Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യഥാര്‍ഥവേദാന്തിയുടെ പരഹിതാചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2018, 01:04 am IST
in Samskriti

മുനുഷ്യഭാവം ഒട്ടധികം ബോധാവസ്ഥയും കുറെ അബോധവാസ്ഥയും ചേര്‍ന്നുള്ളതാണ്. ബോധാവസ്ഥയെ കവിഞ്ഞു പോകാനും സാധ്യതയുï്. നാം യഥാര്‍ത്ഥമനുഷ്യരാകുമ്പോഴേ യുക്തിക്കെല്ലാം അപ്പുറം കടക്കാന്‍ കഴിയൂ. ഉയര്‍ന്നതെന്നും താഴ്ന്നതെന്നും മറ്റുമുള്ള പദപ്രയോഗങ്ങള്‍ വ്യാവഹാരികലോകത്തിലെ സംഗതമാകൂ. പാരമാര്‍ത്ഥികലോകത്തെസ്സംബന്ധിച്ച് അവ ഉപയോഗിക്കുന്നതു വൈരുദ്ധ്യാത്മകമായിരിക്കും. എന്തെന്നാല്‍ അവിടെ വ്യത്യാസങ്ങളില്ല. 

മനുഷ്യന്‍ ജനിക്കുന്നില്ല, മരിക്കുന്നില്ല. സ്വര്‍ഗത്തില്‍പ്പോകുന്നുമില്ല. ആത്മാവിനെസ്സംബന്ധിച്ചു പുനര്‍ജ്ജന്മമെന്നതു കേവലം മിഥ്യാസങ്കല്‍പ്പമാണ്-എന്നത്രേ വേദാന്തി പറയുന്നത്. പേജുകള്‍ മറിക്കപ്പെട്ടുകൊïിരിക്കുന്ന ഒരു പുസ്തകമാണ് ഇതിനു ദൃഷ്ടാന്തം. പുസ്തകമാണ് പരിണാമവിധേയം. വായിക്കുന്ന മനുഷ്യനല്ല. ഓരോ ആത്മാവും സര്‍വവ്യാപിയാണ്. അതിനാല്‍ അതെവിടെ പോകാന്‍, എവിടെ വരാന്‍? ഈ ജനനങ്ങളും മരണങ്ങളും പ്രകൃതിയിലെ മാറ്റങ്ങള്‍; നമ്മുടെ മാറ്റങ്ങളെന്നു നാം തെറ്റിദ്ധരിക്കുന്നു.

പുനര്‍ജന്മം പ്രകൃതിയുടെ പരിണാമവും ഉള്ളിലെ ഈശ്വരന്റെ അഭിവ്യക്തിയുമാണ്. ഓരോ ജീവിതവും അതീതജീവിതങ്ങളാകുന്ന അടിസ്ഥാനത്തിന്മേല്‍ നിര്‍മിക്കപ്പെട്ടിരിക്കയാണെന്നും നമുക്കു നമ്മുടെ ഭൂതകാലം മുഴുവന്‍ കാണാന്‍ കഴിഞ്ഞാല്‍ നാം സ്വതന്ത്രരാകുമെന്നും വേദാന്തം പറയുന്നു. സ്വതന്ത്രനാകാനുള്ള അഭിവാഞ്ഛ ബാല്യംമുതല്‍ക്കേ ആദ്ധ്യാത്മികപ്രവണതയുടെ രൂപത്തില്‍ പ്രകടമാകുന്നു. എതാനും വത്സരങ്ങള്‍ക്കുള്ളില്‍ സര്‍വ്വസത്യവും വ്യക്തമാകുന്നു. ഈ ജീവിതം അവസാനിപ്പിച്ച്, അടുത്തതിനു കാത്തിരിക്കുമ്പോഴും മനുഷ്യന്‍ പ്രപഞ്ചത്തിനുള്ളില്‍ത്തന്നെ.

ആത്മാവിനെ ഇങ്ങനെ ചിത്രീകരിക്കാം. വാളിനു മുറിക്കാനോ, കുന്തത്തിനു തുളയ്‌ക്കാനോ, തീയിനു ചുടാനോ വെള്ളത്തിന് അലിയിക്കാനോ കഴിയാത്തതും അവിനാശിയും സര്‍വ്വവവ്യാപിയുമാണ് ആത്മാവ്. അതിനാല്‍, അതിനെച്ചൊല്ലി ഖേദിക്കേï.

നമ്മുടെ അനുഭവം ഇതിനുമുമ്പ് വളരെ ചീത്തയായിരുന്നിട്ടും അതു ഭാവിയില്‍ നന്നാകുമെന്നു നാം വിശ്വസിക്കുന്നു. എല്ലാവര്‍ക്കും ശാശ്വതമോചനം ഉïെന്നുള്ളത് ഒരടിസ്ഥാനതത്ത്വമാണ്. എല്ലാവരും മുക്തരായേ തീരൂ. മുക്തരാകണമെന്ന ആഗ്രഹത്താല്‍ ഉത്തേജിതരായി നാം യത്‌നം ചെയ്യേïിയിരിക്കുന്നു. ഈ ഒരാഗ്രഹമൊഴിച്ച് മറ്റാഗ്രഹങ്ങളെല്ലാം വ്യാമോഹമാണ്. ഓരോ സല്‍ക്കര്‍മവും ആ സ്വാതന്ത്യ്രത്തിന്റെ ഓരോ അഭിസ്ഫുരണമാണെന്നാണ് വേദാന്തി പറയുന്നത്.

ഈ ലോകത്തിലെ തിന്മയെല്ലാം പോയ്‌മറയുന്ന ഒരു കാലം വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതെങ്ങനെ സംഭവിക്കാം? ഈ പ്രവാഹം അവിരാമം തുടരുന്നു. ഒരറ്റത്തുകൂടി ജലരാശി പുറത്തേക്കൊഴിയുന്നെങ്കില്‍ മറ്റേ അറ്റത്തുകൂടി അകത്തേയ്‌ക്കു വരുന്നുമുï്.

നിങ്ങള്‍ പവിത്രനും പരിപൂര്‍ണനുമാണ്. നന്മയ്‌ക്കും തിന്മയ്‌ക്കും അതീതമായ ഒരവസ്ഥയുï്. അതാണ് നിങ്ങളുടെ സ്വപ്രകൃതി എന്ന് വേദാന്തം പറയുന്നു. അതു നന്മയെക്കാളും ഉല്‍കൃഷ്ടമാണ്. നന്മ തിന്മയെക്കാള്‍ കുറഞ്ഞ ഭേദഭാവനമാത്രം.

ഞങ്ങള്‍ക്കു തിന്മയെന്ന സിദ്ധാന്തമില്ല. ഞങ്ങള്‍ അതിനെ അജ്ഞാനം എന്നു പറയുന്നു. മനുഷ്യര്‍ തമ്മിലുള്ള പെരുമാറ്റവും ഇടപാടുകളും മുഴുവന്‍, സന്മാര്‍ഗസദാചാരമൊക്കെ, പ്രപഞ്ചത്തിനുള്ളില്‍പെട്ടതാണ്. സത്യത്തിന്റെ സമ്പൂര്‍ണാഖ്യാനമെന്ന നിലയില്‍, ഈശ്വരന് അജ്ഞാനം കല്‍പ്പിക്കുവാന്‍ ഞങ്ങള്‍ മുതിരില്ല. അവിടുത്തെ സച്ചിദാനന്ദസ്വരൂപനെന്നാണ് ഞങ്ങള്‍ നിര്‍വ്വചിക്കുന്നത്. നിരപേക്ഷവസ്തുവിനെ ചിന്തക്കോ വാക്കിനോ വിഷയമാക്കാനുള്ള ഏതു സംരംഭവും അതിനെ സാപേക്ഷവും പരിമിതവുമാക്കി അതിന്റെ യഥാര്‍ത്ഥപ്രകൃതിയെ ഭഞ്ജിക്കുന്നതാകുന്നു.

ഒരു കാര്യം ഓര്‍മിക്കേïതുï്-അഹം ബ്രഹ്മാസ്മി എന്ന് ഇന്ദ്രിയങ്ങളുടെ ലോകത്ത് വര്‍ത്തിക്കുന്നിടത്തോളം ആര്‍ക്കും പറയാവതല്ല. ഇന്ദ്രിയലോകത്തില്‍ നിങ്ങള്‍ ഈശ്വരന്‍തന്നെയാണെന്നു പറഞ്ഞാല്‍, നിങ്ങളെ തെറ്റു ചെയ്യാതെ, തടയാന്‍ എന്തിരിക്കുന്നു? അതിനാല്‍ നിങ്ങളുടെ ഐശ്വരഭാവപ്രഖ്യാപനം ഇന്ദ്രിയാതീതമേഖലയിലേ സാധുവാകൂ. ഞാന്‍ ഈശ്വരനാണെങ്കില്‍, ഇന്ദ്രിയപരമായ പ്രവണതകള്‍ക്കതീതനും അതിനാല്‍ തെറ്റു ചെയ്യാത്തവനുമാകണം. സദാചാരനിഷ്ഠ മനുഷ്യന്റെ പരമലക്ഷ്യമല്ല. പരമലക്ഷ്യമായ സ്വാതന്ത്യ്രപ്രാപ്തിക്കുള്ള ഉപായമാണ്. ഈ ദിവ്യത്വാനുഭൂതിക്കു സഹായിക്കുന്ന മാര്‍ഗ്ഗമാണ് യോഗം എന്നു വേദാന്തം പറയുന്നു. അന്തഃസ്വാതന്ത്യ്രത്തിന്റെ സാക്ഷാല്‍ക്കാരം കൊïുതന്നെ മനുഷ്യന് ഈശ്വരത്വം സിദ്ധിക്കാമെന്നും മറ്റെല്ലാം അതിനു വഴങ്ങിക്കൊള്ളുമെന്നും വേദാന്തം പറയുന്നു. ചാരിത്രവും സദാചാരവും അതാതിന്റെ യോഗ്യസ്ഥാനങ്ങളില്‍ നിരന്നുകൊള്ളും.

അദ്വൈതവേദാന്തത്തിന്നെതിരായആക്ഷേപങ്ങളുടെ രത്‌നച്ചുരുക്കമിതാണ്-അത് ഇന്ദ്രിയസുഖങ്ങള്‍ക്കുപകരിക്കുന്നില്ലല്ലോ എന്ന്. അത് ശരിയാണെന്ന് ഞങ്ങള്‍ സസന്തോഷം സമ്മതിക്കുന്നു. വേദാന്തത്തിന്റെ തുടക്കം കടുത്ത ദോഷദര്‍ശിതയോടെയാണെങ്കിലും അതു വാസ്തവത്തില്‍ അവസാനിക്കുന്നതു ശുഭദര്‍ശിതയോടെയാണ്. ഇന്ദ്രിയാനുഭൂതിപരമായ ശുഭദര്‍ശിതമായ ഞങ്ങള്‍ നിരാകരിക്കുന്നു. ഇന്ദ്രിയാതീതമായ, ശരിയായ, ശുഭദര്‍ശിതയെ കൈക്കൊള്ളുകയും ചെയ്യുന്നു. ആ യഥാര്‍ത്ഥമായ ആനന്ദം ഇന്ദ്രിയങ്ങളിലല്ല, ഇന്ദ്രിയങ്ങള്‍ക്കുപരിയാണ്. അത് എല്ലാവരിലും കുടിക്കൊള്ളുന്നുമുï്. സാധാരണ നാം കാണുന്ന തരത്തിലുള്ള ശുഭദര്‍ശിത ഇന്ദ്രിയങ്ങള്‍ വഴി മനുഷ്യരെ നാശഗര്‍ത്തത്തിലേക്കു നയിക്കുന്നതാണ്.

ഞങ്ങളുടെ തത്ത്വശാസ്ത്രത്തില്‍ നിരാസത്തിനു വലിയ പ്രാധാന്യമുï്. നിരാസത്തില്‍ പരമാര്‍ത്ഥാത്മാവിന്റെ സ്ഥിരീകരണം ഉപലക്ഷിതമായിരിക്കുന്നു. ഇന്ദ്രിയപ്രത്യക്ഷമായ ലോകത്തെ നിരസിക്കയാല്‍ വേദാന്തം ദോഷദര്‍ശിയും ഇന്ദ്രിയാതീതമായ പരമാര്‍ത്ഥലോകത്തെ സ്ഥിരീകരിക്കയാല്‍ ശുഭദര്‍ശിയുമാണ്. വേദാന്തം ബുദ്ധിക്കു വിഷയമല്ലാത്ത ഒന്നുïെന്നു പറയുന്നുïെങ്കിലും മനുഷ്യന്റെ യുക്തിചിന്താശക്തിയെ ധാരാളം അംഗീകരിക്കുന്നു. അതിലേക്കുള്ള വഴി ബുദ്ധിയില്‍ക്കൂടിയാണെന്നുമാത്രം.

മനുഷ്യഭാവം ഒട്ടധികം ബോധാവസ്ഥയും കുറെ അബോധവാസ്ഥയും ചേര്‍ന്നുള്ളതാണ്. ബോധാവസ്ഥയെ കവിഞ്ഞുപോകാനും സാധ്യതയുï്. നാം യഥാര്‍ഥമനുഷ്യരാകുമ്പോഴേ യുക്തിക്കെല്ലാം അപ്പുറം കടക്കാന്‍ കഴിയൂ. ഉയര്‍ന്നതെന്നും താഴ്ന്നതെന്നും മറ്റുമുള്ള പദപ്രയോഗങ്ങള്‍ വ്യാവഹാരികലോകത്തിലേ സംഗതമാകൂ. പാരമാര്‍ഥികലോകത്തെസ്സംബന്ധിച്ച് അവ ഉപയോഗിക്കുന്നതു വൈരുദ്ധ്യാത്മകമായിരിക്കും. എന്തെന്നാല്‍ അവിടെ വ്യത്യാസങ്ങളില്ല. യഥാര്‍ഥമനുഷ്യന്റെ അഭിസ്ഫുരണമാണ് ഈ ദൃശ്യപ്രപഞ്ചത്തിലെ അത്യുല്‍കൃഷ്ടമായ അഭിവ്യക്തി. താന്‍ ദേവന്മാരെക്കാളും ഉല്‍കൃഷ്ടനാണെന്നു വേദാന്തി പറയുന്നു. ദേവന്മാര്‍ക്കും മരണമുï്. മരണശേഷം അവര്‍ വീïും മനുഷ്യരാകണം-മനുഷ്യശരീരത്തില്‍വച്ചേ അവര്‍ക്കു പൂര്‍ണ്ണത്വം പ്രാപിക്കാനാവൂ.

ഞങ്ങള്‍ ഒരു തത്ത്വശാസ്ത്രം സൃഷ്ടിക്കുന്നുവെന്നതു ശരിതന്നെ. എന്നാല്‍ അതു പരിപൂര്‍ണ്ണമല്ലെന്നു സമ്മതിക്കണം. കാരണം, പരമാര്‍ത്ഥം സകലതത്ത്വശാസ്ത്രങ്ങള്‍ക്കും അതീതമാണ്. അതിനെ മറ്റു തത്ത്വശാസ്ത്രങ്ങളുമായി താരതമ്യപ്പെടുത്താന്‍ ഞങ്ങള്‍ ഒരുക്കം. യുക്തിസഹമായ ഏകതത്ത്വശാസ്ത്രം അതേയുള്ളുവെന്നു തെളിയിക്കാനും ഒരുക്കം. എന്നാലും അതു പൂര്‍ണമല്ല. എന്തെന്നാല്‍ യുക്തിതന്നെ പരിപൂര്‍ണമല്ല. എങ്കിലും മനുഷ്യമനസ്സിനു സങ്കല്‍പ്പിക്കാന്‍ സാദ്ധ്യമായ ഏകയുക്ത്യനുസാരിയായ തത്ത്വശാസ്ത്രം അതുമാത്രമാണ്.

ഒരു തത്ത്വശാസ്ത്രം ബലവത്താകാന്‍ സ്വയം പ്രചരിക്കണമെന്നുള്ളതു കുറെയൊക്കെ ശരിയാണ്. വേദാന്തത്തെപ്പോലെ മറ്റൊരു തത്ത്വശാസ്ത്രവും അത്ര വളരെ പ്രചരിച്ചിട്ടില്ല. വ്യക്തിപരമായ സമ്പര്‍ക്കം വഴിക്കാണ് ഇപ്പോഴും ഉപദേശം നടക്കുന്നത്. വളരെ വായിച്ചതുകൊïുമാത്രം യഥാര്‍ഥ മനുഷ്യരാവില്ല. യഥാര്‍ത്ഥമനുഷ്യരായിരുന്നവരെല്ലാം അപ്രകാരമാക്കപ്പെട്ടത് വ്യക്തിപരമായ സമ്പര്‍ക്കം വഴിക്കാണ്. ഇത്തരം യഥാര്‍ഥമനുഷ്യന്‍ വളരെ കുറവാണെന്നുള്ളതു ശരി. എന്നാല്‍ അവരുടെ എണ്ണം വര്‍ധിച്ചുവരും. എന്നാലും, നാമെല്ലാവരും ഒരുമിച്ചു തത്ത്വജ്ഞാനികളാകുന്ന ഒരു കാലം വരുമെന്നു വിശ്വസിക്കാന്‍ വയ്യ. ദുഃഖങ്ങളെല്ലാം ഒഴിഞ്ഞ് സര്‍വവും സുഖമയമാകുന്ന ഒരു കാലം വരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.

വല്ലപ്പോഴുമൊക്കെ പരമോന്നതമായ ആനന്ദം അനുഭൂതമാകുന്ന നിമിഷങ്ങള്‍ നമുക്കുïാകാറുï്-അപ്പോള്‍ നമുക്കു മറ്റൊന്നിന്റെയും ആവശ്യം തോന്നുന്നില്ല. മറ്റൊന്നും നാം അറിയുന്നില്ല. മറ്റൊന്നും നല്‍കുന്നുമില്ല. ആനന്ദംമാത്രമറിയുന്നു. ആ നിമിഷം കടന്നുപോകുന്നു. വീïും വിശാലമായ പ്രപഞ്ചം നമ്മുടെ മുമ്പില്‍ പ്രചലിക്കുന്നു. എല്ലാറ്റിനും പാശ്ചാത്തലമായ ഈശ്വരനില്‍ ചെയ്യപ്പെട്ട ഒരു ശില്പവൈചിത്ര്യമാണതെന്നു നമുക്കറിയാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.