കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ ഘടകത്തിന്റെ പുതിയ ഓഫീസായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനം 27ന് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത്ഷാ നിര്‍വ്വഹിക്കും. അത്യന്താധുനിക സൗകര്യങ്ങളോടെ സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ ഹൈടെക് ഓഫീസാണ് താളിക്കാവിലേത്. നാല് നിലകളില്‍ 10,700 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണം.
തെരഞ്ഞെടുപ്പ് വാര് റൂം, വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം, മിനി കോണ്‍ഫറന്‍സ് ഹാള്‍, പോഷക സംഘടനാ ജില്ലാ അധ്യക്ഷന്മാര്ക്കുള്ള ഓഫീസുകള്‍, ലൈബ്രറി തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. 250 പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളുണ്ട്. 9 സെന്റ് സ്ഥലത്ത് രണ്ടര കോടി രൂപ ചെലവിലാണ് മന്ദിരം പണിതത്.
സിപിഎമ്മിന്റെയും മുസ്ലീം തീവ്രവാദ സംഘടനകളുടേയും കൊലക്കത്തിക്കിരയായ 90 ഓളം പ്രവര്‍ത്തകരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഉയരുന്ന ആസ്ഥാനമന്ദിരം കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: