തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് രാജ്യദ്രോഹക്കുറ്റമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ രക്തം ഒഴുക്കി അക്രമം നടത്താനായിരുന്നു ശ്രമം. ഇത് ഭക്തരോടുള്ള ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടന്നതായി രാഹുല്‍ ഈശ്വര്‍ തന്നെ വെളിപ്പെടുത്തി. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. യുദ്ധത്തിന് സമാനമായ തന്ത്രങ്ങളാണ് ആവിഷ്കരിച്ചതെന്നും ശബരിമലയെ രക്ഷിച്ചത് പോലീസിന്റെ സംയമനമാണെമെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ചില നിയന്ത്രണങ്ങള്‍ മാത്രമാണ്. എല്ലാ വലിയ ക്ഷേത്രങ്ങളിലും പതിവുള്ളതാണ് അത്. കൂടുതല്‍ പേര്‍ക്ക് ആരാധനയ്ക്ക് അവസരമൊരുക്കുന്നതിനാണ് ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ഭക്തരെ കൂടുതല്‍ നേരം തങ്ങിനില്ക്കാന് അനുവദിക്കില്ല എന്നത് പൗരാവകാശങ്ങളുടെയോ മൗലികഅവകാശങ്ങളുടെയോ ലംഘനമല്ലെന്ന് കടകംപള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: