Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിരുപാധികവും സോപാധികവും ആയ ബ്രഹ്മം ഒന്ന് തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2018, 02:37 am IST
in Samskriti

അഞ്ചാം അദ്ധ്യായം

ഒന്നാം ബ്രാഹ്മണം

ഓം പൂര്‍ണമദ: …. എന്ന ശാന്തി മന്ത്രത്തോടെയാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത്.

അത് (ബ്രഹ്മം) പൂര്‍ണമാണ് ഇത് (ജഗത്ത് ) എണ്ണമാണ്. പൂര്‍ണമായ ബ്രഹ്മത്തില്‍ നിന്ന് പൂര്‍ണമായ ജഗത്ത് പ്രകടമാകുന്നു. പൂര്‍ണമായ ജഗത്തിന്റെ എടുത്താലും പൂര്‍ണമായ ബ്രഹ്മം അവശേഷിക്കുന്നു.

ഓം ഖം ബ്രഹ്മ. ഖം പുരാണം; വായുരം ഖമിതി………..

 ഓം എന്നത് ആകാശമാകുന്ന ബ്രഹ്മമാണ്. ആകാശം സനാതനമായിട്ടുള്ളതാണ്. വായു നിറഞ്ഞ ആകാശമാണെന്ന് കൗരവ്യായണീ പുത്രന്‍ പറയുന്നു. ഇത് ബ്രഹ്മത്തെ സാക്ഷാത്കരിക്കുവാനുള്ള ഉപായമാണെന്ന് ബ്രാഹ്മണര്‍ അറിയുന്നു. ഇതു കൊണ്ട് അറിയേണ്ടതെല്ലാം അറിയുന്നു.

സോപാധികമായ ബ്രഹ്മ വിജ്ഞാനത്തെക്കുറിച്ചും അതിനെ നേടാനുള്ള ഉപാസനകളെക്കുറിച്ചും വിവരിക്കുകയാണ് ഖിലകാണ്ഡം എന്ന പേരുള്ള ഈ ഭാഗത്തില്‍.

നിരുപാധികവും സോപാധികവും ആയ ബ്രഹ്മം ഒന്ന് തന്നെയെന്ന് ആദ്യമേ പറയുന്നു.

 ശാന്തിമന്ത്രത്തിലെ അദ: എന്ന പദം നിരുപാധികമായ ബ്രഹ്മത്തെ പറയുന്നു. ഇദം എന്നത് നാമവും രൂപവുമായ ജഗത്തിനെ കാണിക്കുന്നു.ഇത് ബ്രഹ്മത്തിന്റെ സോപാധിക രൂപമാണ്.

ഉപാധികളോട് കൂടിയതും അല്ലാത്തതുമായ രണ്ടു ഭാവങ്ങളും ബ്രഹ്മം തന്നെയായതിനാല്‍ പൂര്‍ണമാണ്.

 പൂര്‍ണമായ ബ്രഹ്മം തന്നെയാണ് ഉപാധികളോടുകൂടി ജഗത്ത് ആയി പ്രകാശിക്കുന്നത്.

ജ്ഞാനം നേടുമ്പോള്‍ അറിവില്ലായ്‌മ മൂലമുണ്ടായിരുന്ന സകല ഉപാധികളും നീങ്ങി പൂര്‍ണമായ ബ്രഹ്മം മാത്രം അവശേഷിക്കും.

ഓം ഖം ബ്രഹ്മ എന്ന മന്ത്രം ധ്യാനത്തിന് ഉപയോഗിക്കുന്നതാണ്. ഖം എന്ന് വിശേഷിപ്പിച്ച ആകാശം നിരുപാധികവും സനാതനവുമായ പരമാത്മാവാണ്. പരമാത്മാ സ്വരൂപമായ ബ്രഹ്മത്തിനും ഓങ്കാരത്തിനും

അഭേദത്തെ പറഞ്ഞ് അതിനെ ധ്യാനിക്കാന്‍ പറയുന്നു.

ബ്രഹ്മത്തെ തന്നെയാണ് ഓങ്കാരമായി പറയുന്നത്. ബ്രഹ്മത്തിന്റെ പേരായും പ്രതീകമായും ഓങ്കാരത്തെ പറയുന്നു.

 കൗരവ്യായണിയുടെ മകന്റെ അഭിപ്രായപ്രകാരം  ഉപാധികളോട് ചേര്‍ന്ന ആകാശമാണ് ഖം എന്നത് .അതും ശരിയാണ്. പരബ്രഹ്മ മായും അപര ബ്രഹ്മ മായും ഖം എന്നതിനെ പറയാം. വേദം എന്നാല്‍ ബ്രഹ്മത്തെ അറിയാനുള്ള ഉപായമെന്നോ ബ്രഹ്മസ്വരൂപമായ ഓങ്കാരമെന്നോ അര്‍ഥമെടുക്കാം. ഇതിനാ

ല്‍ ബ്രഹ്മത്തെ എളുപ്പത്തില്‍ അറിയാന്‍ കഴിയും.

 രണ്ടാം ബ്രാഹ്മണം

ത്രയാ: പ്രാജാപത്യാ: പ്രജാപതൗ പിതരി ബ്രഹ്മചര്യ മൂഷു: ദേവാ മനുഷ്യാ അസുരാ: …….

പ്രജാപതിയുടെ മക്കളായ ദേവന്‍മാര്‍, മനുഷ്യര്‍, അസുരര്‍ എന്നീ മൂന്നു കൂട്ടരും അച്ഛനായ പ്രജാപതിയുടെ അടുത്ത് ബ്രഹ്മചാരിമാരായി താമസിച്ചു. ബ്രഹ്മചര്യ വാസം കഴിഞ്ഞപ്പോള്‍ ദേവന്‍മാര്‍ പ്രജാപതിയോട് അങ്ങ് ഞങ്ങളെ ഉപദേശിക്കണം എന്ന് ആവശ്യപ്പെട്ടു.

പ്രജാപതി അവര്‍ക്ക് ‘ദ ‘ എന്ന ഒരു അക്ഷരത്തെ ഉപദേശിച്ചു. നിങ്ങള്‍ക്ക് മനസ്സിലായോ എന്ന് ചോദിച്ചു.

ദേവന്‍മാര്‍ പറഞ്ഞു – ഞങ്ങള്‍ക്ക് മനസ്സിലായി.ദമം പരിശീലിക്കുക എന്നാണ് ഞങ്ങളോട് പറഞ്ഞത്. അത് കേട്ട പ്രജാ പറഞ്ഞു ശരിയാണ് നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്.

 ആത്മജ്ഞാനത്തെ നേടാനായാണ് മൂന്ന് കൂട്ടരും പ്രജാപതിയുടെ കൂടെ ബ്രഹ്മചാരിമാരായി താമസിച്ചത്. ഇങ്ങനെ താമസിച്ച് യോഗ്യത നേടിയവര്‍ക്ക് മാത്രമേ ഗുരു ഉപദേശം നല്‍കാറുള്ളൂ.. പ്രജാപതി ദ എന്ന് മാത്രം പറഞ്ഞപ്പോള്‍ ദേവന്‍മാര്‍ ആ ഉപദേശത്തെ ദമം എന്നെടുത്തു. ഇന്ദ്രിയ നിഗ്രഹം ശീലിക്കുവാനാണ് തങ്ങളോട് പറഞ്ഞത് എന്ന് അവര്‍ കരുതി.ദമം ആത്മജ്ഞാന സാധനയുടെ ഭാഗമായി അനുഷ്ഠിക്കേണ്ടതാണ്.

അഥ ഹൈനം മനുഷ്യാ ഊചു ……… 

അതിന് ശേഷം മനുഷ്യര്‍ പ്രജാപതിയോട് ഉപദേശിച്ചു തരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അവര്‍ക്ക് ‘ദ’ എന്ന അക്ഷരത്തെ തന്നെ ഉപദേശിച്ചു. മനസ്സിലായോ എന്ന് ചോദിച്ചപ്പോള്‍ മനുഷ്യര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് മനസ്സിലായി, ദാനം പരിശീലിക്കുവാനാണ് ഞങ്ങളോട് പറഞ്ഞത്. ശരിയാണ്. നിങ്ങള്‍ക്ക് മനസ്സിലായെന്ന് പ്രജാപതി പറഞ്ഞു.

മറ്റാര്‍ക്കും ഒന്നും കൊടുക്കാതെ പിടിച്ചു വച്ചിരിക്കുന്ന മനുഷ്യരോട്  ദാനം പരിശീലിക്കണമെന്നാണ് പ്രജാപതി പറഞ്ഞതെന്ന് അവര്‍ക്ക് ബോധ്യമായി.ദാനവും സാധനയുടെ ഒരു ഭാഗമാണ്.

അഥ ഹൈനമസുരാ ഊചു………

അതിനു ശേഷം അസുരന്‍മാര്‍ പ്രജാപതിയോട് ഉപദേശിച്ചു തരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അവര്‍ക്ക് ‘ദ’ എന്ന അക്ഷരത്തെ തന്നെ ഉപദേശിച്ചു. മനസ്സിലായോ എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി ദയയുള്ളവരാകണമെന്നാണ് ഞങ്ങളോട് പറഞ്ഞത്. 

ശരിയാണ് നിങ്ങള്‍ക്ക് മനസ്സിലായി എന്ന് പ്രജാപതി പറഞ്ഞു.

ഇതിനെയാണ് ദേവന്‍മാരുടെ വാക്കാകുന്ന മേഘ ഗര്‍ജനം’ ദ ദ ദ’ എന്നിങ്ങനെ പറയുന്നത്.

ദമം ശീലിക്കൂ…..ദാനം ‘ നല്‍കൂ…. ദയയുള്ളവരാകൂ എന്ന് പറയാന്‍ കാരണമിതാണ്. അതിനാല്‍ ഈ മൂന്നിനേയും അറിഞ്ഞ് ചെയ്യണം.

സ്വതവേ ക്രൂരസ്വഭാവമുള്ള അസുരന്‍മാര്‍ മറ്റുള്ളവരോട് ദയ കാട്ടണം എന്ന് അവര്‍ക്ക് ബോധ്യമായി. ദയയും സാധനയുടെ ഭാഗമാണ്.സാധകര്‍ ദമം, ദാനം, ദയ എന്നിവ അഭ്യസിക്കണം. ഇടിവെട്ടുമ്പോള്‍ കേള്‍ക്കുന്ന ദ ദ ദ ശബ്ദങ്ങള്‍ ഈ മൂന്നിനേയും ഓര്‍മ്മിപ്പിക്കും.

കാമത്തെ ജയിക്കാന്‍ ദമവും ക്രോധം വെടിയാന്‍ ദയയും ലോകത്തെ ത്യജിക്കാന്‍ ദാനവും സഹായിക്കും.ഇവിടെ പറഞ്ഞ മൂന്ന് കൂട്ടര്‍ മനുഷ്യരിലെ വിവിധ തരക്കാരെന്നും കരുതാം. ഇന്ദ്രിയനിഗ്രഹമില്ലാത്ത ദേവന്‍മാരെ പോലെയുള്ളവരും കാമനകളുള്ള മനുഷ്യരും മറ്റുള്ളവരെ ദ്രോഹിക്കുന്ന അസുരരെ പോലെയുള്ളവരുമായ മൂന്ന് തരക്കാര്‍. അതിനാല്‍ ദമം, ദാനം, ദയ എന്നിവ നാം തന്നെ നേടണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.