Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടിസ്ഥാന സൗകര്യങ്ങളായില്ല; ശബരിമല തീര്‍ഥാടകര്‍ ദുരിതത്തിലാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 02:41 am IST
inKerala

പമ്പ: കുടിവെള്ളത്തിനും ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കും സൗകര്യമില്ലാതെ ശബരിമല തീര്‍ഥാടകര്‍ വലയുമെന്ന് ഉറപ്പായി. തീര്‍ഥാടനത്തിന്റെ ബേസ് ക്യാമ്പായ നിലയ്‌ക്കലും പമ്പയിലും നടത്തിയ മുന്നൊരുക്കങ്ങളില്‍ വന്ന പാളിച്ചയാണ് പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. പമ്പത്രിവേണിയില്‍ ടാറ്റാ പ്രോജക്ട്‌സ് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതൊഴിച്ചാല്‍ ദേവസ്വം ബോര്‍ഡ് കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ല.

പമ്പയില്‍ ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ടാങ്കുകളില്‍ വെള്ളം എത്തിച്ചിട്ടില്ല. ചാലക്കയം മുതല്‍ പമ്പത്രിവേണിവരെ 1000 ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനും പമ്പയ്‌ക്കും ഇടയില്‍ നൂറില്‍താഴെ ടോയ്‌ലറ്റുകളാണ് ഇപ്പോള്‍ ഉള്ളത്. ഇവയില്‍ പലതിന്റെയും ടാങ്കുകളില്‍ ഇന്നലെയും വെള്ളം നിറച്ചിരുന്നുമില്ല. അഞ്ചും പത്തും എണ്ണം ചേര്‍ന്ന ബ്ലോക്കുകളായാണ് ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന് അനുസൃതമായി വെള്ളം ശേഖരിക്കാനുള്ള വലിപ്പം ടാങ്കുകള്‍ക്ക് ഇല്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കും.

കുടിവെള്ള വിതരണസംവിധാനങ്ങളും പരിമിതമാണ്. ശുദ്ധജലവിതരണ കിയോസ്‌ക്കുകള്‍ ചിലയിടങ്ങളില്‍ ഉണ്ടെങ്കിലും ആവശ്യത്തിന് മതിയാകില്ല. പമ്പമണല്‍പ്പരപ്പില്‍ ഹോട്ടലുകളോ കടകളോ ഒന്നും തന്നെയില്ല. പമ്പ പെട്രോള്‍ പമ്പിന് സമീപമുള്ള ഒരു ഹോട്ടലും ഏതാനും ചെറിയ കടകളും മാത്രമാണ് തീര്‍ഥാടകര്‍ക്ക് ആശ്രയം. പമ്പയില്‍ വിവിധ സംഘടനകള്‍ നടത്തിയിരുന്ന അന്നദാനവും ഇത്തവണ ആരംഭിക്കാത്തത് തീര്‍ഥാടകരെ ഏറെ വലയ്‌ക്കും. 

ബെയ്‌സ് ക്യാമ്പായ നിലയ്‌ക്കലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തത് വലിയ പ്രതിസന്ധിക്കിടയാക്കും. മുന്‍ വര്‍ഷത്തെ തീര്‍ഥാടനകാലത്തും ജലദൗര്‍ലഭ്യമുണ്ടായിരുന്നു. പ്രളയത്തിന്റെ സാഹചര്യത്തില്‍ ആദ്യമായാണ് മാസപൂജാവേളയില്‍ വാഹനങ്ങള്‍ നിലയ്‌ക്കലില്‍ നിയന്ത്രിക്കുന്നത്. ഇവിടെ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തെ ടോയ്‌ലറ്റ് ബ്ലോക്കുകള്‍ കാടുകയറിയ നിലയിലാണ്. ഏതാനും ടോയ്‌ലറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നത്. തിരക്കേറിയാല്‍ ഇവിടെയും തീര്‍ഥാടകര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടും. 

ഇതരസംസ്ഥാന തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്ന മേഖലകളില്‍ വെള്ളവും വെളിച്ചവും അടക്കം ഇനിയും എത്തിക്കേണ്ടതുണ്ട്. തീര്‍ഥാടകരുടെ സ്വകാര്യവാഹനങ്ങള്‍ നിലയ്‌ക്കലില്‍ നിയന്ത്രിക്കുമെന്ന വിവരം അറിയാതെയാണ് ഇതരസംസ്ഥാനക്കാരില്‍ ഏറെയും എത്തുന്നത്. ഇവരും നിലയ്‌ക്കലിലെ സാഹചര്യങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.