കണ്ണൂര്‍: ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ പ്രവൃത്തി എങ്ങുമെത്താത്തതില്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് നിര്വ്വാഹകസമിതിയോഗം ഉത്കണ്ഠ രേഖപ്പെടുത്തി. വിമാനത്താവളം കാണുന്നതിനായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തപ്പോള്ത്തന്നെ വിമാത്താവള പരിസര പ്രദേശത്തുള്ള റോഡുകള്‍ സ്തംഭനാവസ്ഥയിരുന്നു. മണിക്കൂറുകളോളമുള്ള കാത്തിരപ്പിനൊടുവിലാണ് തുടര്‍യാത്ര സാധ്യമായത്. വിമാനത്തവള ഉദ്ഘാടനത്തിന് ശേഷം ഇതുപോലൊരു യാത്രാക്ലേഷം ഉണ്ടാകാതിരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മേലേചൊവ്വ-മട്ടന്നൂര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ റോഡുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ചേമ്പര്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
പ്രസിഡണ്ട് കെ.വിനോദ് നാരായണന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഡോ.ജോസഫ് ബെനവന്‍, ഓണററി സെക്രട്ടറി സഞ്ജയ് ആറാട്ട് പൂവാടന്‍ ജോയന്റ് സെക്രട്ടറി ട ഹനീഷ് കെ.വാണിയങ്കണ്ടി, ട്രഷറര്‍ ഷമീം പുനത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: