Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2018, 01:35 am IST
inEditorial

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ യുദ്ധക്കളമാക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ശ്രമമെന്ന് ഓരോ ദിവസം കഴിയുന്തോറും വ്യക്തമായി വരികയാണ്. വിശ്വാസികളല്ലാത്ത രണ്ട് യുവതികളെ ഇന്നലെ സര്‍വസുരക്ഷയോടെയും സന്നിധാനത്ത് എത്തിക്കാന്‍ പണിപ്പെട്ട പോലീസിന്റെ നടപടി ഇതാണ് കാണിക്കുന്നത്. ആന്ധ്ര സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിത ജെക്കാല, മലയാളിയായ രഹനാ ഫാത്തിമ എന്നിവരെയാണ് ഭക്തരുടെ കണ്ണുവെട്ടിച്ച് സന്നിധാനത്തിനടുത്ത് നടപ്പന്തല്‍വരെ എത്തിച്ചത്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധമുയര്‍ന്നു. പരികര്‍മികള്‍തന്നെ പതിനെട്ടാംപടിക്കു താഴെ ശരണമന്ത്രം ജപിച്ച് പ്രതിഷേധിച്ചു. യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ നടയടച്ച് താക്കോല്‍ ദേവസ്വം മാനേജരെ ഏല്‍പ്പിക്കുമെന്ന് തന്ത്രി രാജീവര് പ്രഖ്യാപിച്ചു. ഇതോടെയാണ് യുവതികള്‍ മലയിറങ്ങാന്‍ തയ്യാറായത്. ദര്‍ശനം നടത്തിയേ താന്‍ തിരിച്ചുപോകൂ എന്ന് രഹന ഫാത്തിമ വാശിപിടിച്ചെങ്കിലും ഒടുവില്‍ പിന്തിരിയേണ്ടിവന്നു.

ഭക്തരുടെ വികാരങ്ങളെ ചവിട്ടിെമതിക്കാന്‍ സിപിഎം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ആസൂത്രണം ചെയ്ത തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഈ യുവതികള്‍ മല ചവിട്ടിയതെന്ന് വ്യക്തം. നൂറുകണക്കിന് പോലീസുകാരുടെ അകമ്പടിയോടെയായിരുന്നു ഇത്. യുവതികളിലൊരാള്‍ക്ക് പോലീസിന്റെ യൂണിഫോമും ഹെല്‍മറ്റും നല്‍കുകയും ചയ്തു. ഇത് സ്വാഭാവികമായി സംഭവിച്ചതല്ലല്ലോ. തൊട്ടു തലേദിവസം പോലീസിന്റെ ഒത്താശയോടെ മലചവിട്ടിയ ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖിക സുഹാസിനി രാജിന് പ്രതിഷേധത്തെത്തുടര്‍ന്ന് പിന്മാറേണ്ടിവന്നതാണ്. ചേര്‍ത്തലക്കാരിയായ യുവതിക്ക് പമ്പയില്‍ പോലും എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതൊക്കെ നന്നായി അറിയാവുന്ന പോലീസ്, അതും ഐജിയുടെ നേതൃത്വത്തിലുള്ള സംഘം യുവതികളെ സന്നിധാനത്തേക്ക് നയിച്ചത് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അറിവോടെയും അനുമതിയോടെയുമാണെന്ന് ഉറപ്പാണ്. ഒരു യുവതിയെയെങ്കിലും സന്നിധാനത്തെത്തിച്ചാല്‍ വിധി നടപ്പാക്കിയെന്നും, പ്രക്ഷോഭം പൊളിഞ്ഞുവെന്നും വരുത്താമല്ലോ. പ്രതീക്ഷിച്ചതിനപ്പുറം പ്രതിഷേധമുയര്‍ന്നതോടെ സര്‍ക്കാരിന്റെയും പോലീസിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിയെന്നുമാത്രം.

കാര്യങ്ങള്‍ കൈവിട്ടുപോയതോടെ ദേവസ്വംമന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ മലക്കം മറിഞ്ഞു. ശബരിമലയെ സംഘര്‍ഷഭൂമിയാക്കില്ലെന്നും, ആക്ടിവിസ്റ്റുകള്‍ക്കല്ല, ഭക്തര്‍ക്കാണ് പോലീസ് സുരക്ഷയൊരുക്കുകയെന്നും കടകംപള്ളിക്കുണ്ടായ ബോധോദയം വൈകിയുദിച്ച വിവേകമല്ല. പോലീസുമായുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു. എന്താണോ മന്ത്രി പറഞ്ഞത് അതിന് വിരുദ്ധമായ പ്രവൃത്തിയാണ് പോലീസ് ചെയ്തത്. മലകയറാന്‍ വന്ന യുവതികള്‍ ഭക്തരല്ല, ആക്ടിവിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞുതന്നെയാണ് പോലീസ് അവരെ എഴുന്നെള്ളിച്ചത്. ഇതിലൊരുവള്‍ അവിശ്വാസിയാണെന്നു മാത്രമല്ല, സമൂഹ മാധ്യമങ്ങളിലൂടെ അയ്യപ്പസ്വാമിയെ അതിനിന്ദ്യമായ രീതിയില്‍ അവഹേളിക്കുകയും ചെയ്ത വ്യക്തിയാണ്. ഈ യുവതിയാണ് എന്തുവന്നാലും സന്നിധാനത്ത് എത്തിയേ മടങ്ങൂ എന്ന് വാശിപിടിച്ചത്! ഇവരുമായാണ് ഐജി മാരത്തോണ്‍ ചര്‍ച്ച നടത്തിയത്!!

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കോടതിവിധിയില്‍ പിണറായി സര്‍ക്കാര്‍ കരുതലോടെയല്ല പ്രവര്‍ത്തിച്ചതെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. പ്രതിഷേധവുമായി എത്തിയിരിക്കുന്നത് നിരായുധരായ ഭക്തരാണെന്നത് കണക്കിലെടുക്കാതെ പോലീസിനെ കയറൂരി വിടുകയാണ് ആദ്യം ചെയ്തത്. യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ഭക്തരെ ക്രൂരമായി മര്‍ദ്ദിക്കുന്നതും, വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുന്നതുമാണ് ദൃശ്യമാധ്യമങ്ങളിലൂട ജനങ്ങള്‍ കണ്ടത്. ഇതിന് നേതൃത്വം കൊടുക്കാന്‍ മര്‍ദ്ദനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച, മുന്‍വിധിയുള്ള ഒരു പോലീസുദ്യോഗസ്ഥനെതന്നെയാണ് ആഭ്യന്തര മന്ത്രികൂടിയായ പിണറായി ശബരിമലയിലേക്ക് അയച്ചത്. ഭക്തരുടെ വികാരം മനസ്സിലാക്കി, അവരെ വിശ്വാസത്തിലെടുത്ത് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം എങ്ങനെയും സംഘര്‍ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഹിന്ദുക്കളുടെ ആചാരങ്ങളോടു മാത്രം സിപിഎമ്മിന് വിദ്വേഷവും പുച്ഛവുമാണ്. പാര്‍ട്ടിയുടെ സമ്മേളനം വിളിച്ചുചേര്‍ത്ത് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതുമാണ്. ശബരിമലയെ അപകീര്‍ത്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഗൂഢമായി ശ്രമിക്കുന്നതെങ്കില്‍ അത് കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നതിന് തുല്യമായിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.