കൊച്ചി: കേരളത്തിലെ സ്ത്രീകളെ മുൻനിർത്തി ക്ഷേത്ര വിശ്വാസങ്ങൾ തകർക്കുവാന്‍ എൽഡിഎഫ് സർക്കാരും പിണറായി വിജയനും ശ്രമിക്കുന്നതെന്ന് വിഎച്ച്പി സംസ്ഥാന പ്രജാർ പ്രമുഖ് എൻ ആർ സുധാകരൻ. കളമശേരിയില്‍ റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആബാലവൃദ്ധജനങ്ങളടക്കം വിവിധ മതസ്ഥരും ജാതി മത ഭേദമന്യേ അയ്യപ്പനാമം ഉരുവിട്ടാണ് റോഡുപരോധിച്ചത്.ബി എം എസ് ജില്ല പ്രസിഡന്റ് ടി ആർ വേണുഗോപാൽ ബി ജെ പി കളമശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ഉല്ലാസ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
രാവിലെ പതിനൊന്ന് മണിയോടു കൂടി കളമശ്ശേരി ഗണപതി കോവിലിൽ നിന്ന് നാമജപയാത്രയായി ആയിരക്കണക്കിനു വിശ്വാസികൾ കളമശ്ശേരി പ്രീമിയറിനു സമീപം ദേശീയപാത ഉപരോധിച്ചു. ബി എം എസ് ജില്ല പ്രസിഡന്റ് ടി ആർ വേണുഗോപാൽ, ബിജെപി കളമശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ഉല്ലാസ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രമോദ് കുമാർ തൃക്കാക്കര, ബിന്ദു പുളിയന, എ. സുനിൽകുമാർ, എം.എൽ സുരേഷ്, മധുസൂദനൻ നായർ, ഗിരീഷ് കുമാർ, സി.ജി ശ്രീജിത്ത്, സരീഷ്, വൈശാഖ് തേവയ്‌ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്നലെ വൈകുന്നേരം ജ്ഞാനസിദ്ധി അയപ്പക്ഷേത്രത്തിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികൾ കാൽനടയായി ശരണ മന്ത്രങ്ങൾ ഉരുവിട്ട് കളമശ്ശേരി ഗണപതി അമ്പലത്തിലേക്ക് നാമജപയാത്ര നടത്തിയിരുന്നു.
















