കൊച്ചി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് ശബരിമല സന്ദര്‍ശനത്തിന് പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി.സംരക്ഷണം തേടി പോലീസ് മേധാവിക്ക് നിവേദനം നല്‍കിയിട്ടും ഗുണമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ഭക്തരായ സ്ത്രീകള്‍ക്ക് ശബരിമല സന്ദര്‍ശിക്കാനും പ്രാര്‍ഥന നടത്താനും പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എ.കെ മായ, എസ്. രേഖ, ജലജ മോള്, ജയമോള്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ശബരിമലയിലേയ്ക്ക് സ്ത്രീകളെ കടത്തിവിടുന്നതിനെതിരെ പ്രതികരിച്ച തന്ത്രിക്കും പ്രതിഷേധിച്ച മറ്റ് പുരോഹിതര്‍ക്കുമെതിരെ നിയമ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തന്ത്രിമാര്‍, പുരോഹിതര്‍, പന്തളം രാജകൊട്ടാരം അംഗങ്ങള്‍ തുടങ്ങിയവര്‍ ഭക്തരില്‍ നിന്ന് പ്രത്യേകം ദക്ഷിണ വാങ്ങുന്നത് തടയുകയും ഈ തുകയെല്ലാം ദേവസ്വം ബോര്‍ഡിലേക്ക് നല്കാന് നിര്‍ദേശിക്കുകയും വേണമെന്നും ഹര്‍ജി പറയുന്നു.കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളേയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള, രമേശ് ചെന്നിത്തല, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, തന്ത്രി കണ്ഠര് മോഹനര് തുടങ്ങിയവരേയും ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: