ഇരിക്കൂര്‍: പടിയൂര്‍ കല്ല്യാട് പഞ്ചായത്തില്‍ നടപ്പാക്കുന്ന തരിശ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പ്രദേശയത്തെ യുവതീയുവാക്കള്‍ക്ക് ഞാറുനടീലില്‍ പരിശീലനം നല്കി. ആത്മയുടെ കപ്പാസിറ്റി ബില്‍ഡിംഗ് പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പാണ് ബ്ലാത്തൂര്‍ വയലില്‍ പരിശീലനം സംഘടിപ്പിച്ചത്. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക രംഗത്തുള്ള തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം. 68 പേര് പരിശീലനത്തില്‍ പങ്കെടുത്തു. ഇതുവരെ നെല്‍കൃഷി രംഗത്ത് പ്രവര്‍ത്തിക്കാത്തവരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലനം മികച്ച അനുഭവമാണ് നല്‍കിയതെന്ന് പരിശീലനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എം.മോഹനന്, അംഗങ്ങളായ എം.കുഞ്ഞിരാമന്, എ.രാമചന്ദ്രന്, ഹരിത കേരള മിഷന് കോ ഓര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരന്‍, കുര്യന് അബ്രഹാം, ബി.ഷംസുദീന്‍, സെക്രട്ടറി കെ.നാരായണന്, നാരായണന്, ബി.രാമചന്ദ്രന്, അജീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: