Categories: Kerala

പ്രക്ഷോഭം ബിജെപി ശക്തമാക്കുന്നു

Published by

തിരുവനന്തപുരം:  ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച  നിര്‍ഭാഗ്യകരമായ സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസിസമൂഹം തുടങ്ങിയ ധര്‍മസമരത്തിന് ബിജെപി  പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

സമരവുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച  ബിജെപി  നേതാക്കള്‍, സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയുടെ നേത്യത്വത്തില്‍ ഇന്ന് കോട്ടയത്ത്  ശബരിമല തന്ത്രി കുടുംബാംഗങ്ങളെയും, വിവിധ ഹൈന്ദവ ആചാര്യന്മാരെയും, പന്തളം രാജകുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തും.

ദുര്‍വാശി ഉപേക്ഷിച്ച് ശബരിമല ക്ഷേത്രത്തിന് എതിരായ  നിലപാടില്‍ നിന്ന് ഇടതു സര്‍ക്കാര്‍ പിന്‍വാങ്ങി, സുപ്രീകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കണം. ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by