Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

2019-20 വാര്‍ഷിക പദ്ധതി: വകുപ്പുകള്‍ അഞ്ചിനകം റിപ്പോര്‍ട്ട് നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2018, 08:31 pm IST
in Kannur

കണ്ണൂര്‍: 2019-20 വാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ നവംബര്‍ അഞ്ചിനു മുമ്പ് തയ്യാറാക്കി നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം ആവശ്യപ്പെട്ടു. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കേണ്ട മേഖലകള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഉള്‍പ്പെടുത്തേണ്ട പദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടാണ് നല്‍കേണ്ടത്. പദ്ധതി രൂപീകരണത്തിന് ശേഷമുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണിതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

മഴക്കെടുതിയില്‍ നാശനഷ്ടങ്ങളുണ്ടായ മേഖലകളെ പ്രത്യേകം പരിഗണിക്കുന്ന പദ്ധതികള്‍ വേണം. കൃഷി, ക്ഷീര-മൃഗസംരക്ഷണം തുടങ്ങിയ മേഖലകളില്‍ വലിയ നാശനഷ്ടങ്ങളാണ് പ്രളയത്തിലും ഉരുള്‍പൊട്ടലിലും ജില്ലയിലുണ്ടായത്. കൃഷി ഭൂമി തന്നെ പൂര്‍ണമായി ഇല്ലാതായിപ്പോവുന്ന സ്ഥിതിയുണ്ടായി. ഈ ഭൂമികള്‍ വീണ്ടെടുക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഇതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ കൂടിയാലോചനകള്‍ നടത്തണം. ഈ പ്രദേശങ്ങളിലെ മണ്ണു പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തിയ ശേഷം ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കണം. കാലവര്‍ഷത്തെ തുടര്‍ന്ന് പുഴകളുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ ആലോചിക്കണമെന്നും ആസൂത്രണ സമിതി നിര്‍ദ്ദേശിച്ചു. 

ദുരന്തവേളയില്‍ അനുവര്‍ത്തിക്കേണ്ട നടപടികളെക്കുറിച്ച് ഗ്രാമതലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നു. ജില്ലാ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം നടപ്പാക്കിവരുന്ന പദ്ധതികള്‍ തുടരണമെന്നും യോഗം നിര്‍ദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ അന്തിമപദ്ധതികള്‍ ഡിസംബര്‍ 17നകം ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. ഡിസംബര്‍ 31ഓടെ പദ്ധതികള്‍ക്ക് അംഗീകാരം നേടണമെന്നും കെ.വി.സുമേഷ് പറഞ്ഞു. 

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണസമിതി അംഗങ്ങളായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, പി.കെ.ശ്യാമള ടീച്ചര്‍, കെ.സുകുമാരന്‍, അജിത്ത് മാട്ടൂല്‍, സുമിത്ര ഭാസ്‌കരന്‍, കെ.വി.ഗോവിന്ദന്‍, ഡിപിഒ കെ.പ്രകാശന്‍, വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.