മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ നേരിടും. രാത്രി 12.30 നാണ് മത്സരം. പരിക്കേറ്റ സ്ട്രൈക്കര്‍ ഡീഗോ കോസ്റ്റയും പ്രതിരോധനിരക്കാരന്‍ സ്റ്റെഫാന്‍ സാവിക്കും തിരിച്ചെത്തിയത് അത്്ലറ്റിക്കോ മാഡ്രിഡിന് വിജയപ്രതീക്ഷ നല്കുന്നു.
ഗ്രൂപ്പ് എ യിലെ ഉദ്ഘാടന മത്സരത്തില്‍ എഎസ് മൊണാക്കോക്കെതിരെ ഡീഗോ കോസ്റ്റ് ഗോള്‍ നേടിയിരുന്നു. മത്സരത്തില്‍ അത്ലറ്റിക്കോ 2-1 ന് വിജയിച്ചു.
ബെല്‍ജിയത്തിലെ ബ്രൂഗസ് ക്ലബ്ബിനെതിരെ ഒക്ടോബര്‍ മൂന്നിന് നടന്ന മത്സരത്തിലാണ് ഡീഗോയ്ക്ക് പരിക്കേറ്റത്. മത്സരത്തില്‍ അത്ലറ്റിക്കോ 3-1 ന് വിജയം നേടി. ആറാഴ്ചത്തെ വിശ്രമത്തിനുശേഷമാണ് സാവിക് കളിക്കളത്തിലിറങ്ങുന്നത്.
ബ്രൂഗസിനെയും മൊണാക്കോയേയും പരാജയപ്പെടുത്തിയ ബൊറൂസിയ ഗ്രൂപ്പ്് എ യില്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബുന്ദസ് ലീഗയില്‍ ബൊറൂസിയ ശനിയാഴ്ച ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് സ്റ്റുട്ട്ഗര്‍ട്ടിനെ തോല്‍പ്പിച്ചു. അതേസമയം അത്ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം വിയാറയലുമായി സമനില (1-1) പിടിച്ചു. ഇന്ന് രാത്രി 12.30 ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ പാരീസ് സെന്റ് ജര്‍മയിന്‍സ് നാപ്പോളിയുമായി ഏറ്റുമുട്ടും. ബാഴ്സലോണ ഇന്റര്‍ മിലാനുമായി കൊമ്പുകോര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: