Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ജീവിക്കുന്ന സ്മാരകശിലകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2018, 05:04 pm IST
inLiterature

ഓര്‍മ. പിന്നെ സ്മാരകം. കെട്ടുകണക്കിനുള്ള ഓര്‍മകളില്‍ ചിലത് സ്മാരകങ്ങള്‍ക്കു നാം എറിഞ്ഞുകൊടുക്കും. പെട്ടെന്നോര്‍ക്കാനുള്ള എളുപ്പവഴിയാണ് ആ എറിഞ്ഞുകൊടുക്കല്‍. എഴുത്തുകാര്‍ സ്മാരകങ്ങളില്ലാതെ ജീവിക്കുമെന്നു പറയുമെങ്കിലും മരിച്ച് ഒരു വര്‍ഷം ആകും മുന്‍പേ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ശവകുടീരം അറിയാനാകാത്തവിധം കാടുപിടിച്ച് കിടക്കുന്ന ചിത്രം കുറച്ചുനാള്‍ മുമ്പ് ഫെയ്‌സ് ബുക്കിള്‍ കണ്ടിരുന്നു. അദ്ദേഹത്തെ വാഴ്‌ത്തിയവരും പുകഴ്‌ത്തിയവരും ആരാധകരൊന്നും ആ വഴിക്കുപോയില്ലെന്നുണ്ടോ .കണ്ടില്ലെന്നുണ്ടോ. എഴുത്തില്‍ സ്മാരകശിലകള്‍ തീര്‍ത്ത പുനത്തില്‍ മറവിയിലേക്കു കാടുപിടിക്കുകയാണോ. ഒക്ടോബര്‍ 27 പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഒന്നാം ചരമവാര്‍ഷികം. 

ഒരെഴുത്തുകാരന്റെ ആസ്തി അയാള്‍ മറഞ്ഞാലും മായാതെ നില്‍ക്കുന്ന അയാളുടെ രചനകളെന്ന സ്മാരകശിലകളാണ്. പുനത്തിലിനെ സംബന്ധിച്ചിടത്തോളം കല്ലറ കാടുപിടിച്ചാലും മലയാളത്തില്‍ എന്നന്നേയ്‌ക്കും നിലനില്‍ക്കാന്‍ അദ്ദേഹത്തിന്റെ ക്‌ളാസിക് നോവലായ സ്മാരകശിലകള്‍ മാത്രം മതി. എഴുത്തിന്റെ സ്മാരകശിലകള്‍ അവശേഷിപ്പിച്ച പുനത്തിലിന്റേത് ആരുംവേട്ടയ്‌ക്കിറങ്ങാത്ത കന്യാവനങ്ങളുടെ സംശുദ്ധിയുള്ള ആശയങ്ങളാണ്. ആഡംബരത്തിന്റെ അലങ്കാരങ്ങളില്ലാത്ത പുനത്തിലിന്റെ ഭാഷ തന്റെ കാലത്തെ ആധുനിക എഴുത്തുകാരില്‍ നിന്നുതന്നെവേറിട്ട ലാളിത്യം നിറഞ്ഞതാണ്.

ഫാന്റസിയും യാഥാര്‍ഥ്യവും ഇഴപിരിഞ്ഞ ഇദ്ദേഹത്തിന്റെ രചനകളില്‍ സ്മാരകശിലകള്‍ ഈ ജനുസില്‍ മലയാള നോവല്‍ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത സ്്മാരകമായി നിലകൊള്ളുകയാണ്. കഥാപാത്രങ്ങളും അവരുടെ ജീവിത പരിസരങ്ങളുമായി തലമുറകളുടെ സ്ഥലകാലങ്ങള്‍ സ്മാരകശിലകളില്‍ വികസിച്ചു വരുന്നതായി കാണാം. വായിച്ചു തീരുമ്പോള്‍ നോവലിന്റെ ലാവണ്യാനുഭൂതിയെക്കാള്‍ അതിലെ കാലഘട്ടം അതേ നിറവോടെ ചുറ്റും തെളിഞ്ഞു വരുന്നതായി അനുഭവപ്പെടും. 

ആഭിചാരത്തിന്റെപോലൊരു നിഗൂഢാന്തരീക്ഷവും ദുരൂഹതയും കാര്‍മേഘംപോലെ നിറഞ്ഞു നില്‍ക്കുന്നതാണ് സേതുവിനൊപ്പം എഴുതിയ നോവല്‍ നവഗ്രഹങ്ങളുടെ തടവറ. അന്നത്തെക്കാലത്ത് ആധുനിക നോവലിന്റെ ഏറ്റവും പുതിയ മുഖമായിരുന്നു ഈ നോവല്‍. മിക്കവാറും സേതുവിന്റെ രചനകളില്‍ കാണുന്ന പേടിയുടേയും വിഹ്വലതയുടേയും ദീപ്ത സാന്നിധ്യം ചടുലമായ ഭാഷയിലൂടെ നിറവേറുന്നതായി നവഗ്രഹങ്ങളുടെ തടവറയില്‍ കണ്ടെത്താനാവും.

കത്തി, സൂര്യന്‍, മരുന്ന്, കന്യാവനങ്ങള്‍, കലീഫ, മലമുകളിലെ അബ്ദുള്ള, നവഗ്രഹങ്ങളുടെ തടവറ(സേതുവുമൊന്നിച്ച്്), വാകമരങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികളുടെ കര്‍ത്താവാണ് പുനത്തില്‍. തുറന്നുപറച്ചിലുകള്‍കൊണ്ടും സത്യസന്ധതയാലും ഉള്‍ക്കരുത്തുള്ളതാണ് ആത്മകഥ നഷ്ടജാതകം. 

ആത്മഹത്യ ഒഴികെ എല്ലാം അനുഭവിച്ചറിയണം എന്നു പറഞ്ഞ പുനത്തില്‍ കുഞ്ഞബ്ദുള്ള, തിരിച്ചുവന്ന് ആ അനുഭവം പറയാനാവില്ലെന്നു വിചാരിച്ചാകണം ആത്മഹത്യ ചെയ്യാതിരുന്നത്. എന്നാല്‍ ശരികളെ ചില തലതിരിഞ്ഞ ബോധ്യങ്ങളിലൂടെ ജീവിതത്തിലും എഴുത്തിലും ഉറക്കെ പ്രഖ്യാപിച്ച മലയാളത്തിലെ വേറിട്ട എഴുത്തുകാരനാണ് കുഞ്ഞബ്ദുള്ള. മിക്കവാറും ഇന്റര്‍വ്യുകളിലൂടെയാണ് അദ്ദേഹം ഇതു വിളിച്ചു പറഞ്ഞത്. ഇന്നത്തെ സംസ്‌ക്കാര സമ്പന്നനായ മനുഷ്യന്‍ എന്നു പറയുന്ന ജീവിയുടെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ കൃത്രിമവും പൊങ്ങച്ചവുമെന്നു പ്രഖ്യാപിക്കുന്നതുപോലെയാണ് ഈ എഴുത്തുകാരന്റെ വാദങ്ങള്‍. 

സ്വാതന്ത്ര്യത്തിന്റെ ഉടയാടകള്‍ വലിച്ചെറിയുംപോലെ ആദിമ മനുഷ്യന്റെ നിഷ്‌ക്കളങ്ക അവകാശ പ്രഖ്യാപനം മാതിരിയും തോന്നും ഈ കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയുള്ള അഭിപ്രായങ്ങള്‍. ഇത്തരം വാക്കുകളോട് മിക്കവാറും നീതികാട്ടി ജീവിച്ച ആളുമാണ് പുനത്തില്‍. എന്നാല്‍ ഇത്തരം വ്യക്തിയെ അദ്ദേഹത്തിന്റെ രചനകളില്‍ കണ്ടുമുട്ടുക പരിമിതമാണ്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.