ഇസ്ലാമാബാദ്: 2022ല്‍ ഇന്ത്യക്കാരനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പാകിസ്ഥാനും ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനൊരുങ്ങുന്നു. ചൈനയുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് പാകിസ്ഥാന്റെ നീക്കം. പദ്ധതിയുടെ ഭാഗമായി പാക് ബഹിരാകാശ ഏജന്‍സി ചൈനീസ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് ചൈന സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി ചൈനയുമായി ചേര്‍ന്നുള്ള ബഹിരാകാശ പദ്ധതിയുടെ വിവരങ്ങള്‍ പാകിസ്ഥാന് മന്ത്രി ഫവാദ് ചൗധരി ഔദ്യോഗികമായി പ്രഖ്യാപിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള ഇമ്രാന് ഖാന്റെ ആദ്യ ചൈന സന്ദര്‍ശനമാണ് നടക്കാനിരിക്കുന്നത്.
2003ല്‍ ചൈന മനുഷ്യനെ ബഹിരാകാശത്തെത്തിച്ചിരുന്നു. റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: