കോഴിക്കോട്: പയ്യോളിയില്‍ ക്ഷേത്ര പൂജാരിയെ ആക്രമിച്ചു സ്വര്‍ണ്ണമാല അടങ്ങിയ ബാഗ് കവര്‍ന്നു. കീഴൂര്‍ മഹാശിവ ക്ഷേത്ര പൂജാരി ഹരീന്ദ്രനാഥന്‍ നമ്പൂതിരിയാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് ക്ഷേത്ര വളപ്പില്‍ വെച്ചാണ് സംഭവം.
ബൈക്കിലെത്തിയ സംഘം മുഖത്തേക്ക് രാസവസ്തു ഒഴിച്ച ശേഷം ബാഗ് തട്ടിയെടുക്കുകയായിരുന്നു. കണ്ണിന് ഗുരുതര പരിക്കേറ്റ ഹരീന്ദ്രനാഥന്‍ നമ്പൂതിരിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് പയ്യോളി പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: