കോഴിക്കോട്: പ്രളയത്തില്‍ മുങ്ങിയ ഹിന്ദു, ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ വൃത്തിയാക്കിയ മുസ്ലിം സംഘടനയെ വിമര്‍ശിച്ച് സലഫി നേതാക്കള്‍. അല്‍ ഇസ്ലാഹ് എന്ന മുസ്ലിം വാരികയുടെ സെപ്തംബര്‍ ലക്കത്തില്‍ സക്കരിയാ സ്വാലഹി എന്ന സലഫി ഗ്രൂപ്പിലെ അംഗമായ അബ്ദുറൗഫ് നദ്വിയാണ് ആരാധനാലയങ്ങള്‍ വൃത്തിയാക്കിയതിനെ വിമര്‍ശിച്ച് ലേഖനമെഴുതിയിരിക്കുന്നത്. ബഹുദൈവവാദത്തെ ഇസ്ലാമില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പിന്നെയെങ്ങനെയാണ് ബിംബങ്ങളും കുരിശും മേരിയുടെയും യേശുവിന്റെയും ഫോട്ടോകള്‍ ഇരിക്കുന്നിടത്ത് മുസ്ലിമുകള്ക്ക് പ്രാര്‍ഥന സാധ്യമാകുമെന്ന് നദ്വി ചോദിക്കുന്നു.
ഇസ്ലാമിക വിശ്വാസമനുസരിച്ച് ശിര്‍ക്ക് (ബഹുദൈവ വിശ്വാസം) ചെയ്യുന്നതു വഴി സ്വര്‍ഗത്തില്‍ പോകാനുള്ള വഴി കൊട്ടിയടയ്ക്കപ്പെടും. പിന്നെ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ യാതൊരു പരിഹാരവും അനുശാസിക്കുന്നുമില്ല. ജീവന് ഭീഷണിയാകുന്ന ഘട്ടത്തില്‍ മാത്രമാണ് ഇത് അനുവദനീയമാകുന്നത്. എന്നാല്‍ അത്തരം സാഹചര്യങ്ങളൊന്നും ഇന്ത്യയിലില്ലെന്നും നദ്വി വാദിക്കുന്നു.
ഖുര്‍ ആനിലെ സുറത്തില്‍ അല്‍ മുംതാഹാനയില് ഇബ്രാഹിമിനെ ഉദാഹരിച്ച് തൗഹീദ് (ഏകദൈവ വിശ്വാസം) എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇബ്റാഹീം നബിയുടെ ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ട ആരാധനാലയങ്ങള്‍ കഴുകാനും വൃത്തിയാക്കാനും മുസ്ലിം എങ്ങനെ കഴിയും?’ അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: