‍ മുതല്‍ ഡിജിറ്റല്‍ കഥപറച്ചിലിന്റെ നവീന രൂപങ്ങള്‍ വരെ എംഐഎഫ്എഫ് വേദിയില്‍ ചര്‍ച്ചയായി. പുതുമയും കലാപരമായ ആഴവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങളും അതിനൊപ്പം ഉയര്‍ന്നു. എന്നാല്‍ ഈ തലമുറയുടെ കാഴ്ചപ്പാട് സാങ്കേതികവിദ്യയില്‍ മാത്രം അവസാനിക്കുന്നില്ല. സാമൂഹ്യമാറ്റത്തിനുള്ള ഉപാധിയാകണം സിനിമയെന്നാണ് അവരുടെ വിശ്വാസം. സഹാനുഭൂതിയും ഉള്‍ക്കൊള്ളലും സംവാദവും വളര്‍ത്തുന്ന ഒരു പൊതുവേദിയായി അവര്‍ സിനിമയെ കാണുന്നു. മാനസികാരോഗ്യവും സാമൂഹ്യനീതിയും പരിസ്ഥിതി സംരക്ഷണവും പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളുടെ വര്‍ധന അതിന്റെ തെളിവാണ്.

ഡോക്യുമെന്ററികളിലെ ദൃശ്യകവിത

ഡോക്യുമെന്ററികള്‍ എന്നാല്‍ ഒരുകാലത്ത് വരണ്ട വിദ്യാഭ്യാസ ചിത്രങ്ങളെന്ന ധാരണയായിരുന്നു നമ്മളില്‍ പലര്‍ക്കും. എന്നാല്‍ ആ കാഴ്ചപ്പാട് ഇന്ന് പാടെ മാറിയിരിക്കുന്നു. യാഥാര്‍ഥ്യങ്ങളെ കാവ്യാത്മകമായ സിനിമാ ഭാഷയില്‍ അവതരിപ്പിക്കുന്ന ശക്തമായ കലാരൂപമായി ഡോക്യുമെന്ററികള്‍ വളര്‍ന്നു. മികച്ച അന്താരാഷ്‌ട്ര ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ കോണ്‍ച്ച് നേടിയ പോളിഷ് ചിത്രം ‘സില്‍വര്‍’ അതിന്റെ ഉദാഹരണമായിരുന്നു. ബൊളീവിയയിലെ ചരിത്രപ്രസിദ്ധമായ സെറോ റിക്കോ ഖനികളിലെ തദ്ദേശീയരായ തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണവും അപകടകരവുമായ ജീവിതത്തിലേക്കാണ് ഈ ചിത്രം ആഴ്ന്നിറങ്ങുന്നത്. ഭൂമിയുടെ അടിത്തട്ടില്‍ നിന്ന് വെള്ളി പുറത്തെടുക്കുന്ന മനുഷ്യരുടെ ജീവിതത്തിലൂടെ, കുമിഞ്ഞു കൂടുന്ന സമ്പത്തിന്റെ തിളക്കത്തിനു പിന്നിലെ ഇരുണ്ട തുരങ്കങ്ങളിലേക്ക് നമ്മളെ കൂട്ടികൊണ്ടു പോകുകയാണ് ഈ ഡോക്യുമെന്ററി. പത്രപ്രവര്‍ത്തന ശൈലിയിലുള്ള വെളിപ്പെടുത്തല്‍ എന്നതിലുപരി, ആഗോളതലത്തിലുള്ള സാമ്പത്തിക അസമത്വങ്ങളേയും ഇന്നും തുടരുന്ന കൊളോണിയല്‍ ചൂഷണങ്ങളെയും തുറന്നു കാട്ടുന്നതോടൊപ്പം തീക്ഷ്ണവും വൈകാരികവുമായ രീതിയില്‍ കാഴ്ചക്കാരെ മുറിവേല്‍പ്പിക്കുന്നുമുണ്ട് ഈ ചിത്രം. മാഞ്ഞു പോകുന്ന നമ്മുടെ സംഗീതധാരയുടെ കഥപറഞ്ഞുകൊണ്ട് സായ്നാഥ് സംവിധാനം ചെയ്ത ‘വായി’ ഇന്ത്യന്‍ ഡോക്യുമെന്ററികളുടെ സൂക്ഷ്മമായ സാംസ്‌കാരിക നിരീക്ഷണശേഷി വീണ്ടും തെളിയിക്കുകയും ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു. അതേസമയം അതിലും നിശ്ശബ്ദമായ ഒരു യാത്രയായിരുന്നു പ്രദീപ് കെഞ്ചനൂരുവിന്റെ ‘ദ ഹഗ് ഓഫ് എംപ്റ്റിനസ്’. ഒറ്റപ്പെടലിന്റെയും മനുഷ്യബന്ധങ്ങളുടെയും ഇടയിലുള്ള നേര്‍ത്ത പാലത്തിലൂടെ നടന്ന ആ സിനിമ അന്താരാഷ്‌ട്ര വിമര്‍ശകരുടെ ഫിപ്രെസി പുരസ്‌കാരം സ്വന്തമാക്കി.

ഹ്രസ്വചിത്രങ്ങളുടെ ജനാധിപത്യവല്‍ക്കരണം

ഹ്രസ്വചിത്രങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിലും വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സമയപരിധിയുടെ നിയന്ത്രണങ്ങള്‍ പോലും സൃഷ്ടിപരമായ പരീക്ഷണങ്ങള്‍ക്ക് വഴിയൊരുക്കി കഴിഞ്ഞു. കാഴ്ചയുടെ ദൈര്‍ഘ്യം കുറഞ്ഞ ഡിജിറ്റല്‍ കാലത്ത് ഹ്രസ്വചിത്രങ്ങള്‍ക്ക് പുതിയൊരു ആവാസവ്യവസ്ഥ ഒരുക്കുകയാണിവിടെ. രേഖീയമല്ലാത്ത കഥപറച്ചില്‍, മാജിക്കല്‍ റിയലിസം, മാനസിക സംഘര്‍ഷങ്ങളുടെ ആഴത്തിലുള്ള അന്വേഷണം തുടങ്ങി വാണിജ്യ സിനിമകള്‍ പലപ്പോഴും ഒഴിവാക്കുന്ന മേഖലകളിലേക്ക് ഹ്രസ്വചിത്രങ്ങള്‍ ധൈര്യമായി കടന്നുചെല്ലുകയാണ്.

ഈ വര്‍ഷത്തെ മികച്ച അന്താരാഷ്‌ട്ര ഹ്രസ്വ ഫിക്ഷന്‍ വിഭാഗത്തിലെ സില്‍വര്‍ കോണ്‍ച്ച് പുരസ്‌കാരം നേടിയ ഇറാനിയന്‍ ചിത്രം അണ്ടര്‍ ദ സ്നോ അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു. നിര്‍ബന്ധിത വിവാഹത്തിന് മുമ്പ് സാമൂഹിക പ്രതീക്ഷകളുടെ ഭാരവുമായി പൊരുതുന്ന ഒരു യുവതിയുടെ ആന്തരിക ലോകം, വളരെ ചുരുങ്ങിയ ദൈര്‍ഘ്യത്തിനുള്ളില്‍ ചിത്രം അതീവ തീവ്രതയോടെ ഈ ചിത്രം അവതരിപ്പിച്ചു. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച സ്മോള്‍ ക്ലൗഡ്സ് ശ്രദ്ധേയമായ പരീക്ഷണാത്മകതയും വിഷയത്തിന്റെ ധൈര്യവും കൊണ്ട് ഇന്ത്യന്‍ ഹ്രസ്വചിത്രങ്ങളുടെ പുതിയ ദിശ ചൂണ്ടിക്കാട്ടി.

വൈവിധ്യത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും ആവശ്യകത പുതുതലമുറ ശക്തമായി മുന്നോട്ടുവയ്‌ക്കുന്നു. അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട സമൂഹങ്ങളുടെ ശബ്ദങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും പ്രതിനിധാനവും സിനിമയില്‍ ഉണ്ടായിരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഈ സംവാദങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടങ്ങളാണ് ചലച്ചിത്രമേളകള്‍. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള സിനിമാപ്രവര്‍ത്തകരെയും ഗവേഷകരെയും പ്രേക്ഷകരെയും ഒരേ വേദിയില്‍ എത്തിച്ച് സംവാദം സൃഷ്ടിക്കുന്നതില്‍ എംഐഎഫ്എഫ് 2026 നിര്‍ണായക പങ്കുവഹിച്ചു.

ഇന്ന് നിങ്ങള്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ വലിയ സ്റ്റുഡിയോകളും വിലകൂടിയ ക്യാമറകളും ഒന്നും ആവശ്യമില്ല. ആവശ്യമുള്ളത് ഒരു കാഴ്ചപ്പാട് മാത്രം. ഒരു സ്മാര്‍ട്ട്ഫോണും ഒരു ചെറിയ കഥയും കൊണ്ട് ലോകത്തോട് മുഴുവന്‍ നിങ്ങള്‍ക്ക് സംവദിക്കാന്‍ കഴിയുന്ന കാലമാണിത്. അതുകൊണ്ടാണ് ഹ്രസ്വചിത്രങ്ങള്‍ ഇന്ന് പുതുതലമുറയുടെ ഏറ്റവും ശക്തമായ ഭാഷയായി മാറിയത്. ഇന്ത്യന്‍ ഹ്രസ്വചിത്രങ്ങള്‍ ഇനി ഫീച്ചര്‍ സിനിമയിലേക്കുള്ള കാത്തിരിപ്പുമുറിയല്ല, അവ സ്വതന്ത്രമായ ഒരു കലാരൂപമായി മാറിക്കഴിഞ്ഞു

അനിമേഷന്‍ കുട്ടികളുടെ ലോകം വിട്ടിറങ്ങുമ്പോള്‍

മേളയിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്ന് അനിമേഷന്‍ സിനിമകളുടെ വളര്‍ച്ചയായിരുന്നു. ഒരുകാലത്ത് കുട്ടികളുടെ വിനോദത്തിനോ പുരാണകഥകളുടെ അവതരണത്തിനോ മാത്രമായി കണക്കാക്കിയിരുന്ന അനിമേഷന്‍ ഇന്ന് ഏറ്റവും ശക്തമായ മാധ്യമങ്ങളിലൊന്നായി തീര്‍ന്നിരിക്കുന്നു. ജര്‍മ്മന്‍ അനിമേഷന്‍ ചിത്രം മായാസ് സോങ് അന്താരാഷ്‌ട്ര സില്‍വര്‍ കോണ്‍ച്ച് നേടിയപ്പോള്‍, ആംസ്ട്രോങ് ഫ്രം അങ്കാളമ്മന്‍ ടെംപിള്‍ സ്ട്രീറ്റ് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. പ്രാദേശിക കഥകള്‍ക്കും ലോകോത്തര ദൃശ്യഭാഷ കണ്ടെത്താന്‍ അനിമേഷനു കഴിയുന്നുവെന്നതിന്റെ തെളിവുകളായിരുന്നു അവ. മാനസികാരോഗ്യവും രാഷ്‌ട്രീയ അടിച്ചമര്‍ത്തലും മനുഷ്യന്റെ അബോധാനുഭവങ്ങളും വരെ അവതരിപ്പിക്കാന്‍ കഴിയുന്ന അപൂര്‍വ സ്വാതന്ത്ര്യമാണ് അനിമേഷന്‍ നല്‍കുന്നത്. ‘എത്ര യാഥാര്‍ഥ്യമായി കാണിക്കാം?’ എന്ന ചോദ്യത്തില്‍ നിന്ന് ‘എത്ര ആഴത്തില്‍ പ്രേക്ഷകനെ മറ്റൊരു ലോകത്തിലേക്ക് നയിക്കാം?’ എന്ന ചോദ്യത്തിലേക്കാണ് ഈ മേഖലയുടെ യാത്ര.

‘വികസിത് ഭാരത്/വന്ദേ മാതരം 150 വര്‍ഷം’ എന്ന ദേശീയ മത്സരവിഭാഗത്തില്‍ ഹിന്ദി ഹ്രസ്വചിത്രമായ ദ ലാസ്റ്റ് ഷെല്‍ട്ടര്‍ പ്രത്യേക പുരസ്‌കാരം നേടി. സാംസ്‌കാരിക പ്രസക്തിയും കലാപരമായ മികവും ഒരുമിച്ചുചേര്‍ന്ന സൃഷ്ടിയെന്ന നിലയിലാണ് ചിത്രം അംഗീകാരം നേടിയത്. മലയാള സിനിമയ്‌ക്കും ഇത്തവണ അഭിമാന നിമിഷങ്ങളുണ്ടായി. കോവാര്‍ട്ടിയിലെ ശബ്ദ രൂപകല്‍പ്പനയ്‌ക്ക് ബിജിന ദഹാലിന് മികച്ച സൗണ്ട് ഡിസൈന്‍ പുരസ്‌കാരവും, മേ ഡേ യുടെ എഡിറ്റര്‍ അഖില്‍ കൃഷ്ണന് മികച്ച എഡിറ്റിംഗിനുള്ള അംഗീകാരവും ലഭിച്ചു.

നാളെയിലേക്കുള്ള യാത്ര

സാങ്കേതികവിദ്യകള്‍ കലാകാരനെ മാറ്റിസ്ഥാപിക്കുമോ? അല്ലെങ്കില്‍ അവനെ കൂടുതല്‍ സ്വതന്ത്രനാക്കുമോ? പുതിയ തലമുറയുടെ മറുപടി വ്യക്തമാണ്. അവര്‍ക്ക് സാങ്കേതികവിദ്യ ഒരു ഉപകരണവും സഹപ്രവര്‍ത്തകനും മാത്രമാണ്, പക്ഷേ കഥ പറയുന്നത് ഇപ്പോഴും മനുഷ്യനാണ് എന്ന ഉറച്ച ബോധ്യവും അവര്‍ക്കുണ്ട് . അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട ശബ്ദങ്ങള്‍ക്ക് ഇടം നല്‍കുന്ന സിനിമയാണ് അവര്‍ ആഗ്രഹിക്കുന്നത്. വ്യത്യസ്ത സംസ്‌കാരങ്ങള്‍ക്കും ജീവിതാനുഭവങ്ങള്‍ക്കും ഇടം നല്‍കുന്ന സിനിമകള്‍, സമൂഹത്തിന്റെ സങ്കീര്‍ണതകളെ പ്രതിഫലിപ്പിക്കുന്ന സിനിമകള്‍ എന്നിവയെ അവതരിപ്പിക്കുന്നതിനാലാണ് ചലച്ചിത്രമേളകള്‍ക്ക് ഇന്നും പ്രസക്തിയുള്ളത്. അവിടെ സിനിമകള്‍ മാത്രമല്ല സംവദിക്കുന്നത്, കാഴ്‌ച്ചക്കാരും കൂടിയാണ്.സിനിമയുടെ ഭാവി ഭാരിച്ച സാങ്കേതികവിദ്യയിലും വലിയ ആള്‍ക്കൂട്ട ആര്‍പ്പുവിളികളിലും മാത്രമല്ല. അത് മനുഷ്യന്റെ കാഴ്‌ച്ചപ്പാടുകളിലാണ്, അവന്റെ ഓര്‍മ്മകളിലും ചോദ്യങ്ങളിലും സ്വപ്നങ്ങളിലുമാണ്.

…അവസാന ദിവസവും മുംബൈയില്‍ മഴ പെയ്തു. പ്രദര്‍ശനശാലകള്‍ പതിയെ ശൂന്യമായി. വെളിച്ചങ്ങള്‍ അണഞ്ഞു. പക്ഷേ ചില സിനിമകള്‍ യാത്ര അവസാനിപ്പിച്ചിരുന്നില്ല, അവ പ്രേക്ഷകരുടെ ഉള്ളിലേക്ക് മാറിയിരുന്നുകൊണ്ട് ചോദ്യങ്ങളായി അവനോടൊപ്പം യാത്ര ചെയ്യുക തന്നെ ചെയ്യും.

(മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ജൂറി അംഗമായിരുന്നു ലേഖിക)

Tags: MIFF 2026Cinema and SocietyJury memberMumbai International Film Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.