ന്യൂദല്‍ഹി: പെട്രോള്‍. ഡീസല്‍ വില തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും കുറഞ്ഞു. പെട്രോളിന് 30 പൈസയും ഡീസലിന് 20 പൈസയുമാണ് കുറഞ്ഞത്. ഇതോടെ ദല്‍ഹിയില്‍ വില 80 രൂപയില്‍ താഴെയായി.
മുംബൈ; പെട്രോള്‍: 85.24 രൂപ, ഡീസല്‍ 77.40. ബെംഗളൂരു: പെട്രോള്‍ 80.37, ഡീസല്‍ 78.08. ചെന്നൈ: പെട്രോള്‍ 82.86 ഡീസല്‍ 75.70 ഒക്‌ടോബര്‍4 ന് പെട്രോള്‍ വില ദല്‍ഹിയില്‍ 84 രൂപയും മുംബൈയില്‍ 91.34 രൂപയും ആയിരുന്നു. പന്ത്രണ്ടു ദിവസം കൊണ്ട് പെട്രോള്‍ വില രണ്ടു രൂപയിലേറെ കുറഞ്ഞു.
















