ന്യൂദല്‍ഹി: എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. എംപിയുമായി ദല്‍ഹിയിലെ കേന്ദ്ര കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തി.
ശിവഗിരിയിലെ യതിപൂജ, ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി നവതി ആചരണം, 27ന് നടക്കുന്ന മഹാമണ്ഡല പൂജാ സമ്മേളനം എന്നിവയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണപത്രികയും നല്കി.
ധര്‍മ സംഘം ഭാരവാഹികള്‍ നേരത്തെ ക്ഷണിച്ചിരുന്നു ലോകത്തിലെ ഏറ്റവും വലിയ ആത്മീയ കേന്ദ്രമായ ശിവഗിരിമഠത്തിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് തുഷാര്‍ അമിത്ഷായോട് അഭ്യര്‍ഥിച്ചു. എല്ലാസഹായവും അമിത്ഷാ വാഗ്ദാനം ചെയ്തു.
ശബരിമല വിഷയത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തി വിശ്വാസസമൂഹത്തോടൊപ്പം നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണെന്ന് വിലയിരുത്തി. എന്ഡിഎയുടെയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ബൂത്തുതലത്തില്‍ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കണമെന്ന് തുഷാര്‍ അമിത്ഷായെ ധരിപ്പിച്ചു.
ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് ട്രഷറര്‍ ശാരദാനന്ദ സ്വാമി പത്തനംതിട്ട എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റും ഐ ടിഡിസി ഡയറക്ടറുമായ കെ. പത്മകുമാര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: