Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനമാര്‍ഗം സൂക്ഷ്മമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2018, 01:02 am IST
inSamskriti

അണുഃ പന്ഥാവിതതഃ പുരാണോ മാം സ്പൃടോളനുവിത്തോ…

സൂക്ഷ്മവും വിസ്തീര്‍ണവും പുരാതനവുമായ ആ മാര്‍ഗം എന്നെ സ്പര്‍ശിച്ചിരിക്കുന്നു. അതായത് ഞാന്‍ അറിഞ്ഞിരിക്കുന്നു. ഞാന്‍ അതിനെ സാക്ഷാത്കരിച്ചിരിക്കുന്നു. വിവേകികളായ ബ്രഹ്മജ്ഞാനികള്‍ ആ മാര്‍ഗത്തിലൂടെ മുക്തരായി ഈ ജീവിതത്തിന് ശേഷം മോക്ഷത്തെ നേടുന്നു. അറിയാന്‍ വിഷമമുള്ളതിനാലാണ് ജ്ഞാനമാര്‍ഗത്തെ സൂക്ഷ്മം എന്ന് പറഞ്ഞത്. ആദിയും അന്തവുമില്ലാത്ത ബ്രഹ്മത്തെപ്പറ്റിയായതിനാ

ല്‍ വിസ്തീര്‍ണമെന്ന് പറയുന്നു. ചിരപുരാതനമായ വേദങ്ങളില്‍ പറഞ്ഞിരിക്കുന്നതിനാലാണ് പുരാതനം എന്ന് വിശേഷിപ്പിച്ചത്. മന്ത്രത്തെ ദര്‍ശിച്ച ഋഷിയാണ് താന്‍ ജ്ഞാന മാര്‍ഗത്തെ അറിഞ്ഞ് പരമപദത്തെ സാക്ഷാത്കരിച്ചു എന്ന് പ്രഖ്യാപിക്കുന്നത്. ആത്മജ്ഞാനികളായവര്‍ക്ക് ആ ബ്രഹ്മവിദ്യാ ഫലത്തെ അനുഭവിക്കാം. ഇതും തനിക്ക് ബോധ്യം വന്നതായി സാക്ഷ്യപ്പെടുത്തുന്നു. പരമപദമായ മോഷത്തെയാണ് സ്വര്‍ഗമെന്ന് പറഞ്ഞത്.

 തസ്മിന്‍ ശുക്ലമുത നീല മാഹുഃ പിങ്ഗളം ഹരിതം ലോഹിതം ച…

ആ മാര്‍ഗത്തെപ്പറ്റി ചിലര്‍ വെളുപ്പാണെന്നും ചിലര്‍ നീലയാണെന്നും പിങ്ഗളമാണെന്നും പച്ചയാണെന്നും ചുവപ്പാണെന്നും പറയുന്നു. ഈ മാര്‍ഗം ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണനാല്‍ സാക്ഷാത്കരിക്കപ്പെട്ടതാണ്. പുണ്യവാനായ ബ്രഹ്മജ്ഞാനിയും തേജസ്വരൂപനും ഇതുവഴി പരമപദത്തിലേക്ക് പോകുന്നു. ആ മാര്‍ഗത്തെക്കുറിച്ച് പലരും പലതും പറയുന്നു. ഓരോരുത്തരും അവര്‍ക്ക് തോന്നുന്ന നിറത്തെ പറയുന്നു. ഈ നിറങ്ങള്‍ നാഡികളുമായി ബന്ധപ്പെട്ടതാണ്. അല്ലെങ്കില്‍ സൂര്യ മാര്‍ഗമാണ്. പുണ്യകര്‍മങ്ങളിലൂടെ ചിത്തശുദ്ധി നേടി ഏഷണാത്രയങ്ങള്‍ വെടിഞ്ഞവനാണ് ഇവിടെ പുണ്യവാന്‍. ബ്രഹ്മജ്ഞാനിക്ക് പുണ്യമോ പാപമോ ഇല്ല. വിജ്ഞാന ജ്യോതിസ്സായിത്തീര്‍ന്നവനെയാണ് തൈജസന്‍ എന്ന് വിശേഷിപ്പിച്ചത്.

അന്ധം തമഃ പ്രവിശന്തിയേളവിദ്യാമുപാസതേ

തതോ ഭൂയ ഇവതേ തമോ യ ഉ വിദ്യായാം രതാഃ

അറിവില്ലായ്‌മയില്‍ നിന്നുണ്ടാകുന്ന കര്‍മങ്ങളെ ഉപാസിക്കുന്നവര്‍ കൂരിരുട്ടില്‍ പ്രവേശിക്കുന്നു. വിദ്യയെന്ന സഗുണോപാസനയില്‍ മുഴുകുന്നവര്‍ അതിലും അധികമായ കൂരിരുട്ടിലേക്ക് പോകുന്നു. ഈശാവാസ്യോപനിഷത്തില്‍ ഈ മന്ത്രം ഇതുപോലെ തന്നെ വരുന്നുണ്ട്. കര്‍മവും ഉപാസനയും കൊണ്ട് മോക്ഷത്തെ ലഭിക്കില്ലെന്നും ജ്ഞാനമാണ് മോക്ഷസാധനമായത് എന്നും ഇവിടെ ഉറപ്പാക്കുന്നു.

വേദത്തില്‍ പറയുന്ന കര്‍മകാണ്ഡത്തില്‍ മുഴുകി അവയുടെ ഉദ്ദേശ്യം പോലും അറിയാതെ കര്‍മങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ സംസാരമായ കൂരിരുട്ടിലാണ് ചെന്നുപെടുന്നത്. പലതരത്തിലുമുള്ള ദേവതാ ഉപാ

സനയില്‍ മാത്രം മുഴുകിയവര്‍ക്കും കൂരിരുട്ടു തന്നെ ഫലം. ഉപനിഷത്ത് പറയുന്ന അര്‍ഥത്തെ അറിയാതെ അവര്‍ ഉപാസനയില്‍ പെട്ടുപോകുന്നു.

അനന്ദാ നാമ തേ ലോകാ

അന്ധേനതമസാവൃതാഃ

താംസ്‌തേ പ്രേത്യാഭിഗച്ഛന്ത്യ 

വിദ്വാംസോളബുധോ ജനാഃ

ആനന്ദമില്ലാത്തവയെന്ന് പ്രസിദ്ധങ്ങളായ ആ ലോകങ്ങള്‍ കൂരിരുട്ട് നിറഞ്ഞതാണ്. അജ്ഞാനികളും ആത്മബോധമില്ലാത്തവരുമായ ആളുകള്‍ മരിച്ച് ആ ലോകങ്ങളിലേക്ക് പോകുന്നു. ഇതും ഈശാവാസ്യോപനിഷത്തില്‍ വരുന്ന മന്ത്രമാണ്. ശാസ്ത്ര വിഹിതമായ നിവൃത്തിമാര്‍ഗത്തെയും പ്രവൃത്തി മാര്‍ഗത്തെയും അനുസരിക്കാതെ തന്നിഷ്ടപ്രകാരം നടക്കുന്നവര്‍ക്കുള്ള ഗതിയാണിത്. സത്യദര്‍ശനത്തിന് സാധിക്കാത്തതിനാലാണ് ഈ ലോകങ്ങളെ കൂരിരുട്ട് നിറഞ്ഞത് എന്ന് പറഞ്ഞത്. കര്‍മഫലത്തെ അനുഭവിക്കേണ്ടതിനാല്‍ ജന്മങ്ങളെ തന്നെയാണ് ലോകങ്ങള്‍ എന്ന് പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.