Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കഥയില്ലാതവന്റെ കഥയിലെ ജീവിതകഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 01:08 am IST
in Vicharam

കഥയില്ലാത്തവന്റെ കഥ എന്നാണ് എം.എന്‍.പാലൂരിന്റെ ആത്മകഥയുടെ പേര്. ജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞ കഥകളുടെ വിവരണമായിരുന്നു ആ ആത്മകഥ. ദീര്‍ഘകാലം മുംബൈ വിമാനത്താവളത്തില്‍ ജോലി ചെയ്യുകയും അതിനിടയില്‍ കവിതയെ പ്രണയിക്കുകയും ചെയ്തു എം.എന്‍.പാലൂര് എന്ന പാലൂര് മനയ്‌ക്കല്‍ മാധവന്‍ നമ്പൂതിരി.

എറണാകുളം ജില്ലയിലെ മൂഴിക്കുളത്തിനടുത്ത് പാറക്കടവില്‍ 1932 ജൂണ്‍ 22ന് ജനിച്ച എം.എന്‍.പാലൂരിന് ഔപചാരിക വിദ്യാഭ്യാസത്തിന്് അവസരം ലഭിച്ചിരുന്നില്ല. ചെറുപ്പത്തില്‍ സംസ്‌കൃതവും വേദവുമൊക്കെ പാരമ്പര്യരീതിയില്‍ പഠിച്ചു. നമ്പൂതിരി കുടുംബങ്ങളൊക്കെ ജന്മികുടുംബങ്ങളായിരുന്നു എന്നാണ് പൊതുവെ ധാരണയെങ്കിലും അന്ന് ചുരുക്കം ചില മനകളൊഴിച്ച് ഭൂരിപക്ഷം മനകളിലും കടുത്ത പട്ടിണിയും ദാരിദ്ര്യവുമായിരുന്നു എന്ന് പാലൂര് തന്റെ ബാല്യകൗമാര കാലത്തെക്കുറിച്ച് ഓര്‍ക്കവേ പറഞ്ഞിരുന്നു. 

വേദപഠനത്തിന് ശേഷം കുറച്ചുകാലം കഥകളി പഠിക്കാനും അവസരമുണ്ടായി. പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിലായിരുന്നു പഠനം. കുറച്ചുനാള്‍ കഥകളിയുമായി നടന്നെങ്കിലും അത് കൊണ്ട് ജീവിക്കാനാവില്ലെന്ന് ബോധ്യമായപ്പോള്‍ തൃശ്ശൂരില്‍ ഒരു വര്‍ക്ക് ഷോപ്പില്‍ ജോലിക്ക് പോയി. ബ്രഹ്മസ്വം മഠത്തില്‍ നിന്ന് രണ്ടുനേരം ഭക്ഷണം കിട്ടും എന്നതുകൊണ്ടാണ് തൃശ്ശൂരില്‍ കുറച്ചുകാലം പിടിച്ചു നിന്നത്. വണ്ടിപ്പണിയും ഡ്രൈവിംഗും പഠിച്ചു. പിന്നെ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മുംബൈയിലേക്ക് പോയി. അവിടെ രണ്ടു വര്‍ഷം ശരിക്കും കഷ്ടപ്പെട്ടു. പിന്നീടാണ് മുംബൈ വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഡ്രൈവറായി ജോലി കിട്ടിയത്. 

1990ല്‍ ഗ്രൗണ്ട് സപ്പോര്‍ട്ടിംഗ് ഡിവിഷനില്‍ സീനിയര്‍ ഓപ്പറേറ്ററായിരിക്കെ വിരമിച്ചു നാട്ടിലേക്ക് മടങ്ങി. കോഴിക്കോട്ടാണു താമസമാക്കിയത്. എഴുത്തുകാരായ കുറേ സുഹൃത്തുക്കള്‍ കോഴിക്കോട്ടുണ്ടായിരുന്നതാണ് അവിടം തെരഞ്ഞെടുക്കാന്‍ കാരണം. ‘മനുഷ്യപ്പറ്റുള്ള സ്ഥലം’ എന്നാണ് കോഴിക്കോടിനെപ്പറ്റി പാലൂര് ഒരിക്കല്‍ പറഞ്ഞത്. എന്‍.വി.കൃഷ്ണവാര്യര്‍, എന്‍.എന്‍.കക്കാട്, ഉറൂബ്, കെ.എ.കൊടുങ്ങല്ലൂര്‍, എ.പി.പി.നമ്പൂതിരി തുടങ്ങിയവരുമായുള്ള അടുത്ത സൗഹൃദമാണ് അദ്ദേഹത്തെ കോഴിക്കോട്ടുകാരനാക്കിയത്.

ചെറുപ്പം മുതലേ കവിത മനസ്സിലുണ്ടായിരുന്നെങ്കിലും മുംബൈ ജീവിതത്തിനിടയിലാണ് കൂടുതലായി കവിതകളെഴുതിത്തുടങ്ങിയത്. പേടിത്തൊണ്ടന്‍ ആണ് ആദ്യത്തെ കവിതാസമാഹാരം. തീര്‍ത്ഥയാത്ര, ഭംഗിയും അഭംഗിയും, സംഗമസംഗീതം, പച്ചമാങ്ങ, സര്‍ഗധാര, കലികാലം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1983ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹനായി. കഥയില്ലാത്തവന്റെ കഥ എന്ന ആത്മകഥയ്‌ക്ക് 2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2009ല്‍ ആശാന്‍ സാഹിത്യ പുരസ്‌കാരവും ലഭിച്ചിരുന്നു.

പാലൂരിന്റെ കാവ്യാദര്‍ശത്തെ രൂപപ്പെടുത്തിയത് മഹാഭാരതമാണ്. മഹാഭാരതവും കാളിദാസകൃതികളും വായിക്കാന്‍ പ്രേരണ നല്‍കിയത് കുട്ടികൃഷ്ണമാരാരാണ്. അതോടെ ജീവിതകാലം മുഴുവന്‍ മഹാഭാരത പാരായണം ജീവിതചര്യയാക്കി. ശാരീരികാവശതകളുണ്ടായിട്ടും അവസാനകാലത്തുപോലും വ്യാസഭാരതം നിത്യവും പാരായണം ചെയ്യുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

Kerala

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

പുതിയ വാര്‍ത്തകള്‍

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.