കറുകച്ചാല്‍: കോടതിവിധിയുടെ മറവില്‍ ആചാരലംഘനം നടത്തി ശബരിമലദര്‍ശനത്തിന് പുറപ്പെട്ട ബിന്ദുവിന്റെ മാതാപിതാക്കള്‍ ശബരീശനോടും അയ്യപ്പഭക്തരോടും മാപ്പപേക്ഷിച്ചു. ഭക്തകോടികള്്ക്കുണ്ടായ മനോവിഷമത്തില്‍ അവര്‍ ഏറെ ദു:ഖിതരാണ്. മകള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി അമ്മ തങ്കമ്മ നവംബര്‍ 5ന് നട തുറക്കുമ്പോള്‍ മലചവിട്ടി അയ്യനെ ദര്‍ശിക്കും. പ്രായാധിക്യം കാരണം അച്ഛന് വാസു ഒപ്പം പോകുന്നില്ല. പകരം മലകയറാതെ പ്രാര്‍ത്ഥന നടത്തും.
കോഴിക്കോട് അദ്ധ്യാപികയായി ജോലി നോക്കുന്ന ബിന്ദു പോലീസിന്റെ സഹായത്തോടെ തിങ്കളാഴ്ചയാണ് ശബരിമലയ്ക്ക് പുറപ്പെട്ടത്. അയ്യപ്പഭക്തരുടെ പ്രതിഷേധത്തിനൊടുവില്‍ ഇവര്‍ യാത്ര അവസാനിപ്പിച്ച് തിരിച്ച് പോരുകയായിരുന്നു.
ബിന്ദുവിന്റെ നടപടിമൂലം അയ്യപ്പഭക്തര്‍ക്കുണ്ടായ മനോവിഷമത്തിന് പരിഹാരമായി ഇന്നലെ അയ്യപ്പന്റെ ഫോട്ടോവച്ച് വിളക്ക് തെളിച്ച് കുടുംബം ശരണമന്ത്രം മുഴക്കി. ‘ഞങ്ങള്‍ ചെറുപ്പകാലം മുതല്‍ അയ്യപ്പഭക്തരും തികഞ്ഞ ഈശ്വര വിശ്വാസികളുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ബിന്ദുവിന്റെ മാതാപിതാക്കളുടെ വീടിന് സമീപമുള്ള നെടുംകുന്നം മുഴുവന്കുടിയില് നടത്തിയ ചടങ്ങില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് വി.എന്‍. മനോജ്, ബിഡിജെഎസ് ജില്ലാകമ്മിറ്റി അംഗം ടി.ആര്. ഉണ്ണികൃഷ്ണന്, ബിജെപി പഞ്ചായത്തുകമ്മിറ്റി പ്രസിഡന്റ് സന്തോഷ് കൊടിച്ചിറ, ജനറല്‍ സെക്രട്ടറി കെ.സി. മോഹന്‍ദാസ്, ആര്‍എസ്എസ് മണ്ഡലം സേവാപ്രമുഖ് അനൂപ്, കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍നായര്‍, ബൂത്ത് സെക്രട്ടറി രാധാകൃഷ്ണ കൈമള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: