Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച: മൂന്ന് പ്രതികള്‍ കൂടി പിടിയില്‍: രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 05:53 pm IST
inKannur

തലശ്ശേരി: നഗരത്തിലെ മത്സ്യ മൊത്തവ്യാപാരിയുടെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ചയ്‌ക്കെത്തിയ സംഘത്തിലെ മൂന്ന് പ്രതികള്‍ കൂടി പോലീസ് പിടിയിലായി. ഇവര്‍ സഞ്ചരിച്ച ഒരു ഇന്നോവ കാറും മറ്റൊരു ബൊലേറോ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൃശൂര്‍ തമ്പാനൂരിലെ പള്ളി പറമ്പില്‍ ആല്‍ബിന്‍ (31), തൃശൂര്‍ കൊടകര ആനന്ദപുരത്തെ ചാത്തന്‍ പ്ലാക്കല്‍ രജീഷ് (32), പാലക്കാട് ആലത്തൂര്‍ കരിങ്കയത്തില്‍ വടുകൂന്നേല്‍ വീട്ടില്‍ ഷിജു എന്ന ആന്റോ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

കാറുകള്‍ വാടകക്ക് നല്‍കുന്നവരും െ്രെഡവര്‍മാരുമാണ് മൂന്ന് പേരും. കവര്‍ച്ചാ സംഘവുമായി നേരത്തെ പരിചയമുള്ള ഇവരെ കുഴല്‍പ്പണ ഇടപാടിനെന്ന് പറഞ്ഞാണ് കൂടെ കൂട്ടിയതത്രെ. ഇക്കഴിഞ്ഞ സപ്തമ്പര്‍ 20 ന് പാതിരാത്രിയിലാണ് മത്സ്യവ്യാപാരി മജീദിന്റെ സൈദാര്‍ പള്ളി ജെ.ടി.റോഡിലുള്ള ഹുദാ വീട്ടില്‍ കവര്‍ച്ചക്കായി പ്രതികള്‍ എത്തിയത്. ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് അകത്ത് കടന്നത്. ഉദ്യോഗസ്ഥരാണെന്ന് തെളിയിക്കാന്‍ ഭംഗിയായി വസ്ത്രധാരണം ചെയ്തിരുന്നു. വീട്ടുടമ ആവശ്യപ്പെട്ടപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും എടുത്ത് നീട്ടി. എന്നാല്‍ വെപ്രാളത്തിനിടയില്‍ കാര്‍ഡിലെ ഉള്ളടക്കം വീട്ടുടമ ശ്രദ്ധിച്ചില്ല. മധുരയില്‍ നിന്നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ചതത്രെ. 

സംഘത്തില്‍ പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചത് ഇന്നലെ പിടിയിലായ പാലക്കാട്ടെ ഷിജു എന്ന ആന്റോ ആയിരുന്നു. എറണാകുളത്ത് നാടക സംഘങ്ങള്‍ക്കായി വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നാണ് പോലിസ് യൂണി ഫോറം വാങ്ങിയതെന്ന് ആന്റോ സമ്മതിച്ചിട്ടുണ്ട്. എഎസ്പി ചൈത്രതെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം തീരദേശ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ബിജു, തലശ്ശേരി പോലീസ് സ്റ്റേഷനിലെ രാജീവന്‍ വളയം,  എഎസ്പിയുടെ െ്രെകം സ്‌കോഡിലെ മീറജ്, സുജേഷ്, രാജീവന്‍, ശ്രീജേഷ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. നിലവില്‍ കേസില്‍ ഏഴ് പേര്‍ പിടിയിലായിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളായ അറുമുഖനേയും വക്കീല്‍ എന്ന പേരില്‍ അറിയപ്പെടുന്ന മറ്റൊരാളേയും കൂടി പിടികൂടാനുണ്ടെന്ന് സിഐ എം.പി.ആസാദ് പറഞ്ഞു. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. പിന്നീട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി കുടുതല്‍ തെളിവിലേക്കായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കൂനൂരിലെ ഫാം ഹൗസില്‍ കാവല്‍ക്കാരനെ കെട്ടിയിട്ട് കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രതി ദീപു ഉള്‍പെടെ 4 പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെയും തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തിരിക്കയാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.