ഇരിട്ടി: കുടകില്‍ അയ്യപ്പഭക്തന്മാരുടെ വന്‍ നാമജപഘോഷയാത്രയും ഭക്തജനസംഗമവും നടന്നു. ഗോണിക്കുപ്പയില്‍ നടന്ന നാമജപ ഘോഷയാത്ര ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍തില്ലങ്കേരി ഫഌഗ്ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന ഭക്തജന സംഗമത്തില്‍ വത്സന്‍ തില്ലങ്കേരി മുഖ്യഭാഷണം നടത്തി. കുടകിലെ വിവിധ ഹൈന്ദവ നേതാക്കള്‍ പ്രസംഗിച്ചു.
















