ന്യൂദല്‍ഹി: സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റ് കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് വിധി. 550 സീറ്റുകളിലെ പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. പാലക്കാട് പി.കെ.ദാസ്, വയനാട് ഡിഎം, തൊടുപുഴ അല്‍-അസര്‍, വര്‍ക്കല എസ്ആര്‍ എന്നീ കോളേജുകളില്‍ പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
ഒരു മെഡിക്കല്‍ കോളേജിന് പ്രവര്‍ത്തിയ്ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയതിന് ശേഷവും ഈ കോളേജുകളില്‍ ഹൈക്കോടതി പ്രവേശനം അനുവദിച്ചിരുന്നു. വിദ്യാര്‍ഥികളുടെ അവകാശം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: