മുംബൈ: വിനായക ചതുര്‍ഥി ദിനത്തില്‍ ഗണപതി വന്ദനം പറഞ്ഞതിന് മാപ്പു പറഞ്ഞ് ഓള് ഇന്ത്യ മജ്ലിസി ഇത്തിഹാതുല് മുസ്ലിമിന് (എഐഎംഐഎം) നേതാവും ബൈക്കുള എംഎല്‍എയുമായ വാരിസ് പത്താന്. കഴിഞ്ഞ ആഴ്ച നടന്ന വിനായകചതുര്‍ഥി ദിനത്തില്‍ ആഘോഷപരിപാടിയില്‍ പങ്കെടുക്കവെ ഗണപതി ബപ്പാ മോറിയാ എന്ന് വന്ദനം ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതോടെ പത്താന്റെ പ്രവൃത്തി മതപണ്ഡിതര്‍ ഉള്‍പ്പെടെയുള്ളവരുടെ ട്രോളുകള്‍ക്കും വിഷയമായി. തുടര്‍ന്നാണ് വാരിസ് പത്താന് ക്ഷമാപണവുമായി സമൂഹ മാധ്യമത്തിലെത്തിയത്.
‘കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരു തെറ്റ് ചെയ്തിരുന്നു. ആ തെറ്റ് അള്ളാഹുവിന്റെ നാമത്തില്‍ പൊറുക്കപ്പെടട്ടെ. ഇനിയൊരിക്കലും ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു പറയുന്നു’ എന്നായിരുന്നു ക്ഷമാപണ സന്ദേശം. ഇതിനു മുമ്പ് താന്‍ വെറും മനുഷ്യനാണെന്നും മനുഷ്യര്‍ക്ക് തെറ്റുപറ്റാമെന്നും, എന്നാല്‍ അത് പിന്നീട് ആവര്‍ത്തിക്കില്ലെന്നും സംഭവത്തെ സൂചപ്പിച്ച് പത്താന് പറഞ്ഞിരുന്നു.
നേരത്തെ ബോളിവുഡ് നടന് ഷാരൂഖ് ഖാനും വിനായക ചതുര്‍ഥി ദിനത്തിനത്തോടനുബന്ധിച്ച് മുസ്ലിങ്ങളുടെ രോഷം ഏറ്റുവാങ്ങിയിട്ടുണ്ട്. പുതിയതായി നിയമിതനായ മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് ഹാജി അറഫാത്ത് ഷെയ്ഖും ഗണപതിവന്ദനം നടത്തിയതിന് ഒരു വിഭാഗത്തിന്റെ ശകാരം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: