തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ എത്തിയാല്‍ ആത്മീയാനന്ദം ലഭിക്കാന്‍ സന്ദീപാനന്ദയുടെ വീട്ടില്‍ പോകണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ശബരിനാഥിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. സന്ദീപാനന്ദയുടെ വീട് സംബന്ധിച്ച് എംഎല്‍എ ഗൂഗിളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ശബരീനാഥന്റെ ഹാസ്യാത്മകമായ പോസ്റ്റ്.
സ്വാമി സന്ദീപാനന്ദഗിരിയെ വലിയ പരിചയമില്ല, അദ്ദേഹത്തിന്റെ ആശ്രമം ആക്രമിച്ചത് ഒരിക്കലും ന്യായീകരിക്കാനും കഴിയില്ല.ആശയത്തെ അക്രമം കൊണ്ടല്ല, ആശയം കൊണ്ടുതന്നെ നേരിടണം എന്നതാണ് എപ്പോഴും എന്റെ പക്ഷം. പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ പോസ്റ്റ് ഇടുന്നത് വെറുതെ ഒന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതിനു ശേഷമാണെന്നും പറയുന്നു. ആശ്രമത്തില്‍ ടൂറിസം വകുപ്പ് ഗോള്‍ഡ് റേറ്റിംഗ് നല്കിയ ഹോം സ്റ്റേ സൗകര്യമുണ്ടെന്നു ഗൂഗിള്‍ പറയുന്നു. കൂടുതല്‍ പരിശോധിച്ചപ്പോള്‍ Makemytrip, Goibibo, Justdial തുടങ്ങിയ വാണിജ്യ വെബ്സൈറ്റുകളില്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നതുപോലെ ആശ്രമത്തിലും ഇന്നും വേണമെങ്കില്‍ നമുക്ക് റൂം ബുക്ക് ചെയ്യാമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ആശ്രമം എന്ന വ്യാജേന നടത്തുന്ന സന്ദീപാനന്ദയുടെ സാളഗ്രാമം വീട് തട്ടിപ്പിന്റെ കേന്ദ്രം എന്ന് ഒന്നുകൂടി വ്യക്തമാക്കുന്നതാണ് ശബരിനാഥന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
ഹോം സ്റ്റേ എന്ന് പറയുന്നുണ്ടെങ്കിലും ഹോട്ടല്‍ ബൂക്കിംഗ് പോലെയാണ് നടപടി ക്രമങ്ങള്‍ ഒരു രാത്രി എസി റൂമില്‍ തങ്ങുന്നതിനുള്ള ചാര്‍ജ്ജ് 1275 രൂപ. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളിലെപോലെ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും പരസ്യത്തില്‍ വ്യക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: