Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉയരങ്ങളില്‍ സര്‍ദാര്‍ പട്ടേല്‍, അഭിമാനം ആകാശത്തോളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2018, 01:59 am IST
in India

ന്യൂദല്‍ഹി: നെഹ്‌റു കുടുംബത്തിന്റെ അധികാര രാഷ്‌ട്രീയത്തില്‍ അവഗണിക്കപ്പെട്ട ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന് ആദരവായി ഏകതാ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. 

ഗുജറാത്തിലെ കെവാഡിയ ഗ്രാമത്തില്‍ നര്‍മദാ തീരത്ത് 182 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഉരുക്കുമനുഷ്യന്‍ പട്ടേലിന്റെ പ്രതിമ രാജ്യത്തിന്റെ ഐക്യത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായി മാറി. ഇന്ത്യയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് ഏകതാ പ്രതിമയെന്ന് മോദി പറഞ്ഞു. ഇന്ത്യ എക്കാലവും ഒരുമിച്ച് നിന്നിട്ടുണ്ട്. ഇനിയും അതങ്ങനെ തന്നെ ആയിരിക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013 ഒക്‌ടോബര്‍ 31നാണ് സ്വപ്‌നപദ്ധതിയായ ഏകതാ പ്രതിമയ്‌ക്ക് മോദി തറക്കല്ലിട്ടത്. അഞ്ച് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രിയായാണ് പട്ടേലിന്റെ ജന്മദിനത്തില്‍ ഉദ്ഘാടനത്തിന് മോദിയെത്തിയത്. നാട്ടുരാജ്യങ്ങളെ ഒന്നാക്കി ഐക്യഭാരതം പടുത്തുയര്‍ത്തിയ പട്ടേലിനെ മോദി അനുസ്മരിച്ചു. ഇന്ത്യയുടെ വൈവിധ്യം രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്താക്കി മാറ്റുകയാണ് പട്ടേല്‍ ചെയ്തത്. അദ്ദേഹം കാണിച്ചുതന്ന വഴിയിലൂടെയാണ് സാമ്പത്തിക നയതന്ത്ര ശക്തിയായി ഇന്ന് രാജ്യം മുന്നേറുന്നത്. 

രാജ്യത്തെ പലതായി വിഭജിക്കാനുള്ള ചിലരുടെ ഗൂഢാലോചന ഇല്ലാതാക്കിയ പട്ടേലിന്റെ ധൈര്യവും ശക്തിയും കഴിവും എന്തായിരുന്നുവെന്ന് ലോകത്തെ ഓര്‍മിപ്പിക്കാന്‍ ഏകതാ പ്രതിമയ്‌ക്ക് സാധിക്കും. 

പട്ടേല്‍ ഭൂമിശാസ്ത്രപരമായി ഇന്ത്യയെ ഒരുമിപ്പിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടി സാമ്പത്തികമായി രാജ്യത്തെ ഒന്നാക്കിയതായി മോദി ചൂണ്ടിക്കാട്ടി. ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി. കോഹ്‌ലി, മുഖ്യമന്ത്രി വിജയ് രൂപാണി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ രാജ്യവ്യാപകമായി റണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടവും നടന്നു. ഉദ്ഘാടനത്തിന് വ്യോമസേനാ വിമാനങ്ങള്‍ പുഷ്പവൃഷ്ടി നടത്തി. 2989 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഏകതാ പ്രതിമ ലോകത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Gulf

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

India

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

India

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

World

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.